- പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർക്ക് അടിയന്തരസഹായം ലഭ്യമാക്കാനായി ആരംഭിച്ച് സർക്കാർ പദ്ധതി? Ans: ആപ്തമിത്രം
- സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്? Ans: 168 ദിവസം
- മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ആദ്യമായി നേടിയതാര്? Ans: ഷീല
- ടാഗോറിന്റെ ഗീതാജ്ഞലിയുടെ ഇംഗ്ലീഷ് വിവർത്തനത്തിന് അവതാരിക എഴുതിയതാര്? Ans: വൈ.ബി.യേറ്റ്സ്
- ഇന്ത്യയും പാകിസ്താനും താഷ്കെന്റ് കരാറിൽ ഒപ്പുവെച്ച് വർഷം? Ans: 1968
- മലബാറിൽ ഐക്യനാണയസംഘം സ്ഥാപിച്ചതാര്? Ans: വാഗ്ഭടാനന്ദൻ
- അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര സ്ഥാനാർഥി? Ans: ജോർജ് വാഷിങ്ടൺ
- തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന കേരളത്തിലെ അണക്കെട്ടേത്? Ans: ശിരുവാണി
- പെട്രോളിയം കത്തുമ്പോൾ കൂടുതലായി പുറന്തള്ളപ്പെടുന്ന വാതകമേത്? Ans: കാർബൺ ഡൈ ഓക്സൈഡ്
- കേരളത്തിലെ പ്രഥമ സഹകരണവകുപ്പ് മന്ത്രി ആരായിരുന്നു? Ans: ജോസഫ് മുണ്ടശ്ശേരി
- കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച വർഷമേത്? Ans: 2013 ഏപ്രിൽ
- ഏത് പോഷകത്തിന്റെ അഭാവത്താലാണ് തെങ്ങോലകൾ മഞ്ഞളിക്കുന്നത്? Ans: നൈട്രജൻ
- കൊതുക് മനുഷ്യസാമീപ്യം അറിയുന്നത് വിയർപ്പിലെ ഏത് ഘടകത്തിലൂടെയാണ്? Ans: ലാക്ടിക്ക് അമ്ലം
- ‘വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ’ എന്നറിയപ്പെട്ടത് ആരാണ്? Ans: റോബർട്ട് ബ്രിസ്റ്റോ (കൊച്ചി – തുറമുഖ ശിൽപ്പി)
- മലയാളത്തിലെ ആദ്യത്തെ സാഹിത്യമ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? Ans: തിരൂർ
- ശ്വാനവർഗത്തിലെ ഏറ്റവും വലുപ്പമുള്ള ജീവിയേത്? Ans: ചെന്നായ
- ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ വനഗവേഷണ കേന്ദ്രം ഏത് ജില്ലയിലാണ്? Ans: കൊല്ലം
- ഏത് വിപ്ലവവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ‘ടെന്നീസ് കോർട്ട് പ്രതിജ്ഞ’? Ans: ഫ്രഞ്ച് വിപ്ലവം
- ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്തതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ആദ്യത്തെ രോഗമേത്? Ans: വസൂരി
- ഡൽഹി സുൽത്താന്മാരിൽ ഏറ്റവും വിസ്തൃതമായ രാജ്യ മുണ്ടായിരുന്ന ഭരണാധികാരി ആര്? Ans: മുഹമ്മദ് ബിൻ തുഗ്ലഖ്
- എക്സിമ രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്? Ans: ത്വക്ക്
- കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള വള്ളംകളി മത്സരം ഏത്? Ans: പായിപ്പാട്ട് വള്ളംകളി
- ‘കാച്ചിക്കെട്ട്’ എന്നറിയപ്പെടുന്ന വാദ്യമേളം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്? Ans: പടയണി
- സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ച ചിത്രകാരൻ? Ans: പാബ്ലോ പിക്കാസോ

