General Knowledge

പൊതു വിജ്ഞാനം – 103 (പാകിസ്ഥാനും ബാംഗ്ലാദേശും)

1965ലെ ഇന്ത്യാ പാക് യുദ്ധത്തെ തുടർന്ന് 1966 ജനുവരി 10ന് താഷ്കന്‍റ് കരാറിൽ ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം ഒപ്പ് വെച്ച പാക് പ്രസിഡന്‍റ് ആരായിരുന്നു? Ans: അയൂബ് ഖാൻ

Photo: Pixabay
 • പാക്കിസ്ഥാന്‍റെ ഹൃദയം എന്നറിയപ്പെടുന്ന ഏത് നഗരം കേന്ദ്രീകരിച്ചുള്ള സിനിമാ നിർമ്മാണ മേഖലയാണ് ലോലിവുഡ്? Ans: ലാഹോർ
 • 1920ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച ഏത് നേതാവാണ് മഹാനായ നേതാവ് എന്നർത്ഥം വരുന്ന ക്വയിദ് ഇ അസം എന്നറിയപ്പെടുന്നത്? Ans: മുഹമ്മദ് അലി ജിന്ന
 • ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് സ്വന്തമാക്കിയ താരം (18 ഇന്നിങ്സിൽ നിന്ന്) എന്ന ബഹുമതി 2018ൽ നേടിയ വ്യക്തി? Ans: ഫഖർ സമാൻ.
 • 1930ൽ മുസ്ലിങ്ങൾക്ക് മാത്രമായി ഒരു രാജ്യം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ആരാണ്? Ans: മുഹമ്മദ് ഇഖ്ബാൽ
 • ഓൾ പാക്കിസ്ഥാൻ മുസ്ലീം ലീഗ് എന്ന പാർട്ടി സ്ഥാപിച്ച വ്യക്തി യുടെ കൃതിയാണ് ഇൻ ദ് ലൈൻ ഓഫ് ഫയർ – എ മെമോയർ. ആരാണിദ്ദേഹം? Ans: പർവേശ് മുഷ്റഫ്
 • പാക്ക് അധിനിവേശ കശ്മീരിന്‍റെ തലസ്ഥാനം ഏതാണ്? Ans: മുസഫറാബാദ്
 • 1971ലെ ഇന്ത്യാ പാക് യുദ്ധത്ത തുടർന്ന് 1972ൽ ഇന്ദിരാ ഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പ് വെച്ച കരാർ? Ans: സിംല കരാർ
 • താർ എക്സ്പ്രസ്, സംഝോധ എക്സ്പ്രസ് എന്നിവ ഇന്ത്യയേയും ഏത് രാജ്യത്തെയും ബന്ധിപ്പിച്ച ട്രൈയിൻ സർവ്വീസ് ആണ്? Ans: പാക്കിസ്ഥാൻ
 • ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള എടിഎം കൗണ്ടർ ഏത് ബാങ്കിന്‍റേതാണ്? Ans: നാഷണൽ ബാങ്ക് ഓഫ് പാക്കിസ്ഥാൻ. ( ഖുറാബ് ചുരം)
 • പാക്കിസ്ഥാൻ: ദ് ഗാദറിങ് റ്റോം, ഡോട്ടർ ഓഫ് ദ് ഈസ്റ്റ് എന്നിവ ആരുടെ കൃതികളാണ്? Ans: ബേനസീർ ഭൂട്ടോ
 • പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ് ഇസ്കന്ദർ മിർസ ആയിരുന്നു. ആരായിരുന്നു ആദ്യ പ്രധാന മന്ത്രി? Ans: ലിയാഖത്ത് അലി ഖാൻ
 • പാക്കിസ്ഥാന്‍റെ വാണിജ്യ തലഥാനമായ ഏത് നഗരമാണ് സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്നത്? Ans: കറാച്ചി
 • പഞ്ചാബ്, അഫ്ഗാൻ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ വാക്കുകളിലെ അക്ഷരങ്ങൾ എടുത്ത് പാക്കിസ്ഥാൻ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചതാരാണ്? Ans: ചൗധരി റഹ്മത്ത് അലി
 • പാക്കിസ്ഥാന്‍റെ ദേശീയ ഗാനമായ ക്വാമി തരാന രചിക്കപ്പെട്ടിരിക്കുന്നത് ഏതു ഭാഷയിലാണ്? Ans: പേർഷ്യൻ
 • മോസ്കുകളുടെ നഗരം, ലോകത്തിന്‍റെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ ഖ്യാതി നേടിയ നഗരം? Ans: ധാക്ക
 • ട്രെയിൻ ടു പാക്കിസ്ഥാൻ എന്ന വിഖ്യാത കൃതി രചിച്ചതാരാണ്? Ans: ഖുഷ്വന്ത് സിങ്
 • വംഗബന്ധു എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് ആരാണ്? Ans: ഷെയ്ഖ് മുജീബുർ റഹ്മാൻ
 • 2011 മെയ് 2 ന് ഒസാമ ബിൻ ലാദനെ എവിടെ വെച്ചാണ് യുഎസ് സൈന്യം പിടിച്ച് വധിച്ചത്? Ans: അബോട്ടാബാദ്
