Regional Language

പ്രാദേശിക ഭാഷ മലയാളം – 13

അതിഥി എന്ന വാക്കിന്‍റെ അർഥമായി വരുന്നത്?

Photo: Pixabay
ഇരുതലമൂരി എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്
a) ദുഷ്ടസ്വഭാവമുള്ളവൻ
b) രണ്ട് തലയുള്ളവൻ
c) വിശ്വസിക്കാൻ കൊള്ളാത്തവൻ
d) എവിടെയും നിൽക്കാത്തവൻ
Show Answer

ഒറ്റപ്പദമെഴുതുക – ദോഷം മാത്രം കാണുന്നവൻ
a) ദോഷദൃക്ക്
b) ദോഷൈകദൃക്ക്
c) ദോഷദൃക്ക്
d) ദോഷൈകദൃക്ക്
Show Answer

അവനവന്‍റെ പ്രവൃത്തിയുടെ ഫലം അനുഭവിക്കാതെ നിവർത്തിയില്ല. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്
a) അവനവന്‍റെ
b) പിരവൃത്തിയുടെ ഫലം
c) നിവർത്തിയില്ല
d) തെറ്റായ പ്രയോഗമില്ല
Show Answer

അതിഥി എന്ന വാക്കിന്‍റെ അർഥമായി വരുന്നത്?
a) തിഥി നോക്കി വരുന്നയാൾ
b) തിഥി നോക്കാതെ വരുന്ന ആൾ
c) തിഥി പറഞ്ഞ് വരുന്നയാൾ
d) തിഥി ഇല്ലാത്തയാൾ
Show Answer

മടിയന്മാരായ കുട്ടികൾക്ക് വിജയം നേടാനാവില്ല. ഈ വാചകത്തിലെ ആഖ്യ ഏത്?
a) മടിയന്മാർ
b) കുട്ടികൾ
c) വിജയം
d) നേടാനാവില്ല
Show Answer

കൈരളി എന്ന പദത്തിന്‍റെ അർഥം
a) കേരളഭൂമി
b) മലയാളദേവത
c) കേരളഭാഷ
d) മലനാട്
Show Answer

Make castle in the air എന്നതിന് സമാനമായി ഭാഷയിലുള്ള ശൈലി
a) വായുവിൽ കൊട്ടാരം പണിയുക
b) കാറ്റുള്ളപ്പോൾ തൂറ്റുക
c) ആകാശക്കോട്ട് കെട്ടുക
d) മനക്കോട്ട പണിയുക
Show Answer

ഭേദകം എന്ന പദത്തിന്‍റെ അർഥമെന്ത്?
a) ഭിന്നിപ്പിക്കൽ
b) വേർതിരിച്ചുകാണിക്കൽ
c) താരതമ്യം
d) വിശേഷണം
Show Answer

കരിങ്കൂവളം – പിരിച്ചെഴുതുന്നത്
a) കരിം + കൂവളം
b) കരും + കൂവളം
c) കറു + കൂവളം
d) കരി + കൂവളം
Show Answer

മതിമുഖി ഏത് സമാസത്തിന് ഉദാഹരണമാണ്?
a) കർമ്മധാരയൻ
b) ബഹുവ്രീഹി
c) തൽപുരുഷൻ
d) ദ്വന്ദ്വസമാസം
Show Answer

മണ്ണ് ഏത് നാമവിഭാഗത്തിൽ പെടുന്നു?
a) സംജ്ഞാനാമം
b) സാമാന്യനാമം
c) മേയനാമം
d) സർവനാമം
Show Answer

ജീവിതമാർഗം എന്ന അർഥത്തിൽ പ്രയോഗിക്കുന്നപദം ഏത്?
a) ജീവിതപദം
b) ജീവിതപഥം
c) ജീവിതപധം
d) ജീവിതപതം
Show Answer

മേയനാമം അല്ലാത്തത് ഏത്
a) ജലം
b) മഴ
c) വസ്ത്രം
d) നിലാവ്
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ വ്യാക്ഷേപകത്തിന് ഉദാഹരണം?
a) പാലത്തിലൂടെ
b) കുളിച്ചോ?
c) അയ്യോ !
d) ലോകത്തിൽ വച്ച്
Show Answer

താഴെപറയുന്നതിൽ ഭൂമിയുടെ പര്യായമല്ലാത്ത പദമേത്?
a) ധര
b) ക്ഷോണിജ
c) ധരിത്രി
d) പൃത്ഥ്വി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!