General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 10

ഏത് അവകാശം നേടിയെടുക്കാനായാണ് വില്ലുവണ്ടിയാത സംഘടിപ്പിച്ചത്? Ans: ദളിതർക്ക് പൊതുനിരത്തിലുടെ നടക്കാനുള്ള അവകാശം

Photo: Pixabay
 • ഭയമാണ് നമുക്ക് ഭയക്കാനുള്ള ഏക സംഗതി എന്നു തുടങ്ങുന്ന പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റാര്? Ans: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
 • ഗായത്രിമന്ത്രം ഏതിന്‍റെ ഭാഗമാണ് Ans: ഋഗ്വേദം
 • അടിമത്തത്തിന്‍റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന “ലൈസിയം പ്രസംഗം” ആരുടെ തായിരുന്നു? Ans: അബ്രഹാം ലിങ്കൺ (1838)
 • ഭഗവദ്ഗീത രചിക്കപ്പെട്ട ഭാഷ Ans: സംസ്കൃതം
 • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്നും എന്നന്നേക്കുമായി മടങ്ങിയെത്തിയ വർഷം Ans: 1915
 • ഉപ്പുസത്യാഗ്രഹ കാലത്ത് കോൺഗ്രസ് അധ്യക്ഷൻ? Ans: ജവാഹർലാൽ നെഹ്റു
 • അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം എന്നാണ്? Ans: ജൂലായ് 4
 • രാമചരിതമാനസം, വിനയപത്രിക എന്നിവ രചിച്ചത് Ans: തുളസീദാസ്
 • ഞാനാണ് രാഷ്ടം എന്നു പ്രഖ്യാപിച്ച് ഫ്രഞ്ചു ചക്രവർത്തിയാര്? Ans: ലൂയി പതിന്നാലാമൻ
 • മുഗൾ വംശ സ്ഥാപകൻ Ans: ബാബർ
 • അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം എഴുതിത്തയ്യാറാക്കിയത് ആരാണ്? Ans: തോമസ് ജെഫേഴ്സൺ
 • മുസ്ലിങ്ങൾക്ക് ഒരു പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച് Ans: മുഹമ്മദ് ഇക്ബാൽ
 • ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ Ans: സി. കൃഷ്ണ ൻനായർ, ടൈറ്റസ്, രാഘവപ്പൊതുവാൾ, ശങ്കർജി, തപൻനായർ
 • റിപ്പബ്ലിക്ക് എന്ന ആശയം ലോകത്തിനു ലഭിച്ചത് എവിടെനിന്നുമാണ്? Ans: ഫ്രാൻസ്
 • ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ് ആരായിരുന്നു? Ans: ഹസത്ത് മൊഹാനി
 • ” തിരുവിതാംകൂറിൽ നടന്ന എത് പ്രക്ഷോഭത്തിന്‍റെ മുദ്രാവാക്യമായിരുന്നു അമേരിക്കൻ മോഡൽ അറബിക്കടലിൽ””? ” Ans: പുന്നപ്ര-വയലാർ സമരം (1946)
 • ഉപ്പുസത്യാഗ്രഹം അവസാനിച്ചത് ഏതു സന്ധിപ്രകാരം? Ans: ഗാന്ധി-ഇർവിൻ സന്ധി (1931 മാർച്ച് 5)
 • നാളന്ദ സർവകലാശാല സ്ഥാപിച്ചത് Ans: കുമാരഗുപ്തൻ
 • ഏറ്റവും പുരാതനമായ സംസ്കൃതകൃതി Ans: ഋഗ്വേദം
 • വെടിയുണ്ടയെക്കാൾ ശക്തി യുള്ളതാണ് ബാലറ്റ് എന്നു പ്രഖ്യാപിച്ച് ലോകനേതാവാര്? Ans: അബ്രഹാം ലിങ്കൺ
 • ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കപ്പെട്ടത് Ans: ദക്ഷിണാഫ്രിക്ക
 • അമേരിക്കൻ സ്വാതന്ത്ര്യസമരം അരങ്ങേറിയ കാലയളവേത്? Ans: 1775 മുതൽ 1783 വരെ
 • ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യമുയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയാര്? Ans: ലാൽബഹാദൂർ ശാസ്ത്രി
