General Knowledge

പൊതു വിജ്ഞാനം – 503

കടുവകളുടെ സംരക്ഷണാർത്ഥമുള്ള പ്രാജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് ഏതു വർഷത്തിലാണ്?

Photo: Pixabay
 • തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന വനിതയാര്? Ans: ആനി മസ്ക്രീൻ
 • ബ്രിട്ടീഷുകാർക്ക് മുംബൈ പട്ടണം സ്ത്രീധനമായി ലഭിച്ചത് ഏതു യൂറോപ്യൻമാരിൽ നിന്നുമാണ്? Ans: പോർച്ചുഗീസുകാരിൽനിന്ന്
 • ഏതു വിളയുടെ ശാസ്ത്രീയ നാമമാണ് മാനിഹോട്ട് യൂട്ടിലിസീമ എന്നത്? Ans: മരച്ചീനി
 • നിലവിൽ എത്ര വിഷയങ്ങളിലാണ് നൊബേൽ സമ്മാനം നൽകുന്നത്? Ans: ആറ്
 • നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവിസങ്കേതം? Ans: ചിന്നാർ വന്യജീവി സങ്കേതം
 • ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത് എവിടെയാണ്? Ans: ആയിരംതെങ്ങ്
 • കായകൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലുള്ള ഏതു ഘടകമാണ് പഴുക്കലിനെ സഹായിക്കുന്നത്? Ans: എഥിലിൻ
 • പൗരൻമാരുടെ മൗലിക ചുമതലകൾ വിവരിച്ചിരിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം ഏത്? Ans: അനുച്ഛേദം-51എ
 • എക്സിമാ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്? Ans: ത്വക്ക്
 • ഐക്യരാഷ്ട്രസഭയുടെ ഭരണഘടന ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ചാർട്ടർ
 • ആറ്റത്തിൽ തുല്യമായ എണ്ണമുള്ള കണങ്ങൾ ഏതെല്ലാം? Ans: പ്രോട്ടോൺ, ഇലക്ട്രോൺ
 • തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ സോൺ ഏതാണ്? Ans: സോൺ-6
 • പൊതുതിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ മത്സരിക്കാം? Ans: രണ്ട്
 • ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിലാണ് “വന്ദേമാതരം” ഉൾപ്പെട്ടിട്ടുള്ളത്? Ans: ആനന്ദമഠം
 • സോയാബീനിൽ അടങ്ങിയിട്ടുള്ള പ്രധാന ആസിഡ് ഏതാണ്? Ans: ഫൈറ്റിക്ക് ആസിഡ്
 • ദേശീയ കർഷകദിനമായ ഡിസംബർ-23 ആരുടെ ജന്മദിനമാണ്? Ans: ചരൺസിങ്
 • തലച്ചോറിനെ പൊതിഞ്ഞുള്ള പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ ഏത്? Ans: മെനിൻജൈറ്റിസ്
 • പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിട്ടുള്ള പ്രധാന വ്യവസായം ഏതാണ്? Ans: ചണവ്യവസായം
 • ഫിറോസ്ഗാന്ധി അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടുള്ള മികവിനു നൽകുന്നതാണ്? Ans: പത്രപ്രവർത്തനം
 • ഏതു ചികിത്സാ രീതിയുടെ ഉപജ്ഞാതാവാണ് ഡോ.സാമുവൽ ഹാനിമാൻ? Ans: ഹോമിയോപ്പതി
 • സാർക്ക് സംഘടനയിൽ അംഗമായ എട്ടാമത്തെ രാജ്യം? Ans: അഫ്ഗാനിസ്താൻ
 • കടുവകളുടെ സംരക്ഷണാർത്ഥമുള്ള പ്രാജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് ഏതു വർഷത്തിലാണ്? Ans: 1973
 • ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ ദൗത്യമായിരുന്ന മംഗൾയാനിന്‍റെ വിക്ഷേപണത്തിനുപയോഗിച്ച വാഹനമേത്? Ans: PSLV-C25
 • ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്? Ans: എഡ്വേർഡ് ജെന്നർ
 • സി.വി.രാമൻ രാമൻ ഇഫക്ട് കണ്ടെത്തിയതിന്‍റെ സ്മരണാർഥം ഇന്ത്യയിൽ ആചരിക്കുന്ന ദേശീയദിനം ഏത്? Ans: ദേശീയ ശാസ്ത്രത ദിനം (ഫെബ്രുവരി-28)

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!