General Knowledge

ഗാന്ധിജി – ചരിത്രവസ്തുതകൾ

ഭവനഗർ സമൽദാസ് കോളജ് പ്രവേശനം, പഠനം പൂർത്തിയാക്കാതെ മടക്കം

Photo: PIXABAY.COM
 • 1869 ഒക്ടോബർ 2 – പോർബന്തറിലെ കത്തിയവാറിൽ ജനനം
 • 1883 മേയ് – സ്കൂൾ വിദ്യാഭ്യാസത്തിനിടെ 13ാം വയസിൽ വിവാഹം, വധു കസ്തൂർബ
 • 1888 ജനുവരി – ഭവനഗർ സമൽദാസ് കോളജ് പ്രവേശനം, പഠനം പൂർത്തിയാക്കാതെ മടക്കം
 • 1888 സെപ്റ്റംബർ 4 – ഉന്നതപഠനത്തിനായി ബോംബെയിൽ നിന്ന് ഇംഗ്ലണ്ടിന് തിരിച്ചു
 • 1988 സെപ്റ്റംബർ 28 – നിയമ പഠനത്തിനു ലണ്ടനിൽ
 • 1888 നവംബർ 6 – ലണ്ടൻ ഇന്നർ ടെംപിൾ കോടതിയിൽ എൻറോൾമെന്‍റ്
 • 1891 ജൂൺ 11 – ബാരിസ്ഥർ ആയി ലണ്ടനിലെ കോടതിയിൽ സന്നത്
 • 1891 ജൂൺ 12 – ഇന്ത്യയിലേക്ക് കപ്പൽ കയറുന്നു
 • 1893 ഏപ്രിൽ – വക്കീൽ ഉദ്യോഗത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക്
 • 1893 മേയ് 25 – ഡർബനിലെ നേറ്റലിൽ എത്തിച്ചേരുന്നു
 • 1893 മേയ് 26 – പഗാഡി (തലക്കെട്ട്) അഴിക്കാൻ വിസമ്മതിച്ച് കോടതി വിടുന്നു
 • 1893 ജൂൺ 7 – പീറ്റർമാരിറ്റ്സ്ബർഗിൽ ഫസ്റ്റ് ക്ലാസ് ട്രെയിനിൽ നിന്ന് പുറത്താക്കപ്പെടുന്നു
 • 1894 ഓഗസ്റ്റ് 22 – നേറ്റൽ നാഷനൽ കോൺഗ്രസ് രൂപീകരണത്തിൽ പങ്കാളിത്തം
 • 1896 നവംബർ 16 – പുണെയിൽ ഗാന്ധിയുടെ പൊതുപ്രഭാഷണം
 • 1897 ജനുവരി – വീണ്ടും ഡർബനിലെത്തിയ ഗാന്ധിക്കു നേരെ ആക്രമണം
 • 1899 ഒക്ടോബർ – ബോവർ യുദ്ധസമയത്ത് ഇന്ത്യൻ ആംബുലൻസ് കോർപ് രൂപീകരണം
 • 1901 വീണ്ടും ഇന്ത്യയിൽ രാജ്യമാകെ പര്യടനം
 • 1901 ഡിസംബർ 23 – ദിൻഷാ വാച്ചായുടെ അധ്യക്ഷതയിലുള്ള കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിന്
 • 1902 ഇന്ത്യൻ സമൂഹത്തിന്‍റെ അഭ്യർഥനയെ തുടർന്ന് വീണ്ടും ദക്ഷിണാഫ്രിക്കയിൽ
 • 1903 ജൂൺ 4 – ഇന്ത്യൻ ഒപ്പീനിയൻ ആദ്യപതിപ്പ് ഇറങ്ങുന്നു
 • 1904 നവംബർ – ഡിസംബർ ഫീനിക്സ് സെറ്റിൽമെന്‍റെ രൂപീകരണം
 • 1906 ജൂലൈ – ബ്രഹ്മചര്യവതം പ്രഖ്യാപിക്കുന്നു
 • 1906 സെപ്റ്റംബർ 11 – ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ ജൊഹാനസ്ബർഗിൽ ആദ്യ സത്യഗ്രഹം
 • 1906 ഒക്ടോബർ 1 – ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ഇംഗ്ലണ്ട് സന്ദർശനം
 • 1907 മാർച്ച് 22 – ട്രാൻസ്പോൾ പാർലമെന്‍റിൽ ഏഷ്യാറ്റിക് റജിസ്ട്രേഷൻ ബിൽ പാസാകുന്നു
 • 1907 ജൂൺ – ഏഷ്യാറ്റിക് റജിസ്ട്രേഷൻ ആക്ടിനെതിരെ (ബ്ലാക്ക് ആക്ട്) സത്യഗ്രഹം
 • 1908 ജനുവരി 10 – സത്യഗ്രഹത്തിന്‍റെ പേരിൽ ആദ്യത്ത ജയിൽവാസം; ജൊഹാനസ്ബർഗിൽ
 • 1908 ജനുവരി 30 – ജനറൽ സ്മട്സുമായി ഒത്തുതീർപ്പായതോടെ ജയിൽ മോചനം
 • 1908 ഫെബ്രുവരി 10 – ഒത്തുതീർപ്പിന്‍റെ പേരിൽ മീർ ആലവും സംഘവും മർദിക്കുന്നു
 • 1908 ഓഗസ്റ്റ് 16 – ജനറൽ സ്മട്സിന്‍റെ കരാർ ലംഘനത്തിനെതിരെ സത്യഗ്രഹം; സർട്ടിഫിക്കറ്റുകൾ കത്തിക്കുന്നു.
