അവിടം – ഏത് സന്ധിക്ക് ഉദാഹരണമാണ്? a) ലോപസന്ധി b) ആഗമസന്ധി c) ദ്വിത്വസന്ധി d) ആദേശസന്ധി
|
വിഷമിക്കുക എന്ന അർഥത്തിൽ പറയുന്ന പഴഞ്ചൊല്ലത്? a) നക്ഷത്രക്കാരെണ്ണുക b) വട്ടംകറങ്ങുക c) വട്ടകൊട്ടയിൽ വെള്ളം കോരുക d) നെല്ലിപ്പലക കാണുക
|
വരും+കാലം = വരുങ്കാലം ഏത് സന്ധി നിയമത്തിന് ഉദാഹരണമാണ്? a) ആഗമസന്ധി b) ആദേശസന്ധി c) ദ്വിത്വസന്ധി d) ലോപസന്ധി
|
വികാസം എന്ന പദത്തിന്റെ വിപരീതപദമേത്? a) അവികാസം b) വികാസരഹിതം c) ചുരുങ്ങൽ d) സങ്കോചം
|
A long tongue has a short hand – എന്ന അർഥമുള്ള പഴഞ്ചൊല്ലേത് a) വലിയ വാചകവും ചെറിയ പ്രവൃത്തിയും b) വാക്കിൽ മുമ്പും പോക്കിൽ പിമ്പും c) വായ ചക്കര കൈ കൊക്കര d) വലിയ നാവും ചെരിയ കയ്യും
|
ഒറ്റപ്പെട്ട പദമേത്? a) വെളുപ്പ് b) ശ്വേതം c) ശുഭ്രം d) രജതം
|
ഔദ്യോഗികമായ കത്തിടപാടുകളിൽ ‘subject’ എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാള പദം? a) വിഷയം b) വ്യക്തി c) കർത്താവ് d) സൂചന
|
അഭയദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് a) അയ്യപ്പൻപിള്ള b) ആർ.പി. പരമേശ്വരൻ c) കെ.കെ. നീലകണ്ഠൻ d) ഉദയഭാനു
|
നെല്‍+മണി = നെന്മണി എന്നതിലെ സന്ധിനിയമം ഏത്? a) ആദേശസന്ധി b) ആഗമസന്ധി c) ദ്വിത്വസന്ധി d) ലോപസന്ധി
|
ചരാചരം എന്ന പദത്തിന്റെ വിഗ്രഹാർഥം? a) ചരമായ അചരം b) ചരത്തിലെ അചരം c) ചരവും ആചരവും d) ചരവും അചരവും
|
എണ് + നൂർ = എണ്ണൂർ ഏത് സന്ധിനിയമത്തിൽ ഉൾപ്പെടുന്നു ? a) ആഗമസന്ധി b) ആദേശസന്ധി c) ദിത്വസന്ധി d) ലോപസന്ധി
|
സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്? a) ഇ b) തു c) അൾ d) ആൾ
|
വാക് + വാദം – പദം ചേർത്തെഴുതുന്നത് a) വാക്ക്വാദം b) വാഗ്വാദം c) വാഗ്വാദം d) വാഗ്ദ്വാദം
|
ശരിയായ പദമേത് a) കുഡുംബിനി b) കുടുമ്പിനി c) കുടുംബിനി d) കുടുംബിനി
|
താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്? a) ണ b) മ c) പ d) ങ
|