Geography

പുൽമേടുകൾ

സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ പുൽമേടാണ് ബുഗ്യാൽ. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ പുൽമേടാണിത്

Photo: PIXABAY.COM
  • പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം അന്‍റാർട്ടിക്കയാണ്.
  • ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേടാണ് യൂറോപ്പിലെ സ്റ്റെപ്പീസ്.
  • ഗ്രേറ്റ് സ്റ്റെപ്പി പുൽമേട് റഷ്യ, യുക്രൈൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ പുൽമേടാണ്.
  • ഇടവിട്ട് മരങ്ങൾ കാണപ്പെടുന്ന പുൽമേടുകളാണ് സാവന്ന. ആഫ്രിക്കയിലാണിത് കാണപ്പെടുന്നത്.
  • കാമ്പോസ് എന്ന പേരിലുള്ള സാവന്ന പുൽമേട് കാണപ്പെടുന്ന രാജ്യം തെക്കേ അമേരിക്കയിലെ ബ്രസീൽ ആണ്.
  • ഏറ്റവും കൂടുതൽ സസ്യ ജന്തുക്കളാൽ സമ്പന്നമായ സെറാഡോ ഒരു സാവന്ന പുൽമേടാണ്. ഇതും ബ്രസീലിലാണ് സ്ഥിതിചെയ്യുന്നത്.
  • ലോകത്തിന്‍റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്നത് പ്രയറി പുൽമേടുകളാണ്. വടക്കേ അമേരിക്കയിലാണിത് സ്ഥിതിചെയ്യുന്നത്.
  • ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലുകൾ നിറഞ്ഞ പുൽമേടാണ് പ്രയറി.
  • പ്രയറി ഡോഗ് എന്നറിയപ്പെടുന്നത് ഒരിനം എലിയാണ്.
  • കാട്ടുപോത്തുകൾക്ക് പ്രശസ്തമായിരുന്ന ഗ്രേറ്റ് ബൈസൺ ബെൽറ്റ് പ്രയറി പുൽമേടുകളുടെ ഭാഗമാണ്.
  • അർജന്‍റീന, ബ്രസീൽ, ഉറുഗ്വായ് എന്നീ രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന വിസ്തൃതമായ പുൽമേടുകളാണ് പാമ്പാസ്.
  • തെക്കേ അമേരിക്കയിലെ ആൻഡീസ് പർവത നിരയുടെ കിഴക്കേച്ചെരിവിലുള്ള പുൽമേടാണ് ലാനോസ്.
  • കൊളംബിയ, വെനസ്വേല എന്നീ രാജ്യങ്ങളിലായാണ് ലാനോസ് പുൽമേട് സ്ഥിതിചെയ്യുന്നത്.
  • പുനാ പുൽമേട് കാണപ്പെടുന്നത് പെറുവിലാണ്.
  • ഗ്രാൻ ചാക്കോ പുൽമേട്, സെൽവാസ് പുൽമേട് എന്നിവ തെക്കേ അമേരിക്കയിലാണ്.
  • മംഗോളിയൻ മഞ്ചുറിയൻ പുൽമേട് ചൈനയിലാണ്.
  • പുസ്താ പുൽമേട് ഹംഗറിയിലാണ്.
  • ടാൻസനിയ – കെനിയ അതിർത്തിയിലുള്ളതും ലോകത്തിൽ ഏറ്റവും കൂടുതൽ ജീവജാലങ്ങൾ ദേശാടനത്തിനെത്തുന്നതുമായ വിശാലമായ പുൽമേടാണ് സെറെൻഗെറ്റി.
  • വെൽട്ട് പുൽമേട് ദക്ഷിണാഫ്രിക്കയിലാണ്.
  • ദക്ഷിണാഫ്രിക്ക, ബോട്സ്വാന എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന പുൽച്ചെടികലും ഉയരം കുറഞ്ഞ മരങ്ങളും നിറഞ്ഞ പ്രദേശമാണ് ബുഷ് വെൽറ്റ്.
  • ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേടാണ് ടെറായ്.
  • പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശമാണ് ചോലവനം.
  • സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ പുൽമേടാണ് ബുഗ്യാൽ. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ പുൽമേടാണിത്.
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!