General Knowledge

നദികൾ – തെരഞ്ഞെടുത്ത ചോദ്യങ്ങൾ [ Rivers – Selected Questions ]

ഗൗന മഹർഷിയുടെ കമണ്ഡലുവിൽനിന്ന് ഉദ്ഭവിച്ചു എന്നു പറയപ്പെടുന്ന ഈ നദിയാണ് അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന പുസ്തകത്തിലും പ്രതിപാദിച്ചിരിക്കുന്നത്.

Photo : PIXABAY.COM
 • ‘ഗുജറാത്തിന്‍റെയും മധ്യപ്രദേശിന്‍റെയും ജീവരേഖ’ എന്നറിയപ്പെടുന്ന ഈ നദിയെ, പണ്ടുകാലത്തു റെവ എന്നും വിളിച്ചിരുന്നു. സംസ്കൃതത്തിൽ ‘സന്തോഷം നൽകുന്നവൻ’ എന്ന് അർഥം വരുന്ന പേരോടുകൂടിയ ഈ നദിയെ തിരിച്ചറിയുക? Ans: നർമദ
 • ഫ്രാൻസിസ്കോ ഡി ഒറെല്ലന എന്ന സഞ്ചാരി ഈ നദീതീരത്തു കൂടി സഞ്ചരിക്കുമ്പോൾ, വനിതകളുടെ നേതൃത്വത്തിലുള്ള ഒരു ഗോത്രവിഭാഗം അദ്ദേഹത്തെ ആക്രമിച്ചു. ഗ്രീക്ക് പുരാണങ്ങളിലെ വനിതാ പോരാളികളുടെ പേര് അദ്ദേഹം ആ നദിക്ക് നൽകുകയായിരുന്നു. എന്താണ് ആ പേര്? Ans: ആമസോൺ
 • ഗംഗ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഇതിനെ ‘വൃദ്ധ ഗംഗ’ എന്നു വിശേഷിപ്പിക്കാറുണ്ട്. നാസിക് നഗരം സ്ഥിതിചെയ്യുന്നതും ഇതേ നദീ തീരത്താണ്. ഏതു നദി ? Ans: ഗോദാവരി
 • വലുപ്പത്തിൽ ഏഷ്യയിൽ ഒന്നാമതും ലോകത്തു മൂന്നാമതുമായ ഈ നദി തന്നെയാണ് ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന ലോകത്തിലെ ഏറ്റവും വലിയ നദിയും. ഏതാണീ നദി? Ans: യാങ്ടിസീ
 • മനുഷ്യനു തുല്യമായ പദവിയും നിയമപരിരക്ഷയും ലഭിച്ച ലോകത്തിലെ ആദ്യ നദിയാണ് വാംഗ നൂയി. ഇത് ഏത് രാജ്യത്താണ്? Ans: ന്യൂസീലൻഡ്
 • ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദിക്ക് പലയിടങ്ങളിലായുള്ള പേരുകളാണ് ഡോണ, ഡ്യൂണ, ഡുനാജ്, ഡൊണാവ എന്നിവ. ഏതു നദി? Ans: ഡാന്യൂബ്
 • ഗൗന മഹർഷിയുടെ കമണ്ഡലുവിൽനിന്ന് ഉദ്ഭവിച്ചു എന്നു പറയപ്പെടുന്ന ഈ നദിയാണ് അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന പുസ്തകത്തിലും പ്രതിപാദിച്ചിരിക്കുന്നത്. ഏതു നദി? Ans: മീനച്ചിലാർ
 • വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദിയായ ഇതിന് ആ പേരു നൽകിയത് ഫ്രഞ്ച് സഞ്ചാരിയായ സിയൂർ ബർഗ്മോണ്ട് ആണ്. നദി ഏത്? Ans: മിസൗറി
 • ഭൂമധ്യ രേഖ രണ്ടുതവണ മുറിച്ചു കടക്കുന്ന ഏക നദി കോംഗോ ആണ്. എന്നാൽ ദക്ഷിണായന രേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന ഏക നദി ഏത്? Ans: ലിംപോപോ
 • യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയായ ഇതിനെ റഷ്യൻ നാടോടി സാഹിത്യത്തിൽ അമ്മ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഈ നദിയുടെ പേരെന്ത്? Ans: വോൾഗ
 • തൊടുപുഴയാർ, കാളിയാർ, കോതയാർ എന്നീ പുഴകൾ ഒന്നു ചേരുന്ന പ്രദേശമായതിനാലാണ് കേരളത്തിലെ ഈ പട്ടണത്തിന് ആ പേരു ലഭിച്ചത്. ഏതു പട്ടണം? Ans: മൂവാറ്റുപുഴ
 • ബ്ലൂ, വൈറ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ നദിയിലാണ് പ്രശസ്തമായ അസ്വാൻ ഡാം നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏതാണീ നദി? Ans: നൈൽ
 • ‘ബംഗാളിന്റെ ദുഃഖം’ എന്നറിയപ്പെടുന്ന ഈ നദിയുടെ പേര് ‘ഉദരത്തിനു ചുറ്റും കെട്ടിയ കയർ’ എന്ന് അർഥം വരുന്ന സംസ്കൃത പദത്തിൽനിന്നാണ്. ഏതു നദി? Ans: ദാമോദർ
 • കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന ഈ നദി, പുരാതനകാലത്തു ചൂർണി എന്നും അറിയപ്പെട്ടിരു ന്നു. ഏതു നദി? Ans: പെരിയാർ
 • സയർ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ നദിയാണ് നൈൽ കഴിഞ്ഞാൽ ആഫിക്കയിലെ ഏറ്റവും നീളം കൂടിയ നദി. ഇതിനെ തിരിച്ചറിയുക? Ans: കോംഗോ
 • ഗംഗയും യമുനയും പിന്നെ ഈ സാങ്കൽപിക ഭൂഗർഭ നദിയുമാണ് പ്രയാഗ് രാജിൽ ത്രിവേണീ സംഗമത്തിൽ പങ്കു ചേരുന്നത്. ഏതാണീ മൂന്നാമത്തെ നദി? Ans: സരസ്വതി
 • പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരിനെ അനുസ്മരിപ്പിക്കാൻ തമാശയായി സഞ്ജയൻ സ്വീകരിച്ച തൂലികാനാമം മലബാറിലെ ഒരു പുഴയുടേ തായിരുന്നു. ഏതു പുഴ? Ans: കോരപ്പുഴ
 • കോഴിക്കോട് സ്വദേശിയായ ഒരു ശാസ്ത്രജ്ഞൻ കണ്ടത്തിയ ഈ ഭൂഗർഭ നദി ആമസോണിനു സമാന്തരമായാണ് ഒഴുകുന്നത്. എന്താണിതിന്‍റെ പേര്? Ans: ഹംസ നദി (റിയോ ഹംസ)
 • പശുവിന്‍റെ മുഖം എന്നർഥമുള്ള ഗോമുഖ് ഗുഹയിൽനിന്ന് ഉത്ഭവിക്കുന്ന ഏതു നദിയാണ് ബംഗ്ലാദേശിൽ പദ്മ എന്നും അറിയപ്പെടുന്നത്? Ans: ഗംഗ
 • ഏത് നദിയുടെ കൈവഴികളാണ് തൂതപ്പുഴ, ഗായത്രിപ്പുഴ, കൽപാത്തിപ്പുഴ, കണ്ണാടിപ്പുഴ എന്നിവ? Ans: ഭാരതപ്പുഴ
 • Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!