Biology

ജീവശാസ്ത്രം – തെരഞ്ഞെടുത്ത വസ്തുതകൾ – 01

ടോണോപ്ലാസ്റ്റ് എന്ന സ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന, ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്ന കോശാംഗമേത്? – ഫേനം (vacuole)

Photo: PIXABAY.COM
 • സസ്യങ്ങളിലെ പ്രത്യേക നിറമില്ലാത്ത വർണ്ണ കണങ്ങളുടെ പേരെന്ത്? – ലൂക്കോപ്ലാസ്റ്റ് (ശ്വേത കണങ്ങൾ)
 • അസ്ഥിയും തരുണാസ്ഥിയുമൊക്കെ ഏതു തരം കലയ്ക്ക് ഉദാഹരണമാണ്? – യോജക കല
 • വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിക്കുകയും നിലവിലുള്ള കോശങ്ങളിൽനിന്നു തന്നെയാണ് പുതിയ കോശങ്ങൾ ഉണ്ടാവുന്നതെന്ന നിഗമനം അവതരിപ്പിക്കുകയും ചെയ്ത ശാസ്ത്രജ്ഞൻ റുഡോൾഫ് വിർഷോ
 • ഭ്രൂണകോശങ്ങൾ ക്രമേണ വിവിധ ശരീരകോശങ്ങളായി വൈവിധ്യം കൈവരിക്കുന്ന പ്രക്രിയയുടെ പേരെന്ത്? – കോശ വൈവിധ്യവൽക്കരണം (Cell differentiation)
 • കരോട്ടിൻ എന്ന വർണ്ണ കണത്തിന്‍റെ നിറമെന്ത്? – മഞ്ഞ കലർന്ന ഓറഞ്ച്
 • വിവിധ കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങാവുകയും ചെയ്യുന്ന കലകൾ യോജക കലകൾ (Connective tissue)
 • കോശങ്ങളിൽ മർമ്മം ഉള്ള ജീവികൾ പൊതുവെ എന്തു പേരിൽ അറിയപ്പെടുന്നു? – യൂകാരിയോട്ടുകൾ.
 • കോശത്തിന്‍റെ നിയന്ത്രണകേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗം കോശ മർമ്മം (ന്യൂക്ലിയസ്സ്)
 • സസ്യശരീരം കോശങ്ങളാൽ നിർമിതമാണെന്ന് ആദ്യമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ എം.ജെ.ഷ്ലീഡൻ
 • ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുകയും അന്നപഥത്തിന്‍റെ ഉൾഭിത്തിയെ ആവരണം ചെയ്യുകയും ചെയ്യുന്ന കലകളുടെ പേരെന്ത്? – ആവരണ കല (Epithelial tissue)
 • അണ്ഡവും ബീജവും സംയോജിച്ചുണ്ടാവുന്ന ഒറ്റ ക്കോശം തുടർച്ചയായി വിഭജിച്ചാണ് ഭ്രൂണം ഉണ്ടാവുന്നത്. ഈ ഒറ്റക്കോശത്തിന്‍റെ പേരെന്ത്? – സ്ക്താണ്ഡം (Zygote)
 • ഇലകളിൽ നിന്നും ആഹാരം സസ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സംവഹന കലയുടെ പേരെന്ത്? – ഫ്ലോയം (Phloem)
 • കോശ മർമ്മത്തിനുള്ളിലെ ദ്രാവക ഭാഗം മർമ്മഭ്രവ്യം (ന്യൂക്ലിയോപ്ലാസം)
 • കോശത്തിനുള്ളിലെ സഞ്ചാരപാത എന്നും കോശാസ്ഥികൂടം എന്നും അറിയപ്പെടുന്ന ഭാഗമേത്? – എൻഡോപ്ലാസ്മിക് റെറ്റിക്കുലം
 • മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നതും ആഹാര സംഭരണത്തിനും പ്രകാശ സംശ്ലേഷണത്തിനും സഹായിക്കുന്നതും ലഘു ഘടനയുള്ള കോശങ്ങൾ ചേർന്നുണ്ടാവുന്നതുമായ കലകൾ പാരൻകൈമ
 • എല്ലാ ജീവശരീരവും കോശങ്ങളാൽ നിർമ്മിതമാണ്, ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകങ്ങളാണ് കോശങ്ങൾ എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന കോശ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞർ എം.ജെ.പ്ലീഡൻ, തിയോഡർ ഷ്വാൻ എന്നിവർ
 • കോശത്തിലെ പ്രോട്ടീൻ നിർമ്മാണ കേന്ദ്രം ഏത്? – റൈബോസോം
 • 1831ൽ കോശത്തിന്‍റെ കേന്ദം കണ്ടെത്തുകയും അതിനെ ന്യൂക്ലിയസ് അഥവാ കോശമർമ്മം എന്നു വിളിക്കുകയും ചെയ്തു ശാസ്ത്രജ്ഞൻ റോബർട്ട് ബ്രൗൺ
 • സസ്യങ്ങളിലെ ചുവപ്പ്, പർപ്പിൾ നിറങ്ങൾക്കു പിന്നിലെ വർണ്ണകമേത്? – ആന്തോസയാനിൻ
 • ജന്തുശരീരം കോശങ്ങളാൽ നിർമിതമാണെന്ന് 1839 ൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ തിയോഡർ ഷ്വാൻ
 • ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ് വിത്തുകോശങ്ങൾ അഥവാ കാണ്ഡകോശങ്ങൾ (Stem cells)
 • ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്നതും കോശവിഭജനത്തിൽ പ്രധാന പങ്കു വഹിക്കുന്നതുമായ കോശാംഗം ഏത്? – സെൻട്രാസോം
 • ഒരേ കോശത്തിൽനിന്നു രൂപപ്പെടുന്നതും സമാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നതുമായ കോശങ്ങളുടെ കൂട്ടമാണ് കലകൾ (Tissues)
 • പ്രോട്ടോപ്ലാസത്തിൽ മർമ്മം ഒഴികെയുള്ള ഭാഗം എന്തു പേരിലാണ് അറിയപ്പെടുന്നത്? – സൈറ്റോപ്ലാസം (കോശദ്രവ്യം)
 • രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മരസം എന്നിവയെ ചെറു സ്തരസഞ്ചികളിൽ (vesicles) ആക്കുന്ന കോശഭാഗമേത്? – ഗോൾജി കോംപ്ലക്സ്
 • കോശത്തിൽ മർമ്മം ഇല്ലാത്ത ജീവികൾ എന്തു പേരിൽ അറിയപ്പെടുന്നു? – പ്രോകാരിയോട്ടുകൾ (ഉദാ:- ബാക്ടീരിയ, സയനോ ബാക്റ്റീരിയ, മൈക്കോപ്ലാസ്മ)
 • ഭ്രൂണ വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കാണപ്പെടുന്ന വിത്തുകോശങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു? ഭ്രൂണ വിത്തുകോശകൾ (Embryonic stem cells)
 • സസ്യകോശങ്ങളിൽ പ്രകാശ സംശ്ലേഷണത്തിനു സഹായിക്കുന്ന ജൈവകണം (plastid) ഏത്? – ഹരിതകണം (ക്ലോറോപ്ലാസ്റ്റ്)
 • ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും സഹായിക്കുന്ന കലകളുടെ പേരെന്ത്? – നാഡീകല (Nervous tissue)
 • കോശത്തിനുള്ളിൽ പ്രവേശിക്കുന്ന അന്യവസ്തക്കളെ ദഹിപ്പിക്കാൻ ആവശ്യമായ ദഹനരസങ്ങൾ അടങ്ങിയിരിക്കുന്ന ഭാഗമേത്? – ലൈസോസോം
 • സസ്യങ്ങളിൽ കട്ടികൂടിയ കോശങ്ങൾ ചേർന്നുണ്ടായിരിക്കുന്നതും കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേ പോലെ കാണപ്പെടുന്നതും സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്നതുമായ കലകളുടെ പേരെന്ത്? – സ്ക്ലീറൻകൈമ
 • സസ്യങ്ങളിൽ കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണപ്പെടുന്ന, സസ്യങ്ങൾക്ക് താങ്ങും വഴക്കവും നൽകുന്ന, കട്ടികൂടിയ കോശങ്ങൾ ചേർന്നുണ്ടാവുന്ന കലകളുടെ പേരെന്ത്? – കോളൻകൈമ
 • കോശസ്തരത്തിനുള്ളിലെ എല്ലാ പദാർഥങ്ങളെയും ചേർത്തു പറയുന്ന പേരാണ് പ്രോട്ടോപ്ലാസം (ജീവദ്രവ്യം)
 • സസ്യങ്ങളിൽ വേരിന്‍റെയും കാണ്ഡത്തിന്‍റെയും അഗ്രഭാഗത്ത് കാണപ്പെടുകയും സസ്യവളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്ന കലകൾ ഏത്? – മെരിറൂമിക കലകൾ (Meristematic tissue)
 • ലളിതമായ ഒരു മൈക്രോസ്കോപ്പിന്‍റെ സഹായത്താൽ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ റോബർട്ട് ഹുക്ക്.
 • സങ്കോചിക്കാനും പൂർവ്വസ്ഥിതി പ്രാപിക്കാനും കഴിവുള്ള, ശരീര ചലനങ്ങൾ സാധ്യമാക്കുന്ന കലകളുടെ പേരെന്ത്? – പേശീ കലകൾ (Muscular tissue)
 • മർമ്മദവ്യത്തിൽ വലക്കണ്ണികൾ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന ഭാഗം ക്രൊമാറ്റിൻ ജാലിക
 • കോശത്തിലെ ഊർജ ഫാക്ടറി എന്നറിയപ്പെടുന്ന ഭാഗമേത്? – മൈറ്റോകോൺഡ്രിയോൺ
 • പൂക്കൾക്കും ഫലങ്ങൾക്കുമൊക്കെ നിറം നൽകുന്നത് വർണ്ണ കണങ്ങൾ (ക്ലോറോപ്ലാസ്റ്റ്) ആണ്. സാന്തോഫിൽ എന്ന വർണ്ണകണത്തിന്‍റെ നിറമെന്ത്? – മഞ്ഞ
 • സസ്യങ്ങളിൽ വേരുകൾ ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിൽ എത്തിക്കുന്ന സംവഹന കലയുടെ പേരെന്ത്? – സൈലം (xylem)
 • ടോണോപ്ലാസ്റ്റ് എന്ന സ്തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന, ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്ന കോശാംഗമേത്? – ഫേനം (vacuole)
 • കോശങ്ങളെക്കുറിച്ചു പഠിക്കുന്ന ജീവശാസ്ത്ര ശാഖയുടെ പേര് സെൽ ബയോളജി
 • Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!