General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 3

പ്രസിദ്ധമായ അമേരിക്കൻ സ്വാത്രന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെവെച്ചാണ്? Ans: ഫിലാഡെൽഫിയയിൽ

Photo: Pixabay
 • പതിനെട്ടാം നൂറ്റാണ്ടിൽ കാർഷിക വിപ്ലവം നടന്നത് ഏത് രാജ്യത്താണ്? Ans: ഇംഗ്ലണ്ടിൽ
 • എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം എന്നു പ്രഖ്യാപിച്ചത് ആരാണ്? Ans: സുഭാഷ് ചന്ദ്ര ബോസ്
 • ശ്രീബുദ്ധനെ ഏഷ്യയുടെ വെളിച്ചം എന്നു വിശേഷിപ്പിച്ചത് Ans: എഡ്വിൻ ആർനോൾഡ്
 • 32 പേർ പങ്കെടുത്ത പട്ടിണിജാഥ നടന്ന വർഷമേത്? Ans: 1937
 • ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് Ans: ജിന്ന
 • ലോകത്തെ ഏറ്റവും നീളംകൂടിയ പദ്യം Ans: മഹാഭാരതം
 • ചോരയും കഷ്ടതകളും കണ്ണീരും വിയർപ്പും എന്നറിയപ്പെടുന്ന വിഖ്യാത പ്രസംഗം ബ്രിട്ടീഷ് പാർലമെന്‍റിൽ നടത്തിയ പ്രധാനമന്ത്രിയാര്? Ans: വിൻസ്റ്റൺ ചർച്ചിൽ
 • ഏത് സമരത്തോടനുബന്ധിച്ചാണ് “സവർണജാഥ’ സംഘടിപ്പിക്കപ്പെട്ടത്? Ans: വൈക്കം സത്യാഗ്രഹം
 • കണ്ണൂരിൽനിന്ന് ചെന്നൈയിലേക്കു നടന്ന “പട്ടിണിജാഥ” നയിച്ചതാര്? Ans: എ.കെ. ഗോപാലൻ
 • അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ലോക മതപാർലമെന്‍റിൽ ഹിന്ദുമതത്തെപ്പറ്റിയുള്ള ശ്രദ്ധേയമായി പ്രസംഗം സ്വാമി വിവേകാ നന്ദൻ നടത്തിയ വർഷമേത്? Ans: 1893
 • ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്? Ans: മാധ്യമങ്ങൾ
 • വംശീയ വിവേചനത്തിനെതിരെ “എനിക്കൊരു സ്വപ്നമുണ്ട് (I Have a Dream)” എന്ന വിഖ്യാത പ്രസംഗം നടത്തിയതാര്? Ans: മാർട്ടിൻ ലൂഥർ കിങ് ജൂനിയർ (1963 ഓഗസ്റ്റ് 28)
 • പുരാണങ്ങളുടെ എണ്ണം Ans: 18
 • ഏതു ദൈവത്തെയാണ് നായനാർമാർ ആരാധിക്കുന്നത് Ans: ശിവൻ
 • പാർലമെന്‍റിൽ വലതുപക്ഷം, ഇടതുപക്ഷം എന്നീ ആശയങ്ങൾ ഉടലെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്? Ans: ഫ്രാൻസ്
 • സിന്ധുനദീതട വാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാന ലോഹം Ans: ഇരുമ്പ്
 • ദർസയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കൃതി? Ans: വീരവൈരാഗ്യം അഥവാ ദർശനയിലെ ധർമഭടൻ
 • ഫലപ്രാപ്തിയിലല്ല പരിശ്രമത്തിലാണ് സംതൃപ്തി കുടി കൊള്ളുന്നത്. പരിപൂർണമായ പരിശ്രമമാണ് സമ്പൂർണവിജയം- ആരുടെ വാക്കുകളാണവ? Ans: ഗാന്ധിജി
 • ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി Ans: അലാവുദ്ദീൻ ഖൽജി
 • ശിവജി ഛത്രപതിയായ വർഷം Ans: 1674
 • ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് Ans: ജോർജ് അഞ്ചാമൻ
 • 1773 -ൽ നടന്ന “ബോസ്റ്റൺ ടീ പാർട്ടി” ഏത് സ്വാതന്ത്യസമരത്തിന്‍റെ ഭാഗമായിരുന്നു? Ans: അമേരിക്കൻ സ്വാതന്ത്ര്യ സമരം
 • സ്വരാജ്യം എന്‍റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ചതാര്? Ans: ബാലഗംഗാധര തിലകൻ
 • ഒഡിഷയിലെ പ്രധാന ഉപ്പുസത്യാഗ്രഹ വേദി? Ans: ഇഞ്ചുഡി
 • പ്രസിദ്ധമായ അമേരിക്കൻ സ്വാത്രന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെവെച്ചാണ്? Ans: ഫിലാഡെൽഫിയയിൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!