Regional Language

പ്രാദേശിക ഭാഷ മലയാളം – 14

“പഞ്ചമവേദം” എന്ന വാക്കിന്‍റെ സമാസം ഏത്?

Photo: Pixabay
ബാലൻ എന്നതിന്‍റെ എതിർലിംഗപദമേത്?
a) ബാലകി
b) ബാലിക
c) ബാല
d) പെൺകുട്ടി
Show Answer

താഴെ കൊടുത്തിട്ടുള്ളവയിൽ ഉഭയലിംഗപ്രത്യയമേത്?
a) അൻ
b) അൾ
c) തു
d) അർ
Show Answer

40. പാണി : കെ, വാണി : ……
a) പ്രശംസ
b) വാക്ക്
c) ആകാശം
d) മേഘം
Show Answer

മലയാള വാക്യങ്ങളുടെ പദക്രമം.
a) കർത്താവ്, കർമം, ക്രിയ
b) ക്രിയ, കർമം, കർത്താവ്
c) കർത്താവ്, ക്രിയ, കർമം
d) കർമം, കർത്താവ്, ക്രിയ
Show Answer

“പഞ്ചമവേദം” എന്ന വാക്കിന്‍റെ സമാസം ഏത്?
a) അവ്യയീഭാവൻ
b) ദിഗു
c) തത്പുരുഷൻ
d) ബഹുവ്രീഹി
Show Answer

യഥാശക്തി – ഏത് സമാസ വിഭാഗത്തിൽപ്പെടുന്നു?
a) ദ്വന്ദ്വസമാസം
b) അവ്യയീഭാവൻ
c) വ്യവഹിത സമാസം
d) ബഹുവീഹി സമാസം
Show Answer

താഴെകൊടുത്തവയിൽ തൻവിനയെച്ചത്തിന് ഉദാഹരണമേത്?
a) നടക്കാൻ പോയി
b) പോകവേ കണ്ടു
c) വരുകിൽ കാണാം
d) പോയിപ്പറഞ്ഞു
Show Answer

സ്ഥലം എന്നതിന്‍റെ വിപരീത പദമേത്?
a) നിസ്തുലം
b) സൂക്ഷ്മം
c) അസ്ഥലം
d) സങ്കുചിതം
Show Answer

താഴെ കൊടുത്തിരിക്കുന്നതിൽ മുൻവിനയെച്ചം എഴുതുക?
a) വന്നുചേർന്നു
b) കാണാൻ വന്നു
c) അറിയുകിൽ
d) ചെയ്യവേ
Show Answer

പൊള്ളത്തരം എന്ന പദം ഏത് തദ്ധിതവിഭാഗത്തിന് ഉദാഹരണമാണ്?
a) തന്മാത്രാതദ്ധിതം
b) തദ്വത്തദ്ധിതം
c) നാമനിർമ്മായി തദ്ധിതം
d) പൂരണി തദ്ധിതം
Show Answer

ഒരേ കാലത്തു ജീവിച്ചിരുന്നവർ – എന്ന അർഥമുള്ള പ്രയോഗമേത്
a) സമകാലകർ
b) സമകാലീനർ
c) സമകാലികർ
d) സമകാലർ
Show Answer

പ്രതിക്ഷണം എന്ന പദത്തിന്‍റെ അർഥം?
a) വലംവയ്ക്കൽ
b) ഭ്രമണം
c) ക്ഷണംതോറും
d) ചുറ്റുവഴി
Show Answer

ഇതി കർത്തവ്യതാമൂഢൻ എന്ന പ്രയോഗംകൊണ്ട് അർഥമാക്കുന്നത്?
a) വിഡ്ഢിയായ മനുഷ്യൻ
b) പ്രവൃത്തി ചെയ്യാൻ താത്പര്യമില്ലാത്തവൻ
c) എന്തുചെയ്യണമെന്നറിയാത്തവൻ
d) പലകാര്യങ്ങൾ ചെയ്യുന്നവൻ
Show Answer

വേപഥു എന്ന വാക്കിന്‍റെ അർഥമെന്ത്?
a) വേഗത്തിൽ സഞ്ചരിക്കുന്നവൻ
b) വിയർപ്പ്
c) വിറയൽ
d) കണ്ണീർ
Show Answer

വിസ്മയം, വിഷമം, ആഹ്ലാദം തുടങ്ങിയ ഭാവങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏത്
a) രോധിനി
b) അർധവിരാമം
c) പൂർണവിരാമം
d) വിക്ഷേപിണി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!