Regional Language

പ്രാദേശിക ഭാഷ മലയാളം – 16

ക്ഷണപ്രഭാചഞ്ചലം ഏതു സമാസത്തിൽ പെടുന്നു?

Photo: Pixabay
താഴെ കൊടുത്തിരിക്കുന്നതിൽ സകർമകക്രിയ ഏത്?
a) പുഴുങ്ങി
b) മുഴങ്ങി
c) മുടങ്ങി
d) കുഴങ്ങി
Show Answer

കാറ്റ് വീശുന്നു എന്നതിൽ അടിവരയിട്ട പദം ഏത് പ്രകാരത്തിൽപെടുന്നു?
a) നിർദേശകപ്രകാരം
b) വിധായകപ്രകാരം
c) അനുജ്ഞായകപ്രകാരം
d) നിയോജകപ്രകാരം
Show Answer

ശരിയായ വാക്യം ഏത്
a) സൗന്ദര്യമത്സരത്തിൽ ഏകദേശം നൂറോളം സുന്ദരികളായ സ്ത്രീകൾ പങ്കെടുത്തു.
b) സൗന്ദര്യമത്സരത്തിൽ ഏകദേശം നൂറോളം സുന്ദരികൾ പങ്കെടുത്തു.
c) സൗന്ദര്യമത്സരത്തിൽ ഏകദേശം നൂറു സുന്ദരികൾ പങ്കെടുത്തു.
d) സൗന്ദര്യമത്സരത്തിൽ നൂറിൽപരം സുന്ദരികളായ സ്തീകൾ പങ്കെടുത്തു.
Show Answer

മുയലിന്‍റെ കൊമ്പ് എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
a) പൊള്ളയായ വാദം
b) ദുർവാശി
c) ഇല്ലാത്ത വസ്തു
d) അലങ്കാരവസ്തു
Show Answer

വിപരീതപദം എഴുതുക – വൃദ്ധി
a) നിവൃത്തി
b) അഭിവൃദ്ധി
c) ക്ഷയം
d) സമൃദ്ധി
Show Answer

വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം – എന്ന കടങ്കഥയുടെ ഉത്തരമെന്ത്
a) പൂർണചന്ദ്രൻ
b) കണ്ണ്
c) തട്ടവിളക്ക്
d) നീർക്കുമിള
Show Answer

ചാടിവീണു എന്നത് ഏത് വിനയെച്ചത്തിന് ഉദാഹരണമാണ്?
a) പിൻവിനയെച്ചം
b) തൻവിനയെച്ചം
c) പാക്ഷികവിനയെച്ചം
d) മുൻവിനയെച്ചം
Show Answer

കളഭം എന്ന പദത്തിന്‍റെ അർഥമല്ലാത്തത്
a) ആനക്കുട്ടി
b) ചന്ദനം
c) ചേരുവ
d) ആഭരണം
Show Answer

കൃതികൃത്തിന് ഉദാഹരണമേത്?
a) ഉരുളൻ
b) പിണക്കം
c) രാമന്‍റെ
d) അവനോ
Show Answer

അരവൈദ്യൻ ആളെക്കൊല്ലി എന്ന ചൊല്ലിന്‍റെ ആശയവുമായി ബന്ധമുള്ളത്?
a) വൈദ്യവും അപകടം
b) അല്പജ്ഞാനം ആപത്ത്
c) അറിയാത്തവർ ചെയ്യരുത്
d) അറിയാതെ പറയരുത്
Show Answer

ഒറ്റപ്പദമെഴുതുക – ഉണർന്നിരിക്കുന്ന അവസ്ഥ
a) ഉന്മുഖം
b) ജാഗരം
c) സ്തോഭം
d) ജാഗ്രത
Show Answer

താഴെ കൊടുത്തിട്ടുള്ള ചിഹ്നങ്ങളിൽ അങ്കുശം ഏതെന്ന് കണ്ടെത്തുക:
a) :
b) ;
c) ,
d) ?
Show Answer

ക്ഷണപ്രഭാചഞ്ചലം ഏതു സമാസത്തിൽ പെടുന്നു?
a) മദ്ധ്യമ പദലോപി
b) ഉപമിത സമാസം
c) പയോജികാ തത്പുരുഷൻ
d) അവ്യയീഭാവൻ
Show Answer

കൊക്കിരിക്കും കുളം വറ്റി വറ്റി – കടങ്കഥയുടെ ഉത്തരമെന്ത്?
a) നിലവിളക്ക്
b) കുളം
c) ഇലക്ട്രിക് മോട്ടോർ
d) ഇവയൊന്നുമല്ല
Show Answer

നടന്നു എന്ന ക്രിയാപദത്തിലുപയോഗിച്ചിരിക്കുന്ന കാലപ്രത്യയമേത്?
a) ന്നു
b) തു
c) നു
d) ഉന്നു
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!