- To pull ones leg – കാലുവാരുക
- As you sow so you reap – വിതയ്ക്കുന്നതേ കൊയ്യു
- Fly in the face of – വെല്ലുവിളിക്കുക
- Double edged – ഇരുതല മൂർച്ചയുള്ള
- I have little hope – എനിക്കു പ്രതീക്ഷയില്ല
- Crocodile tears – മുതലക്കണ്ണീർ
- This is the standing order – ഇതു നിലവിലുള്ള ഉത്തരവാണ്
- The sword is not mighty as a pen – പേനയേക്കാൾ ശക്തി വാളിനാണ്
- Slow & steady wins the race – പയ്യെത്തിന്നാൽ പനയും തിന്നാം
- I went to see him off at the airport – അവനെ യാത്രയാക്കാൻ ഞാൻ വിമാനത്താവളത്തിൽ പോയി
- Controversial figure – വിവാദ പുരുഷൻ
- History is the essence of innumerable biographies – അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
- Double standard – ഇരട്ടത്താപ്പ്
- Catch hold of – മുറുകെപ്പിടിക്കുക
- Where there is a will there is a way – വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
- A bed of roses – അത്യന്തം സന്തുഷ്ടമായ
- Inner secrets – ഉള്ളുകള്ളികൾ
- There is no rose but has thorns – മുള്ളില്ലാത്ത റോസാച്ചെടി ഇല്ല
- Zero hour – ശൂന്യവേള
- Many a little make a nickle – പലതുള്ളി പെരുവെള്ളം
- They gave in after fierce resistance – കടുത്ത ചെറുത്തുനിൽപിനു ശേഷം അവർ കീഴടങ്ങി
- Two strings to one bow – ഒരു വെടിക്ക് രണ്ടു പക്ഷി
- Put heads together – കൂടിയാലോചിക്കുക
- Pull the strings – ചരടു വലിക്കുക
- Where there is a smoke there is fire – പുകയുണ്ടെങ്കിൽ തീയുമുണ്ട്
- Strike one’s flag – അടിയറ വയ്ക്കുക
- To go through fire & water – ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക
- A good for nothing – ഒരു വകയ്ക്ക് കൊള്ളാത്തവർ
- Beggar on horse back – അർധരാത്രിക്കു കുടപിടിക്കുക
- Strike breaker – കരിങ്കാലി
- Necessity can make even the timid brave – ധീരനല്ലാത്തവനും ആവശ്യം വന്നാൽ ധീരനാകും
- Herculean task – ഭഗീരഥ പ്രയത്നം
- Fellow feeling – സഹാനുഭൂതി
- When you are at Rome, do as the Romans do – ചേര തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നണം
- A fair-weather friend – ആപത്തിൽ ഉതകാത്ത സ്നേഹിതൻ