 • 1908 ഒക്ടോബർ – രേഖകളില്ലാതെ ടാൻസാളിൽ പ്രവേശിച്ചതിനു 2 മാസം കഠിനതടവ്
 • 1909 ജൂൺ 21 – ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഇംഗ്ലണ്ടിലേക്ക്
 • 1909 നവംബർ 13 – 22 കപ്പൽ യാത്രയ്ക്കിടെ (Kildonan Castle Ship) ഹിന്ദ് സ്വരാജ് രചിക്കുന്നു
 • 1909 ഡിസംബർ 11 – 18 ഇന്ത്യൻ ഒപ്പീനിയനിൽ ഹിന്ദ് സ്വരാജ് പ്രസിദ്ധീകരിക്കുന്നു
 • 1910 മാർച്ച് – ഇന്ത്യൻ ഹോംറൂൾ എന്ന പേരിൽ ഹിന്ദ് സ്വരാജ് പരിഭാഷ ടോൾസ്റ്റോയിക്ക് അയയ്ക്കുന്നു
 • 1910 മേയ് – ജൂൺ ജൊഹാനസ്ബർഗിൽ ടോൾസ്റ്റോയ് ഫാം രൂപീകരണം
 • 1912 ഒക്ടോബർ 22 – ഗോപാലകൃഷ്ണ ഗോഖലെയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം
 • 1913 സെപ്റ്റംബർ 23 – ടാൻസാളിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് കസ്തുർബ അറസ്റ്റിൽ, കഠിനതടവ്
 • 1913 നവംബർ – മൂന്നാം സത്യഗ്രഹവും തടവുശിക്ഷയും
 • 1914 ജൂൺ 26 – ഇന്ത്യൻസ് റിലീഫ് ബിൽ (1914) പാസാക്കുന്നു
 • 1914 ജൂലൈ – ദക്ഷിണാഫ്രിക്ക വിട്ടു കുടുംബസമേതം ലണ്ടനിലേക്ക്
 • 1914 ഡിസംബർ – ഗോഖലെയുടെ നിർദേശാനുസരണം ഇന്ത്യയിലേക്ക്
 • 1915 ജനുവരി 9 – ഗാന്ധി ബോംബെയിൽ കപ്പൽ ഇറങ്ങുന്നു
 • 1915 ഫെബ്രുവരി 17 – ടഗോറിന്‍റെ ശാന്തിനികേതൻ സന്ദർശനം
 • 1915 മേയ് 20 – ഗുജറാത്തിലെ ആദ്യ സത്യഗ്രഹ ആശ്രമം (കൊചാബ്)
 • 1915 ജൂൺ 26 – കൈസർ ഇ ഹിന്ദ് മെഡലിന് അർഹനാകുന്നു
 • 1915 ഡിസംബർ – ബോംബെ കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുന്നു.
 • 1916 ഫെബ്രുവരി 6 – ബനാറസ് ഹിന്ദു സർവകലാശാല ഉദ്ഘാടനത്തിൽ പ്രഭാഷണം.
 • 1916 ഡിസംബർ 26 – ലക്നൗ കോൺഗ്രസ് സമ്മേളത്തിൽ നെഹ്റുവുമായി ആദ്യകൂടിക്കാഴ്ച.
