Regional Language

പ്രാദേശിക ഭാഷ മലയാളം – 20

ലക്ഷ്യം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?

Photo: Pixabay
പര്യായപദം കണ്ടെത്തുക – തലമുടി
a) കചം
b) കാചം
c) കന്ദളം
d) അംശുകം
Show Answer

പിതാക്കൾ എന്ന പദത്തിന്‍റെ അർഥം?
a) അച്ഛന്‍റെ അച്ഛൻ
b) കുടുംബക്കാർ
c) പൂർവികർ
d) അച്ഛനുമമ്മയും
Show Answer

നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം ക്രിയ ഏത്?
a) അനുജ്ഞായകപ്രകാരം
b) നിർദേശകപ്രകാരം
c) നിയോജകപ്രകാരം
d) ആശംസകപ്രകാരം
Show Answer

ലക്ഷ്യം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം?
a) ഉദ്ദേശം
b) ഉദ്ദേശ്യം
c) ഉദ്ദേഷം
d) ഒദ്ദേശ്യം
Show Answer

ശരിയായ പദമേത്?
a) അശ്വദ്ധാമാവ്
b) ഹാർദ്ദവം
c) പ്രവർത്തി
d) മയൂഖം
Show Answer

വനം എന്ന് അർഥംവരാത്ത പദം
a) ഗഹനം
b) വിപിനം
c) ചത്വരം
d) അടവി
Show Answer

വിറ്റു എന്നതിലെ സന്ധിനിയമം എന്ത്?
a) ആദേശസന്ധി
b) ദ്വിതസന്ധി
c) ആഗമസന്ധി
d) ലോപസന്ധി
Show Answer

എല്ലായ്പ്പോഴും എന്ന അർഥമുള്ള പദം?
a) സർവല
b) സർവദാ
c) സർവഥാ
d) സർവശ
Show Answer

നാഴി അരി ഏതു ഭേദകവിഭാഗത്തിന് ഉദാഹരണമാണ്?
a) സാംഖ്യം
b) ശുദ്ധം
c) വിഭാവകം
d) പാരിമാണികം
Show Answer

താഴെ പറയുന്നവയിൽ കേവലക്രിയ ഏത്?
a) ആടുന്നു
b) തീറ്റുന്നു
c) കാട്ടുന്നു
d) കയറ്റുന്നു
Show Answer

‘Black leg’ എന്ന പ്രയോഗത്തിന്‍റെ മലയാള പരിഭാഷ ഏത്?
a) കപടപാദം
b) കറുത്ത കാല്
c) കരിങ്കാലി
d) കരിഞ്ചന്ത
Show Answer

നിനക്ക് പോകാം – അടിവരയിട്ട പദം ഏത് പ്രകാരത്തിൽപ്പെടുന്നു?
a) നിർദേശകം
b) വിധായകം
c) അനുജ്ഞായകം
d) നിയോജകം
Show Answer

ആദേശസന്ധിക്ക് ഉദാഹരണമല്ലാത്ത പദം
a) തൃക്കണ്ണ്
b) വിറ്റു
c) കൈയക്ഷരം
d) വെണ്മ
Show Answer

ജീവിതയാത്ര എന്ന പദം വിഗ്രഹിച്ചെഴുതുന്നത്
a) ജീവിതത്തിന്‍റെ യാത്ര
b) ജീവിതം പോലുള്ള യാത്ര
c) ജീവിതമാകുന്ന യാത്ര
d) ജീവിതത്തിലെ യാത്ര
Show Answer

കേൾ + തു = കേട്ടു – സന്ധിയേത്?
a) ലോപസന്ധി
b) ആഗമസന്ധി
c) ദ്വിത്വസന്ധി
d) ആദേശസന്ധി
Show Answer

ക്ഷയരോഗം എന്ന പദത്തിന്‍റെ വിഗ്രഹാർഥം
a) ക്ഷയം വരുത്തുന്ന രോഗം
b) ക്ഷയം എന്ന രോഗം
c) ക്ഷയകരമായ രോഗം
d) ക്ഷയമായ രോഗം
Show Answer

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത്?
a) അങ്കവൈകല്യം
b) അംകവൈകല്യം
c) അംഗവൈകല്യം
d) അംഗവൈഗല്യം
Show Answer

എൻ + നൂറ് = എണ്ണൂറ് എന്നാകുന്നത് ഏത് സന്ധിനിയമപ്രകാരമാണ്?
a) സ്വരസന്ധി
b) ദ്വിത്വസന്ധി
c) ആഗമസന്ധി
d) ആദേശസന്ധി
Show Answer

മുറ്റത്തെ പച്ചില എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
a) ലഭിക്കാൻ പ്രയാസമുള്ളത്
b) എടുക്കാൻ പാടില്ലാത്തത്
c) നിഷ്പ്രയാസം ലഭിക്കുന്നത്
d) ഏറ്റവും അടുത്ത വസ്തു
Show Answer

കൈയാലപ്പുറത്തെ തേങ്ങ എന്ന ശൈലികൊണ്ട് അർഥമാക്കുന്നതെന്ത്?
a) ദൗർബല്യം
b) അപകടം
c) അനിശ്ചിതത്വം
d) അപൂർണത
Show Answer

ശരിയായ പദം ഏത്
a) ലാഭേശ്ച
b) ലാഭേച്ഛ
c) ലാഭേഞ്ഛ
d) ലാഭേച്ച
Show Answer

ഓമനകുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെക്കൂട്ടാതെ …….. – ഈ താരാട്ടുപാട്ടിന്‍റെ രചയിതാവ് ആര്?
a) ഇരയിമ്മൻ തമ്പി
b) ബാലാമണിയമ്മ
c) വള്ളത്തോൾ നാരായണ മേനോൻ
d) വെൺമണി മഹൻ
Show Answer

താഴെ പറയുന്നവയിൽ സകർമകക്രിയ അല്ലാത്തത്:
a) ഉണ്ണുക
b) കുടിക്കുക
c) കുളിക്കുക
d) അടിക്കുക
Show Answer

പിരിച്ചെഴുതുക – വട്ടപ്പലക
a) വട്ട + പലക
b) വട്ടം + പലക
c) വട്ടത്തിലെ + പലക
d) വട്ട് + പലക
Show Answer

വെള്ളച്ചാട്ടം – ഏത് സമാസവിഭാഗത്തിൽപ്പെടുന്നു
a) ബഹുവ്രീഹി
b) തൽപ്പുരഷ സമാസം
c) ദ്വന്ദസമാസം
d) ദ്വിഗുസമാസം
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!