General Knowledge

ചരിത്ര വസ്തുതകൾ – ഭാഗം 1

ഏത് സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന മുദ്രാവാക്യമാണ് “പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്നത്? Ans: അമേരിക്കൻ സ്വാതന്ത്ര്യ സമരം

Photo: Pixabay
 • ആധുനിക കാലത്തെ ആദ്യത്തെ പ്രധാന വിപ്ലമായി അറിയപ്പെടുന്നതേത്? Ans: ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
 • ഇംഗ്ലണ്ടിൽ രാജാവിന്‍റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് പാർലമെന്‍റിന്‍റെ അധികാരങ്ങൾ വർധിപ്പിക്കാൻ കാരണമായ വിപ്ലവമേത്? Ans: രക്തരഹിതവിപ്ലവം
 • ഏതു പട്ടണത്തിന്‍റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം? Ans: നവസരി
 • ഫ്രഞ്ചുവിപ്ലവവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാന സംഭവമായ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്? Ans: 1789
 • ആയിരം ബയണറ്റുകളെക്കാൾ ഭയക്കേണ്ടത് എതിർപ്പുള്ള നാലു ദിനപ്പത്രങ്ങളെയാണ് ആരാണ് ഈ അഭിപ്രായം പറഞ്ഞത്? Ans: നെപ്പോളിയൻ
 • രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത് Ans: സുഭാഷ് ചന്ദ്രബോസ്
 • 1789 ജൂൺ 20-നു നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമാണ്? Ans: ഫ്രഞ്ചുവിപ്ലവം
 • ഏറ്റവും വലിയ ഉപനിഷത്ത് Ans: ബൃഹദാരണ്യകോപനിഷത്ത്
 • ജയ് ഹിന്ദ് എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്? Ans: സുഭാഷ് ചന്ദ്ര ബോസ്
 • മഹാവീരൻ ഇഹലോകവാസം വെടിഞ്ഞ സ്ഥലം Ans: പാവപുരി
 • കോൺഗ്രസ്സിന്‍റെ സ്ഥാപകൻ Ans: എ.ഒ.ഹ്യൂം
 • ഇന്ത്യൻ ന്യൂട്ടൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത് Ans: ആര്യഭട്ടൻ
 • കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‍റെ ഭാഗമായി 1930 ഏപ്രിലിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്കു നടന്ന സമര ജാഥയെ നയിച്ചതാര്? Ans: കെ. കേളപ്പൻ
 • നാട്യശാസ്ത്രം രചിച്ചത് Ans: ഭരതമുനി
 • ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി Ans: ക്ലമൻറ് ആറ്റ്ലി
 • ഏതു സംഭവത്തിൽ പ്രതിഷേധിക്കാനാണ് ഗാന്ധിജി കൈസർ-ഇ-ഹിന്ദ് തിരിച്ചു നല്ലിയത് Ans: ജാലിയൻവാലാബാഗ് കൂട്ടക്കൊല
 • മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ് എന്നുള്ളത് ആരുടെ വരികളാണ്? Ans: റൂസ്സോ
 • നാണയ നിർമാതാക്കളുടെ രാജകുമാരൻ എന്നറിയപ്പെട്ടത് Ans: മുഹമ്മദ് ബിൻ തുഗ്ലക്
 • ആരുടെ പ്രസിദ്ധകൃതിയാണ് “ദി സോഷ്യൽ കോൺട്രാക്ട്” Ans: റൂസ്സോ
 • ദേശ സ്നേഹമാണ് തെമ്മാടികളുടെ അവസാന അഭയം – എന്നു പറഞ്ഞതാര്? Ans: സാമുവൽ ജോൺസൺ
 • നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് മഹത്തായ രാഷ്ട്രം നൽകാം – ആരുടെ വാക്കുകളാണിവ? Ans: നെപ്പോളിയൻ ബോണപ്പാർട്ട്
 • അന്തഃച്ഛിദ്രമുള്ള ഭവനം എന്ന വിഖ്യാതമായ പ്രസംഗം 1858-ൽ നടത്തിയതാര്? Ans: അബഹാം ലിങ്കൺ
 • ജനാധിപത്യത്തിന്‍റെ ആയുധശാല എന്നറിയപ്പെടുന്ന പ്രസംഗം രണ്ടാം ലോകമഹായുദ്ധക്കാലത്ത് നടത്തിയ അമേരിക്കൻ പ്രസിഡന്‍റാര്? Ans: ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
 • ദരിദ്രരായ കുട്ടികൾക്ക് പഠനം സാധ്യമാക്കാനായി 1931-ൽ നടന്ന “യാചനായാത” നയിച്ചതാര്? Ans: വി.ടി. ഭട്ടതിരിപ്പാട്
 • ഏത് സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ഉയർന്നുവന്ന മുദ്രാവാക്യമാണ് “പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്നത്? Ans: അമേരിക്കൻ സ്വാതന്ത്ര്യ സമരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!