 • ജർമൻ ഏകീകരണത്തെപ്പറ്റി “നിണവും, ഇരുമ്പും” എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? Ans: ബിസ്മാർക്
 • ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ “സത്യമേവ ജയതേ” എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്? Ans: മുണ്ഡകോപനിഷത്ത്
 • ക്യാബിനറ്റ് മിഷനെ നയിച്ചത് Ans: പെത്തിക് ലോറൻസ്
 • 1935 മേയ് 13-ലെ “കോഴഞ്ചേരി പ്രസംഗം” നടത്തിയ കേരളത്തിലെ നേതാവാര്? Ans: സി. കേശവൻ
 • എല്ലോറയിലെ കൈലാസനാഥക്ഷേത്രം നിർമിച്ച രാഷ്ട്രകൂട രാജാവ് Ans: കൃഷ്ണൻ ഒന്നാമൻ
 • ഉപ്പുസത്യാഗ്രഹകാലത്ത് ഇപ്പോഴത്തെ ബംഗ്ലാദേശിലെ ചിറ്റഗോങ് ബ്രിട്ടീഷ് ആയുധപ്പുരയാക്രമണത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി? Ans: സൂര്യാ സെൻ
 • എന്തിന്‍റെ പ്രചാരണാർത്ഥമാണ് 1968-ലെ സാമൂഹിക പരിഷ്കരണജാഥ സംഘടിപ്പിച്ചത്? Ans: മിശ്രവിവാഹം
 • സത്യമേവ ജയതേ എന്ന ആഹ്വാനത്തിന് വൻ പ്രചാരം നൽകിയ ദേശീയനേതാവാര്? Ans: മദൻമോഹൻ മാളവ്യ
 • 1930 മാർച്ച് 12-ന് ഗാന്ധിജി ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്നുമാണ്? Ans: സാബർമതി ആശ്രമം (ഗുജറാത്ത്)
 • ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡൻറ് Ans: മൗലാനാ അബ്ദുൾ കലാം ആസാദ്
 • പാർലമെന്‍ററി സംവിധാനത്തിൽ, സമയപരിമിതിമൂലം ധനാഭ്യർഥനകൾ ചർച്ചചെയ്യാതെ വോട്ടിനിട്ട് അംഗീകാരം നേടുന്ന രീതി അറിയപ്പെടുന്നതെങ്ങനെ? Ans: ഗില്ലറ്റിൻ
 • അമേരിക്കയിലെ ഏത് നഗരത്തോടു ചേർന്നുള്ള ലിബർട്ടി ദ്വീപിലാണ് സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നത്? Ans: ന്യൂയോർക്ക്
 • മനുഷ്യർ സ്വതന്ത്രരായി ജനിക്കുന്നു എന്നാൽ എല്ലായിടത്തും ചങ്ങലകളിലാണ് റൂസോയുടെ ഏത് വിഖ്യാത കൃതിയാണ് ഈ വാക്യത്തോടെ ആരംഭിക്കുന്നത്? Ans: സോഷ്യൽ കോൺടാക്ട്
 • വിപ്ലവകാലത്ത് ഫ്രാൻസിലെ മൂന്ന് എസ്റ്റേറ്റുകൾ ഏതെല്ലാമായിരുന്നു? Ans: പുരോഹിതർ, പ്രഭുക്കൻമാർ, സാധാരണക്കാർ
 • ഏത് അവകാശം നേടിയെടുക്കാനായാണ് വില്ലുവണ്ടിയാത സംഘടിപ്പിച്ചത്? Ans: ദളിതർക്ക് പൊതുനിരത്തിലുടെ നടക്കാനുള്ള അവകാശം
 • 1963 ഓഗസ്റ്റ് 28-ന് അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിൽ നടന്ന “മാർച്ച് ഓൺ വാഷിങ്ടൺ” നയിച്ചതാര്? Ans: മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ)
 • നിയമലംഘനസമരകാലത്ത് വടക്കുപടിഞ്ഞാറൻ അതിർത്തിപദേശത്ത് ജനക്കൂട്ടത്തെ വെടിവെക്കാൻ വിസമ്മതിച്ച പട്ടാള റെജിമെന്‍റ് Ans: ഗാർവാലി റെജിമെന്‍റ്
 • തിരുവിതാംകൂറിലെ ഉത്തരവാദിത്വഭരണത്തിനായി നടന്ന “മലബാർ ജാഥ” നയിച്ചതാര്? Ans: എ.കെ. ഗോപാലൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!