- ഒറൈസ സറ്റൈവ എന്നാണ് നെല്ലിന്റെ ശാസ്ത്രീ യ നാമം.
- സ്വയം പരാഗണം നടത്തുന്ന ഒരു സസ്യമാണ് നെല്ല്.
- ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്നത് ചൈനയാണ്. ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം.
- ലോകത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിലധികവും അരിയാഹാരം കഴിക്കുന്നവരാണ്.
- നെൽകൃഷിക്ക് ഏറ്റവും അനുയോജ്യം എക്കൽ മണ്ണാണ്.
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്നത് പശ്ചിമ ബംഗാളാണ്.
- ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത് ആന്ധ്ര പ്രദേശാണ്.
- കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല പാലക്കാടാണ്.
- കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം കുട്ടനാടാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് സമുദ്ര നിരപ്പിലും താഴ്ന്ന പ്രദേശമാണ്.
- രാജ്യാന്തര നെല്ല് ഗവേഷണ കേന്ദം ഫിലിപ്പീൻസിലെ മനിലയിലാണ് (ലോസ് ബാനോസ്).
- സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഡിഷയിലെ കട്ടക്കിലാണ്.
- അരിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള പോഷകം കാർബോഹൈഡ്രേറ്റാണ്.
- കേരളത്തിൽ വൈറ്റില, മങ്കൊമ്പ്, കായംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ നെല്ല് ഗവേഷണ കേന്ദ്രങ്ങളുണ്ട്.
- ലോകത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ധാന്യം ചോളമാണ്.
- ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്നതും കയറ്റിയയ്ക്കുന്നതും അമേരിക്കയാണ്.
- ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള ധാന്യമാണ് ചോളം.
- ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന മൂന്നാമത്തെ ധാന്യമാണ് ഗോതമ്പ്.
- ചൈനയാണ് ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷിചെയ്യുന്ന രാജ്യം.
- ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യുന്ന ധാന്യം ഗോതമ്പാണ്.
- ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ പ്രയറി പുൽമേടുകൾ വിശാലമായ ഗോതമ്പ് പാടങ്ങൾക്ക് പ്രശസ്തമാണ്.
- ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന നാലാമത്തെ ഭക്ഷ്യധാന്യമാണ് ബാർലി.
- മനുഷ്യൻ ആദ്യമായി കൃഷി ചെയ്യാൻ ആരംഭിച്ച ധാന്യങ്ങളിലൊന്നാണ് ബാർലി.
- റഷ്യയാണ് ബാർലി ഉൽപാദനത്തിൽ ഒന്നാമതുള്ള രാജ്യം.

