General Knowledge

തലസ്ഥാനങ്ങൾ സംബന്ധിച്ച അപൂർവ്വമായ ചോദ്യങ്ങൾ [ Rare Questions About Capitals ]

1843 ൽ Nova Goa എന്നു നാമകരണം ചെയ്യപ്പെട്ട ഈ നഗരം ഒരു കാലത്തു പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട ഈ നഗരം 1961 മുതൽ 1987 വരെ ഒരു കേന്ദ് ഭരണപ്രദേശത്തിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.

Photo : PIXABAY.COM
 • ജർമൻ ആർക്കിടെക്ട് ഓട്ടോകോണിഗ്സ് ബർഗർ 1946 ൽ രൂപകൽപന ചെയ്ത ഈ നഗരം 1948 ൽ ഈ സംസ്ഥാനത്തിന്‍റെ തലസ്ഥാനമാക്കി മാറ്റുകയാണുണ്ടായത്. സംസ്ഥാനവും തലസ്ഥാനവും ഏത്? Ans: ഒഡിഷ, ഭുവനേശ്വർ
 • ഈ നഗരം സ്ഥാപിച്ച ഭരണാധികാരി ഭാഗ്യമതി എന്ന പെൺകുട്ടിയെ വിവാഹം ചെയ്ത് നഗരത്തിനു ഭാഗ്യനഗരം എന്ന പേരു നൽകി എന്നും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച പെൺകുട്ടി സ്വന്തം പേര് മാറ്റിയെന്നും അതിന് അനുയോജ്യമായി നഗരത്തിന്‍റെ പേരും മാറ്റിയെന്നുമുള്ള കഥ ഏതു നഗരത്തിന്‍റെ ചരിത്രമായാ ണു കരുതപ്പെടുന്നത്? Ans: ഹൈദരാബാദ്
 • 1843 ൽ Nova Goa എന്നു നാമകരണം ചെയ്യപ്പെട്ട ഈ നഗരം ഒരു കാലത്തു പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട ഈ നഗരം 1961 മുതൽ 1987 വരെ ഒരു കേന്ദ് ഭരണപ്രദേശത്തിന്‍റെ തലസ്ഥാനം കൂടിയായിരുന്നു. ഏതു നഗരം? ഏതു കേന്ദ്രഭരണപ്രദേശം? Ans: പനാജി, ദാമൻ, ദിയു
 • ഏതു വടക്കുകിഴക്കൻ തലസ്ഥാന നഗരമാണ് കാംഗ്ലെയ് പാക്, സനാലേയ് ബാക്, മീറ്റെയ് ലെയ് പാക് എന്നീ മൂന്നു പേരുകളിൽ അറിയപ്പെട്ടിരുന്നത്? Ans: ഇംഫാൽ
 • വസിഷ്ഠ മുനി സ്ഥാപിച്ചതെന്നു വിശ്വസിക്കുന്ന വസിഷ്ഠ ക്ഷേത്രവും വസിഷ്ഠ ആശ്രമവും സ്ഥിതി ചെയ്യുന്ന ഈ നഗരം ആ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തിലാണ്. ഏതു നഗരം? Ans: ദിസ്പൂർ (ഗുവാഹത്തി)
 • 1692 ൽ ജോബ് ചാർനോക്ക് എന്ന ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ വ്യാപാരകേന്ദ്രം പണിയാൻ, അന്ന് ഗോബിന്ദപൂർ, കൊലികത, സുതാനുതി എന്നീ മൂന്നു ഗ്രാമങ്ങൾ നിലനിന്നിരുന്ന പ്രദേശത്തു സ്ഥാപിച്ച തലസ്ഥാന നഗരമേത്? Ans: കൊൽക്കത്ത
 • പതിനൊന്നാം നൂറ്റാണ്ടിൽ ഭോജ മഹാരാജാവ് സ്ഥാപിച്ച ഈ നഗരം അറിയപ്പെട്ടിരുന്നത് ഭോജപാൽ എന്ന പേരിലായിരുന്നു. പിന്നീട് ഔറംഗസേബിന്‍റെ ഗവർണറായിരുന്ന ദോസ്ത് മുഹമ്മദ് 1724 ൽ പുതുക്കിപ്പണിത ഈ നഗരം ഏതാണ്? Ans: ഭോപ്പാൽ
 • 2015 ജൂലൈയിൽ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്ന പരിപാടിക്കിടെ ഹൃദയസ്തംഭനം മൂലമാണു മുൻ രാഷ്ട്രപതി എ.പി. ജെ.അബ്ദുൽ കലാം മരണപ്പെട്ടത്. ഒരു തലസ്ഥാന നഗരിയിലുള്ള ഈ സ്ഥാപനം ഏത്? Ans: ഐഐഎം ഷില്ലോങ്ങ്
 • 1870 ൽ സ്ഥാപിക്കപ്പെട്ട മേയ്ഡ്സ് (Meade’s) പാർക്ക് പ്രശസ്തമായത് കബ്ബൺ പാർക്ക് എന്ന പേരിലാണ്. ചാമാരാജേന്ദ്ര പാർക്ക് എന ഔദ്യോഗിക നാമമുള്ള ഈ പാർക്ക് സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യൻ തലസ്ഥാന നഗരം ഏത്? Ans: ബെംഗളൂരു
 • ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ഐഎൻഎസ് ദ്വീപരക്ഷക് എന്ന നാവിക ആസ്മാനം സ്ഥിതി ചെയ്യുന്നത് മറൈൻ അക്വറിയത്തിനു പ്രശസ്തമായ ഈ തലസ്ഥാന നഗരത്തിലാണ്. നഗരമേത്? Ans: കവരത്തി
 • ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇന്ത്യയിൽ ആക്രമിക്കപ്പെട്ട ഒരേ ഒരു നഗരം തന്നെയാണ് 1914 സെപ്റ്റംബർ 22 നു ജർമൻ കപ്പലായ എസ്എംഎസ് എംഡൻ ആക്രമിച്ചത്. ഏതു നഗരം? Ans: ചെന്നെ
 • 1975 വരെ ചോഗ്യാൽ രാജവംശത്തിന്‍റെ കീഴിലായിരുന്ന ഈ സംസ്ഥാനമാണ് കുടുംബാംഗമായി മരങ്ങളെ ദത്തെടുക്കാമെന്ന് നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം. ഈ സംസ്ഥാനത്തിന്‍റെ തലസ്ഥാനത്തിനടുത്താണ് ഇന്ത്യയിലെ നൂറാമത്തെ വിമാനത്താവളമായ പാക്യോങ്ങ് 2018 ൽ ആരംഭിച്ചത്. ഏതു സംസ്ഥാനം? ഏതു തലസ്ഥാനം ? Ans: സിക്കിം, ഗാങ്ടോക്
 • പോർച്ചുഗീസ് ഭാഷയിൽ സുന്ദരമായ ഉൾക്കടൽ എന്ന് അർഥം വരുന്ന വാക്കുകളിൽ നിന്നാണ് ഈ നഗരത്തിന്‍റെ പഴയ പേര് എന്നു വിശ്വസിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സിവിൽ എയർ പോർട്ട് സ്ഥിതി ചെയ്യുന്ന ഈ നഗരമേത്? Ans: മുംബൈ
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരത്തിന്‍റെ ശിൽപി എന്നറിയപ്പെടുന്നത് ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കോർബുസിയെ ആണ്. ഏതാണീ നഗരം? Ans: ചണ്ഡിഗഡ്
 • ഇൻവെറാം, ബാന്‍റണി, എലിസിയം, ഒബ്സർവേറ്ററി, പ്രോസ്പെക്റ്റ്, സമ്മർ, ജാക്കു എന്നീ ഏഴു മലകളിൽ നിർമിക്കപ്പെട്ട നഗരത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വാഭാവിക ഐസ് സ്കേറ്റിങ് റിങ്ക് സ്ഥിതി ചെയ്യുന്നത്. ഏതാണീ നഗരം? Ans: ഷിംല
 • ചണ്ഡിഗഡ് എന്ന ആസൂത്രിത നഗരത്തിന്‍റെ ശിൽപിയായിരുന്ന ലെ കോർബുസിയെയുടെ സഹായികളായി പ്രവർത്തിച്ച പ്രകാശ് ആപ്തെ, എച്ച്.കെ.മേവാദ എന്നിവർ ഏതു നഗരത്തിന്‍റെ ശിൽപികളായാണ് അറിയപ്പെടുന്നത്? Ans: ഗാന്ധിനഗർ
 • ഇഷ്ടിക കൊണ്ടു നിർമിച്ച കോട്ട എന്നാണ് ഈ കോട്ടയുടെ പേരിന്‍റെ അർഥം. ബീർപാൽ സ്ഥാപിച്ചതായി കരുതുന്ന ചുട്ടിയ രാജവംശത്തിലെ ഭരണാധികാരികൾ സ്ഥാപിച്ച ഈ കോട്ടയിൽ നിന്നു പേരു ലഭിച്ച നഗരമേതാണ്? Ans: ഇറ്റാനഗർ
 • അകിൽ (Aquilaria malaccensis) മരത്തിന്‍റെ തൊലിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഒരു സുഗന്ധദ്രവ്യത്തിന്‍റെ പേരിലാണ് ഈ തലസ്ഥാന നഗരം നാമകരണം ചെയ്തത്. ഏതു നഗരം? Ans: അഗർത്തല
 • 1727 ൽ സവായ് ജയ്സിങ് രണ്ടാമൻ സ്ഥാപിച്ച ഈ നഗരത്തിന്‍റെ ശിൽപി ബംഗാളിയായ വിദ്യാധർ ഭട്ടാചാര്യയാണ്. 1876 ൽ വെയിൽസ് രാജകുമാരന്‍റെ സന്ദർശനത്തോടനുബന്ധിച്ചു ചെയ്ത ഒരു പ്രവൃത്തിയിൽനിന്ന് അപരനാമം ലഭിച്ച ഈ നഗരമേത്? Ans: ജയ്പൂർ
  • ക്യൂ ഹീ എന്ന ചെടി ധാരാളമായി വളരുന്ന മലനിരകൾക്കടുത്താണ് ഈ നഗരം. ക്യൂ ഹീ പുഷ്പങ്ങൾ വിരിയുന്ന നാട്ടിലെ ജനങ്ങൾ എന്നാണ് ഈ തലസ്ഥാന നഗരിയുടെ പേരിന്‍റെ അർഥം. ഏതാണീ നഗരം ? Ans: കൊഹിമ
  Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!