General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 2

ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആരാണ്? Ans: ദയാനന്ദ സരസ്വതി

Photo: Pixabay
 • പല്ലവന്മാരുടെ തലസ്ഥാനം Ans: കാഞ്ചീപുരം
 • കേരളത്തിലെ പ്രധാനപ്പെട്ട ഉപ്പുസത്യാഗ്രഹ കേന്ദ്രം? Ans: പയ്യന്നൂർ
 • പ്രതിഭ എന്നത് 99 ശതമാനം കഠിനാധ്വാനവും, ഒരുശതമാനം പ്രചോദനവുമാണ് മഹാനായ ഏത് ശാസ്ത്രകാരന്‍റെ വാക്കുകളാണിവ? Ans: തോമസ് ആൽവ എഡിസൺ
 • ഗ്രാന്‍റ് ട്രങ്ക് റോഡ് നിർമിച്ചത് Ans: ഷെർഷാ
 • മഹത്തായ വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആരായിരുന്നു? Ans: ജെയിംസ് രണ്ടാമൻ
 • പണ്ഡിതന്‍റെ മഷി രക്തസാക്ഷിയുടെ രക്തത്തെക്കാൾ പരിശുദ്ധമാണ് – ആരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്? Ans: മുഹമ്മദ് നബി
 • വിധിയുമായുള്ള കൂടിക്കാഴ്ച – (Tryst with Destiny) എന്ന വിഖ്യാതമായ പ്രസംഗം ആരുടെതാണ്? Ans: ജവാഹർലാൽ നെഹ്റു (1947 – ഓഗസ്റ്റ് 14 അർധരാത്രി)
 • മൗര്യവംശം സ്ഥാപിച്ചത് Ans: ചന്ദ്രഗുപ്ത മൗര്യൻ
 • ദണ്ഡി കടൽത്തീരം ഏതു സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
 • സ്വാമി വിവേകാനന്ദന്‍റെ വാക്കുകളിലൂടെ പ്രചുരപ്രചാരം ലഭിച്ച “ഉത്തിഷ്ഠതാ ജാഗ്രതാ” എന്ന ആഹ്വാനം ഏത് ഉപനിഷത്തിലെതാണ്? Ans: കദോപനിഷത്ത്
 • ഉപ്പുസത്യാഗ്രഹത്തിന് ഗാന്ധിജി നൽകിയ വിശേഷണം? Ans: ദരിദ്രന്‍റെ പോരാട്ടം
 • ഗാന്ധിജിയുടെ അറസ്റ്റോടെ ദർസനയിലെ സത്യാഗ്രഹത്തിന്‍റെ ചുമതലവഹിക്കാൻ നിയുക്തനായ വ്യക്തി? Ans: അബ്ബാസ് തയ്യാബ്ജി
 • ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരോടുള്ള വിവേചനപരമായ നിയമങ്ങളിൽ പ്രതിഷേധിച്ച് ഗാന്ധിജി പ്രസിദ്ധമായ ജാഥ നടത്തിയ വർഷമേത്? Ans: 1913
 • ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ ഭാഗമായി കണ്ണൂരിൽനിന്ന് ഗുരുവായൂരിലേക്ക് നടന്ന സമരപ്രചാരണജാഥയെ നയിച്ചതാര്? Ans: എ.കെ. ഗോപാലൻ
 • ആദികാവ്യം എന്നറിയപ്പെടുന്നത് Ans: രാമായണം
 • ഏതു വേദത്തിന്‍റെ ഉപവേദമാണ് ഗന്ധർവവേദം Ans: സാമവേദം
 • പെഷവാറിൽ നിയമലംഘന സമരത്തിന് നേതൃത്വം കൊടുത്തത്? Ans: ഖാൻ അബ്ദുൾ ഗഫാർ ഖാൻ
 • ആചാര്യ വിനോബാ ഭാവെയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ കൊച്ചംപള്ളി ഗ്രാമത്തിൽനിന്ന് ഭൂദാനയാത്ര ആരംഭിച്ച വർഷമേത്? Ans: 1951 ഏപ്രിൽ 18
 • ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായുള്ള മുദ്രാവാക്യമായിരുന്നു “പാതിനിധ്യമില്ലാതെ നികുതിയില്ല” എന്നത്? Ans: അമേരിക്കയുടെ
 • 1750-നും 1820-നും മധ്യേ വ്യവസായവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ്? Ans: ഇംഗ്ലണ്ട്
 • തനിക്കുവേണ്ടി ജീവിക്കുന്നവർ ഒരിക്കലും സ്മരിക്കപ്പെടില്ല, മറ്റുള്ളവർക്കായി ജീവിക്കുന്നവർ ഒരിക്കലും വിസ്മരിക്കപ്പെടില്ല ആരുടെ വാക്കുകളാണിവ? Ans: സ്വാമി വിവേകാനന്ദൻ
 • ഗ്രന്ഥപ്പുരയുടെ കോണിപ്പടിയിൽനിന്നു വീണു മരിച്ച മുഗൾ ചക്രവർത്തി Ans: ഹുമയൂൺ
 • ഐക്യരാഷ്ട്രസഭയിൽ ഏറ്റവും സുദീർഘമായ പ്രസംഗം നടത്തിയതാര്? Ans: വി.കെ. കൃഷ്ണമേനോൻ
 • ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ആരാണ്? Ans: ദയാനന്ദ സരസ്വതി
 • ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്നു സംബോധന ചെയ്തത് Ans: ടാഗോർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!