General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 8

സിന്ധുനദീതട സംസ്താരത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത Ans: നഗരാസൂത്രണം

Photo: Pixabay
 • വിഖ്യാത കവി ജോൺ കീറ്റ്സിന്‍റെ മരണത്തിൽ അനുശോചിച്ച് “ദൈവം സ്നേഹിക്കുന്നവർ ചെറുപ്പത്തിലേ മരിക്കുന്നു” – എന്നു പറഞ്ഞതാര്? Ans: ബൈറൺ പ്രഭു
 • യാദവവംശത്തിന്‍റെ തലസ്ഥാനം Ans: ദേവഗിരി
 • ആയിരം പൂക്കൾ വിരിയട്ടെ എന്ന വിഖ്യാതമായ പ്രഖ്യാനം ഏത് ലോകനേതാവിന്‍റെതായിരുന്നു? Ans: മാവോ സേതുങ്
 • ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ആക്രമണകാരി Ans: മുഹമ്മദ് ബിൻ കാസിം (എ.ഡി. 12)
 • അഷ്ടാംഗഹൃദയം രചിച്ചത് Ans: വാഗ്ഭട്ടൻ
 • ഒരാളെ തകർക്കാം, പക്ഷേ, തോൽപ്പിക്കാനാവില്ല എന്ന ഏണസ്റ്റ് ഹെമിങ്വേയുടെ എത് വിഖ്യാതകൃതിയിലെ വാക്യമാണ്? Ans: കിഴവനും കടലും
 • ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത് ഏത് വർഷമാണ്? Ans: 1789
 • 1640 മുതൽ ഇരുപതു വർഷക്കാലം “ലോങ് പാർലമെന്‍റ് ” നിലനിന്നതെവിടെ? Ans: ഇംഗ്ലണ്ടിൽ
 • ഷെർഷായുടെ ശവകുടീരം എവിടെയാണ് Ans: സസാരാം
 • ചിലർ മഹാന്മാരായി ജനിക്കുന്നു, ചിലർ മഹത്ത്വം നേടിയെടുക്കുന്നു, മറ്റു ചിലരുടെ മേൽ മഹത്ത്വം അടിച്ചേൽപ്പിക്കപ്പെടുന്നു – ആരുടെ വാക്കുകളാണിവ? Ans: വില്യം ഷേക്സ്പിയർ
 • ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് പയ്യന്നൂരിലേക്ക് ജാഥ നയിച്ചത്? Ans: ടി.ആർ. കൃഷ്ണസ്വാമി അയ്യർ
 • അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? Ans: ജെയിംസ് മാഡിസൺ
 • ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചത് Ans: സരോജിനി നായിഡു
 • ബ്രിട്ടീഷ് പാർലമെന്‍റിൽ അംഗമായ ആദ്യത്തെ ഭാരതീയൻ Ans: ദാദാഭായ് നവറോജി
 • വേദാരണ്യത്തെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? Ans: സി. രാജഗോപാലാചാരി
 • അധികാരം ദുഷിപ്പിക്കും, പരമമായ അധികാരം പരിപൂർണമായും ദുഷിപ്പിക്കും ആരുടെ വാക്കുകളാണിവ? Ans: ആക്ടൺ പ്രഭു
 • ഫ്രഞ്ചുവിപ്ലവത്തിന്‍റെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാര്? Ans: റൂസ്സോ
 • തയ്യാബ്ജിയുടെ അറസ്റ്റിനു ശേഷം സമരത്തിന്‍റെ ചുമതലവഹിച്ച വനിത? Ans: സരോജിനി നായിഡു
 • എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധിജി പങ്കെടുത്തത് Ans: രണ്ടാമത്ത
 • എത്ര അനുയായികളാണ് ദണ്ഡിമാർച്ചിന്‍റെ തുടക്കത്തിൽ ഗാന്ധിജിയെ അനുഗമിച്ചത്? Ans: 78
 • ഗാന്ധിജിയുടെ ഐതിഹാസികമായ “ദണ്ഡിമാർച്ചോടെ” ആരംഭിച്ച സ്വാതന്ത്ര്യസമരത്തിലെ പ്രധാന പ്രക്ഷോഭമേത്? Ans: നിയമലംഘന പ്രസ്ഥാനം
 • 1789 ജൂലായ് 14-ന് ആയിരക്കണക്കിനാളുകൾ ചേർന്ന് ഫാൻസിലെ ഏത് പ്രധാന ജയിൽ തകർത്തതോടെയാണ് ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത്? Ans: ബാസ്റ്റീൽകോട്ട
 • സമ്പത്ത് കുമിഞ്ഞുകൂടുന്നിടത്ത് മനുഷ്യൻ ദുഷിക്കുന്നു ആരുടെ വാക്കുകളാണിവ? Ans: ഒളിവർ ഗോൾഡ്സ്മിത്ത്
 • സവർണജാഥ ആരംഭിച്ചതെന്നാണ്? Ans: 1924 ഒക്ടോബർ 1
 • സിന്ധുനദീതട സംസ്താരത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത Ans: നഗരാസൂത്രണം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!