 • ലോകത്ത് ഏറ്റവുമധികം ഫുട്ബോൾ ഉൽപാദിപ്പിക്കപ്പെടുന്ന പാക്കിസ്ഥാൻ നഗരം ഏതാണ്? Ans: സിയാൽകോട്ട്
 • മുഹമ്മദ് അലി ജിന്ന ആരംഭിച്ച പത്രമായ ഡോണിന്‍റെ എഡിറ്റർ പദവി അലങ്കരിച്ച മലയാളി? Ans: പോത്തൻ ജോസഫ്
 • ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്നറിയപ്പെടുന്ന കരാർ ഏതാണ്? Ans: താഷ്കന്‍റ് കരാർ
 • താർ മരുഭൂമിയുടെ പാക്കിസ്ഥാനിലെ ഭാഗം ഏതു പേരിലാണറിയപ്പെടുന്നത്? Ans: ചോലിസ്ഥാൻ
 • കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? Ans: പാക്കിസ്ഥാൻ
 • ഇഫ് അയാം അസ്സാസിനേറ്റഡ് എന്ന കൃതി രചിച്ച പാക്കിസ്ഥാൻ മുൻ പ്രധാന മന്ത്രി? Ans: സുൾഫിക്കർ അലി ഭൂട്ടോ
 • പാക് അണുബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആരാണ്? Ans: അബ്ദുൾ ഖാദിർ ഖാർ
 • ഏതിനെയാണ് പാക്കിസ്ഥാൻ ട്വിറ്റർ പോളിലൂടെ അവരുടെ ദേശീയ പാനീയമായി അംഗീകരിച്ചത്? Ans: കരിമ്പിൻ ജ്യൂസ്
 • ജിന്നാ ഹൗസ് സ്ഥിതി ചെയ്യുന്നത് മുംബൈയിലാണ്. എവിടെയാണ് ജിന്നാ ഇന്‍റർനാഷണൽ എയർപോർട്ട്? Ans: കറാച്ചി
 • 1992ലെ ലോക കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് സമ്മാനിച്ച ക്യാപ്റ്റനും നിലവിലെ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ആരംഭിച്ച രാഷ്ട്രീയ കക്ഷി? Ans: തെഹ്രിക് ഇ ഇൻസാഫ് (മുവ്മെന്‍റ് ഫോർ സോഷ്യൽ ജസ്റ്റിസ്)
 • ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വനിത കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നു. ആരാണിവർ? Ans: ബേനസീർ ഭൂട്ടോ
 • പാക്കിസ്ഥാന്‍റെ പ്രവാചകൻ എന്നറിയപ്പെടുന്ന കവി ആരാണ്? Ans: മുഹമ്മദ് ഇഖ്ബാൽ
 • പാക്കിസ്ഥാൻ സെനറ്റിലേക്ക് തിരഞെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദളിത് വനിത ആരാണ്? Ans: കൃഷ്ണകുമാരി കോലി
 • 1965ലെ ഇന്ത്യാ പാക് യുദ്ധത്തെ തുടർന്ന് 1966 ജനുവരി 10ന് താഷ്കന്‍റ് കരാറിൽ ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം ഒപ്പ് വെച്ച പാക് പ്രസിഡന്‍റ് ആരായിരുന്നു? Ans: അയൂബ് ഖാൻ
 • ബംഗ്ലാദേശ് വിമോചനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി? Ans: ഇന്ദിരാ ഗാന്ധി
 • പാക്കിസ്ഥാന്‍റെ ഉന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ പാക്കിസ്ഥാനും ഭാരത രത്നയും നേടിയ ഏക ഇന്ത്യക്കാരൻ? Ans: മൊറാർജി ദേശായി
 • 1998 മെയ് 28ന് പാക്കിസ്ഥാന്‍റെ ആണവ പരീക്ഷണത്തിന് വേദിയായ സ്ഥലം? Ans: ചഗായ് കുന്നുകൾ
 • 1947ൽ സ്വതന്ത്രമാകുമ്പോൾ പാക്കിസ്ഥാന്‍റെ തലസ്ഥാനം ഏതായിരുന്നു? Ans: കറാച്ചി
 • സ്വത്രന്ത പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണർ ജനറൽ പാക്കിസ്ഥാന്‍റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നു. ആര്? Ans: മുഹമ്മദ് അലി ജിന്ന
 • ഇന്ത്യയുമായി ഏറ്റവും കൂടിയ അതിർത്തി പങ്കിടുന്ന രാജ്യം? Ans: ബംഗ്ലാദേശ്
 • 1999 ലെ കാർഗിൽ നുഴഞ്ഞുകയറ്റത്തെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം ഏതാണ്? Ans: ഓപ്പറേഷൻ വിജയ്
 • ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഒരേയൊരു പാക്കിസ്ഥാൻകാരൻ ആരാണ്? Ans: അബ്ദുസ്സലാം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!