- മൈക്രോസ്കോപ്പിന്റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ? Ans: റോബർട്ട് ഹുക്ക്
- കോശകേന്ദം കണ്ടെത്തിയ ശാസ്ത്രജ്ഞൻ? Ans: റോബർട്ട് ബ്രൗൺ
- കോശ കേന്ദ്രത്തെ ന്യൂക്ലിയസ് എന്നു വിളിച്ച് ശാസ്ത്രജ്ഞൻ? Ans: റോബർട്ട് ബ്രൗൺ
- സസ്യ ശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: എം. ജെ. ഷ്ളീഡൻ
- ജന്തുശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: തിയോഡർ ഷ്വാൻ
- വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ച് നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമാണ് പുതിയവ ഉണ്ടാകുന്നതെന്ന നിഗമനം നടത്തിയ ശാസ്ത്രജ്ഞൻ ? Ans: റുഡോൾഫ് വിർഷ്വാ
- കോശ സിദ്ധാന്തം രൂപപ്പെടുത്തിയ ശാസ്ത്രജ്ർ ? Ans: എം.ജെ ഷ്ളീഡനും തിയോഡർ ഷ്വാനും
- എല്ലാ ജീവശരീരവും കോശ നിർമിതമാണ്. ജീവികളുടെ ഘടനാപരവും ജീവചരിത്രപരവുമായ അടിസ്ഥാന ഘടകങ്ങളാണ് കോശങ്ങൾ. ഈ ആശയം അറിയപ്പെ ടുന്നത്? Ans: കോശ സിദ്ധാന്തം
- കോശ സ്തരത്തിനുള്ളിലെ എല്ലാ പദാർഥങ്ങളെയും ചേർത്ത് എന്ത് പറയും? Ans: ജീവദ്രവ്യം (പ്രോട്ടോപ്ലാസം)
- ജീവദ്രവ്യത്തിലെ മർമം ഒഴികെയുള്ള ഭാഗങ്ങളെ വിളിക്കുന്നതെന്ത് ? Ans: കോശദ്രവ്യം (സൈറ്റോപ്ലാസം)
- ജീവധർമങ്ങളുടെ നിർവഹണത്തിനായി കോശദ്രവ്യത്തിൽ കാണപ്പെടുന്ന സവിശേഷ ഘടകങ്ങൾ? Ans: കോശാംഗങ്ങൾ
- കോശത്തിലെ ഊർജ നിലയം എന്നറിയപ്പെടുന്ന കോശാംഗം? Ans: മൈറ്റോകോൺട്രിയോൺ
- കരൾ, തലച്ചോറ്, പേശികൾ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ? Ans: മൈറ്റോകോൺട്രിയോൺ
- കോശത്തിനുള്ളിലെ സഞ്ചാര പാതയുടെ പേരെന്ത്? Ans: എൻഡോപ്ലാസ്മിക് റെറ്റിക്കുലം
- കോശത്തിനുള്ളിലെ പദാർഥ സംവഹനം നടക്കുന്ന കോശാംഗം? Ans: എൻഡോപ്ലാസ്മിക് റെറ്റിക്കുലം
- കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ എൻഡോപ്ലാസ്മിക് റെറ്റിക്കുലം അറിയ പ്പെടുന്നത്? Ans: കോശാസ്ഥികൂടം
- കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം ? Ans: റൈബോസോം
- കോശത്തിൽ ജലം, ലവണങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവ സംഭരിക്കപ്പെടുന്ന കോശാംഗം ? Ans: ഫേനം
- ഫേനത്തെ പൊതിഞ്ഞിരിക്കുന്ന സവിശേഷ സ്ഥരമേത്? Ans: ടോണോ പ്ലാസ്റ്റ്
- രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം തുടങ്ങിയ സ്രവങ്ങളുടെ സംഭരണത്തിനും വിതരണത്തിനു സഹായിക്കുന്ന കോശാംഗം ? Ans: ഗോൾജി കോംപ്ലക്സ്
- ഗ്രന്ഥീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ? Ans: ഗോൾജി കോംപ്ലക്സ്
- കോശത്തിന്റെ നിയന്ത്രണ കേന്ദ്രം? Ans: മർമം (ന്യൂക്ലിയസ്)
- ഗോളാകൃതിയിൽ കാണപ്പെടുന്ന മർമ ഭാഗം ? Ans: മർമകം (ന്യൂക്ലിയോലസ്)
- റൈബോസോം നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന മർമഭാഗം? Ans: മർമകം
- മർമത്തിനുള്ളിലെ ദ്രാവക ഭാഗമേത് ? Ans: മർമദ്രവ്യം (ന്യൂക്ലിയോപ്ലാസം)
- മർമകവും കോമാറ്റിൻ ജാലികയും കാണപ്പെടുന്നതെവിടെ ? Ans: മർമദ്രവ്യം
- മർമദവ്യത്തിൽ വലക്കണ്ണികൾ പോലെ കെട്ടുപിണഞ്ഞു കാണപ്പെടുന്ന മർമ്മ ഭാഗം ? Ans: ക്രാമാറ്റിൻ ജാലിക
- ജീനുകളെ ഉൾക്കൊള്ളുന്ന മർമഭാഗം? Ans: കോമാറ്റിൻ ജാലിക
- മർമത്തെ ആവരണം ചെയ്തിരിക്കുന്ന ഇരുപാളികൾ ഉള്ള സ്തരമേത്? Ans: മർമരം (ന്യൂക്ലിയർ മെംബ്രയൻ)
- മർമത്തിനകത്തേക്കും പുറത്തേക്കുമുള്ള പദാർഥ സംവഹനത്തിന് സഹായിക്കുന്നതെന്ത് ? Ans: മർമ്മരന്ധം (ന്യൂക്ലിയർ പോർ )
- കോശങ്ങളിൽ സ്ത്രരത്താൽ ആവണം ചെയ്യപ്പെട്ട വ്യക്തമായ മർമം കാണപ്പെടുന്ന ജീവികൾ അറിയപ്പെടുന്നതെങ്ങനെ? Ans: യൂക്കാരിയോട്ടുകൾ
- യൂക്കാരിയോട്ടുകൾക്ക് ഉദാഹരണങ്ങളേതെല്ലാം? Ans: അമീബ, ജന്തുക്കൾ, സസ്യങ്ങൾ
- കോശത്തിൽ മർമ്മം കാണപ്പെടാത്ത ജീവികൾ അറിയപ്പെടുന്നത്? Ans: പ്രോകാരിയോട്ടുകൾ
- സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ? Ans: ജൈവകണങ്ങൾ (പ്ലാസിഡുകൾ)
- സസ്യകോശങ്ങളിലെ മൂന്നുതരം ജൈവകണങ്ങൾ ഏതെല്ലാം? Ans: ഹരിതകണം, വർണകണം, ശ്വേത കണം
- പ്രകാശസംശ്ലേഷണം നിർവഹിക്കുന്ന ജൈവകണം? Ans: ഹരിതകണം (ക്ലോറോപ്ലാസ്)
- പൂക്കൾ, ഫലങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്ന ജൈവകണം ? Ans: വർണകണം( ക്രോമോപ്ലാസ്)
- പ്രത്യേക നിറമില്ലാത്ത ജൈവകണം ഏത് ? Ans: ശ്വേതകണം (ലൂക്കോപ്ലാസ്റ്റ്)
- ആഹാര വസ്തുക്കളുടെ സംഭരണം നടക്കുന്ന കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ജൈവകണം ? Ans: ശ്വേതകണം

