Regional Language

പ്രാദേശിക ഭാഷ മലയാളം – 7

Misfortunes never come singly – എന്ന പ്രയോഗത്തിന് സമാനമായ പഴഞ്ചൊല്ലേത്

Photo: Pixabay
ഭൂമിയുടെ പര്യായം അല്ലാത്ത പദമേത്?
a) ക്ഷോണി
b) പൃഥി
c) വസുധ
d) ക്ഷതി
Show Answer

Misfortunes never come singly – എന്ന പ്രയോഗത്തിന് സമാനമായ പഴഞ്ചൊല്ലേത്
a) ആലുംകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്
b) ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു
c) ഒരുറക്കംകൊണ്ട് നേരം വെളുക്കുകയില്ല
d) നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും
Show Answer

‘Gordian knot’എന്ന പ്രയോഗത്തിന്‍റെ അർഥം?
a) പൊല്ലാപ്പ്
b) വീട്ടാക്കടം
c) വിഫലശ്രമം
d) ഊരാക്കുടുക്ക്
Show Answer

ഭൗതികം എന്ന പദത്തിന്‍റെ വിപരീതപദമേത്?
a) ആത്മീയം
b) ആധ്യാത്മികം
c) അഭൗതികം
d) സ്വർഗീയം
Show Answer

അത് – എന്നത് ഏത് ശബ്ദവിഭാഗമാണ്?
a) സംജ്ഞാനാമം
b) സാമാന്യനാമം
c) മേയനാമം
d) സർവനാമം
Show Answer

രജതം എന്ന വാക്കിന്‍റെ അർഥമല്ലാത്തത് ഏത്?
a) സ്വർണം
b) വെള്ളി
c) തളിര്
d) രക്തം
Show Answer

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.
a) ജ്യോതിഷം
b) ജോതിഷം
c) ജ്വാതിഷം
d) ജ്യോതിക്ഷം
Show Answer

ത്യാഗരാജസ്വാമികൾ എന്നത് ഏത് വചനവിഭാഗത്തിൽപ്പെടുന്നു?
a) ഏകവചനം
b) സലിംഗബഹുവചനം
c) അലിംഗബഹുവചനം
d) പൂജകബഹുവചനം
Show Answer

നജീബ് ഏത് കൃതിയിലെ കഥാപാത്രമാണ്?
a) പാത്തുമ്മയുടെ ആട്
b) ആടുജീവിതം
c) വേരുകൾ
d) പ്രവാസം
Show Answer

Burn the candle at both ends എന്നതിന് സമാനമായ ശൈലി
a) ചെകുത്താനും ചെങ്കടലിനും നടുവിൽ
b) താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴുക
c) താൻ ചത്ത് മീൻ പിടിക്കുക
d) പതറാതെ അഭിമുഖീകരിക്കുക
Show Answer

സർവനാമത്തിന് ഉദാഹരണം ഏത്?
a) ദേവൻ
b) മനുഷ്യൻ
c) മലയാളി
d) താങ്കൾ
Show Answer

പ്രാസാദം എന്നാൽ:
a) അനുഗ്രഹം
b) മാളിക
c) സന്തോഷം
d) പ്രസന്നത
Show Answer

ചുട്ടെഴുത്തിൽ പെടാത്തതേത്?
a) അ
b) ഇ
c) എ
d) ഉ
Show Answer

ശരിയായ വാക്യം ഏത്?
a) കീർത്തികേട്ട നളരാജാവ് പ്രശസ്തനുമാണ്
b) കീർത്തികേട്ടവനാണ് നളരാജാവ്
c) നളരാജാവ് കീർത്തികേട്ട് പ്രശസ്തനാണ്
d) പ്രശസ്തനായ നളരാജാവ് കീർത്തികേട്ടവനുമാണ്
Show Answer

പ്രചരിപ്പിക്കൽ – എന്ന അർഥമുള്ള പ്രയോഗം
a) പ്രചാരകം
b) പ്രചരണം
c) പ്രചാരണം
d) പ്രചുരപ്രചാരം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!