Regional Language

പ്രാദേശിക ഭാഷ മലയാളം – 1

താഴെ കൊടുത്തിട്ടുള്ള അക്ഷരങ്ങളിൽ അനുനാസികം അല്ലാത്തതേത്?

Photo: Pixabay
വധൂവരന്മാർ – സമാസം ഏത്?
a) ബഹുവ്രീഹി
b) തൽപുരുഷൻ
c) കർമധാരയൻ
d) ദ്വന്ദ്വൻ
Show Answer

താഴെപ്പറയുന്നതിൽ തെറ്റേത്?
a) ധർമ്മപുരാണം – ഒ.വി. വിജയൻ
b) ആൾക്കൂട്ടം – ആനന്ദ്
c) ആടുജീവിതം – ബെന്യാമിൻ
d) ആരാച്ചാർ – സുഭാഷ് ചന്ദ്രൻ
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ തന്മാത്രാതദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്?
a) നന്മ
b) കള്ളത്തരം
c) അടിമത്തം
d) തടിയൻ
Show Answer

അന്യന്‍റെ ഭാര്യ എന്നർഥം വരുന്ന പദം
a) പരിതുഷ്ട
b) പരദാരം
c) പാരിഷദ
d) പതിവ്രത
Show Answer

It is no use to cry over split milk എന്ന വാചകത്തിന് ഏറ്റവും അനുയോജ്യമായ മലയാള തർജമ ഏത്?
a) കരയുന്ന കുഞ്ഞിനേ പാലുള്ളൂ
b) ചത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ട
c) നിറകുടം തുളുമ്പില്ല
d) വെളുത്തതെല്ലാം പാലെന്നു കരുതരുത്
Show Answer

താഴെ കൊടുത്തിട്ടുള്ള അക്ഷരങ്ങളിൽ അനുനാസികം അല്ലാത്തതേത്?
a) ണ
b) ല
c) ഒ
d) ഞ
Show Answer

കർശനമായി പെരുമാറുക – എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത്?
a) ഉർവശി ചമയുക
b) ചീട്ടുകീറുക
c) എള്ളുകീറുക
d) ചെങ്കോൽനടത്തുക
Show Answer

ശരിയായ വാക്യമേത്
a) സ്ഥാനാർഥി വോട്ട് തേടി ഓരോരോ വീടുകൾ തോറും കയറിയിറങ്ങി
b) സ്ഥാനാർഥി ഓരോരോ വീടുകളിലും വോട്ട് തേടി കയറിയിറങ്ങി
c) സ്ഥാനാർഥി വോട്ട് തേടി ഓരോ വീട്ടിലും കയറിയിറങ്ങി
d) സ്ഥാനാർഥി ഓരോരോ വീടുകൾ തോറും വോട്ട് തേടി കയറിയിറങ്ങി
Show Answer

മകന്‍റെ ഭാര്യ എന്നർഥമുള്ള പദം :
a) ജാമാതാവ്
b) പ്രപൗത്രി
c) ദൗഹിത്രി
d) സ്നൂഷ
Show Answer

ഉപ്പുതൊട്ട് കർപ്പൂരംവരെ – ഇതിൽ തൊട്ട് എന്നപദം ഏതുവിഭാഗത്തിൽപ്പെടുന്നു?
a) വിഭക്തി
b) കാരകം
c) ഗതി
d) സമാസം
Show Answer

കപോലം എന്ന പദത്തിന്‍റെ അർഥം
a) തലയോട്
b) നെറ്റി
c) കവിൾ
d) കാൽപ്പാദം
Show Answer

പ്രസാധകൻ – എതിർലിംഗമേത്
a) പ്രസാധനി
b) പ്രസാധിച്ചി
c) പ്രസാധിക
d) പ്രസാധക
Show Answer

ഞാൻ പോകട്ടെ – ഏത് പ്രകാരത്തിന് ഉദാഹരണമാണ്?
a) നിർദേശകം
b) നിയോജകം
c) വിധായകം
d) അനുജ്ഞായകം
Show Answer

ഉപ്പുരുട്ടി തിന്നുക എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്
a) ഭക്ഷണത്തിൽ ഉപ്പ് ചേർക്കുക
b) രുചികരമായി കഴിക്കുക
c) നന്ദിയുണ്ടായിരിക്കുക
d) പാപഫലം അനുഭവിക്കുക
Show Answer

പത്നി എന്നതിന്‍റെ പുല്ലിംഗരൂപമേത്?
a) ഭർത്താവ്
b) പതി
c) പിതാവ്
d) മഹാൻ
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!