Geography

പശ്ചിമഘട്ടത്തിലെ വിശേഷങ്ങൾ

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് 2013 ലാണ്.

● കേരളീയർ പശ്ചിമഘട്ടത്തെ വിളിക്കുന്ന മറ്റൊരു പേരാണ് സഹ്യപർവതം. മഹാരാഷ്ട്രയിൽ ‘സഹ്യാദി’ എന്നും പശ്ചിമഘട്ടം അറിയപ്പെടുന്നു.
● കേരളത്തിന്‍റെ കിഴക്കേച്ചരിവിൽ ഒരതിർത്തിപോലെ സ്ഥിതിചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലൂടെ ഈ മലനിര കടന്നുപോകുന്നു.
● ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കാനായി നിയോഗിക്കപ്പെട്ട കസ്തൂരിരംഗൻ കമ്മിറ്റി 2013 ഏപ്രിൽ 15-ന് റിപ്പോർട്ട് സമർപ്പിച്ചു.
● കസ്തുരിരംഗൻ കമ്മിറ്റി റിപ്പോർട്ട് വിശദമായി അപഗ്രഥിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയാണ് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി.
● പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന ചുരം പാലക്കാട് ചുരം. കേരളത്തിലെ പാലക്കാട്, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ ജില്ലകളെ ഈ ചുരം ബന്ധിപ്പിക്കുന്നു.
● പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ 2010-ൽ കേന്ദ്രസർക്കാർ നിയോഗിച്ച് വിദഗ്ധസമിതി ആയിരുന്നു മാധവ് ഗാഡ്ഗിൽ കമ്മിറ്റി. 2011 ഓഗസ്റ്റ് 31-ന് ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചു.
● 2012 ജൂലായ് ഒന്നിന് ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ ഭൂഭാഗമാണ് പശ്ചിമഘട്ടം. റഷ്യയിലെ സെയ്ന്‍റ് പീറ്റേഴ്സ്ബർഗിൽ നടന്ന ലോകപൈതൃക സമിതി യോഗത്തിലായിരുന്നു ഈ തീരുമാനം. പശ്ചിമഘട്ടത്തിലെ 39 കേന്ദ്രങ്ങളെയാണ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ടത്തിലെ ഏറ്റവുമധികം കേന്ദ്രങ്ങളുള്ള സംസ്ഥാനം കേരളമാണ്.
● ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേച്ചരിവിലായി സ്ഥിതിചെയ്യുന്ന പർവതനിരയായ പശ്ചിമഘട്ടം അറബിക്കടലിന് സമാന്തരമായാണ് നിലകൊള്ളുന്നത്.
● പശ്ചിമഘട്ടമലനിരയുടെ നീളം ഏതാണ്ട് 1600 കിലോമീറ്ററാണ്. ശരാശരി ഉയരം 1200 മീറ്റർ. പശ്ചിമ ഘട്ടത്തിന്‍റെ ശരാശരി വീതി 100 കിലോമീറ്റർ. പശ്ചിമഘട്ടമലനിരയുടെ വിസ്തൃതി 1,60,000 ചതുരശ്ര കിലോമീറ്ററോളമാണ്.
● ശാസ്ത്രജ്ഞൻമാരുടെ നിഗമന പ്രകാരം ഏതാണ്ട് 65 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് പശ്ചിമഘട്ടം രൂപംകൊണ്ടത്.
● പശ്ചിമഘട്ടത്തിന്‍റെ വടക്കേ അതിര് ഗുജറാത്ത്-മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ്.
● പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി യാണ് ആനമുടി. ഹിമാലയത്തിന് തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയും ഇതാണ്. 2,695 മീറ്ററാണ് ആനമുടിയുടെ ഉയരം. ഇടുക്കി ജില്ലയിൽ ഇരവികുളം ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്നു.
● പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് 2013 ലാണ്.

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!