 • 1917 ഏപ്രിൽ 10 – നീലം കർഷകർക്കു വേണ്ടി ചമ്പാരനിൽ സത്യഗ്രഹം
 • 1917 ജൂൺ 17 – സബർമതി ആശ്രമം രൂപീകരിക്കുന്നു
 • 1917 നവംബർ – സെക്രട്ടറി മഹാദേവ് ദേശായി നിയമിതനാകുന്നു
 • 1918 ഫെബ്രുവരി 14 – അഹമ്മദാബാദിലെ കൈത്തറി ഉടമകളും തൊഴിലാളികളുമായുള്ള തർക്കത്തിൽ മധ്യസ്ഥൻ
 • 1918 മാർച്ച് 15 – കൈത്തറി തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ ഖേദയിൽ നിരാഹാരം
 • 1919 ഫെബ്രുവരി – റൗലറ്റ് ആക്ടിനെതിരെ ദേശീയ ഹർത്താലും സത്യഗ്രഹവും
 • 1919 ഏപ്രിൽ 9 – പൽവൽ സ്റ്റേഷനിൽ അറസ്റ്റിലാകുന്നു
 • 1919 ഏപ്രിൽ 13 – ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെത്തുടർന്ന് അഹമ്മദാബാദിൽ ത്രിദിന നിരാഹാരം
 • 1919 സെപ്റ്റംബർ 7 – നവജീവൻ ആദ്യപതിപ്പ് പ്രസിദ്ധീകരിക്കുന്നു
 • 1919 ഒക്ടോബർ 8 – യങ് ഇന്ത്യ ആദ്യപതിപ്പിന്‍റെ പ്രസിദ്ധീകരണം
 • 1919 നവംബർ 15 – ഹണ്ടർ കമ്മിഷൻ ബഹിഷ്കരിച്ചു സ്വതന്ത്ര അന്വേഷണം തുടങ്ങുന്നു
 • 1920 ഏപ്രിൽ 28 – ഹോംറൂൾ ലീഗിന്‍റെ അധ്യക്ഷനാകുന്നു
 • 1920 ഓഗസ്റ്റ് 1 – നിസഹകരണ പ്രസ്ഥാനത്തിന് തുടക്കം; കൈ സർ ഇ ഹിന്ദ് ഉൾപ്പെടെ ബഹുമതികൾ തിരികെ
 • 1920 ഒക്ടോബർ 18 – ഗുജറാത്ത് വിദ്യാപീഠ സ്ഥാപിക്കുന്നു
 • 1921 ജൂലൈ 31 – സ്വദേശി പ്രസ്ഥാനത്തിന്‍റെ ഭാഗമായി ബോംബെയിൽ വിദേശവസ്ത്രം കത്തിക്കുന്നു
 • 1921 സെപ്റ്റംബർ – പശ്ചാത്യ വസ്ത്രരീതി ഉപേക്ഷിച്ചു ഖാദിയിലേക്ക്
 • 1921 ഡിസംബർ 24 – സിവിൽ നിയമലംഘന പ്രക്ഷോഭത്തിന് തുടക്കം
 • 1922 ഫെബ്രുവരി – ചൗരിചരാ ആക്രമണത്തെത്തുടർന്നു പ്രക്ഷോഭം ഉപേക്ഷിക്കുന്നു
 • 1922 മാർച്ച് 10 – യങ് ഇന്ത്യ ലേഖനങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം; ഗാന്ധി അറസ്റ്റിൽ
 • 1922 മാർച്ച് 18 – അഹമ്മദാബാദ് സർക്യൂട്ട് ഹൗസിൽ മഹത്തായ വിചാരണ; 6 വർഷം തടവ്
 • 1924 ഏപ്രിൽ 6 – നവജീവൻ പത്രാധിപസ്ഥാനത്ത് വീണ്ടും. ‘ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹ ഇതിഹാസം’ പ്രസിദ്ധീകരിക്കുന്നു
 • 1924 സെപ്റ്റംബർ 17 – ഡൽഹിയിൽ സാമുദായിക സൗഹാർദത്തിനായി 21 ദിവസത്തെ നിരാഹാരം
 • 1924 ഡിസംബർ 26 – ബൽഗാം കോൺഗ്രസ് സമ്മേളന അധ്യക്ഷൻ
 • 1925 സെപ്റ്റംബർ 22 – അഖിലേന്ത്യ സ്പിന്നേഴ്സ് അസോസിയേഷൻ രൂപീകരണം
 • 1925 നവംബർ 29 – നവജീവനിൽ ‘സത്യാന പ്രയോഗോ അഥവാ ആത്മകഥ’ (ഗുജറാത്തി) തുടങ്ങുന്നു
 • 1925 ഡിസംബർ 3 – യങ് ഇന്ത്യ യിൽ ‘Autobiography or The Story of My Experiments with Truth’ തുടങ്ങുന്നു
 • 1925 ഡിസംബർ – കാൺപുർ കോൺഗ്രസ് സെഷനിൽ ഒരു വർഷത്തെ രാഷ്ട്രീയ വനവാസ പ്രഖ്യാപനം
 • 1928 ബർദോളിയിൽ നികുതി വിരുദ്ധ സത്യഗ്രഹം; വല്ലഭ്ഭായ് പട്ടേൽ നായകൻ
 • 1928 ഫെബ്രുവരി 3 – സൈമൺ കമ്മിഷൻ ബഹിഷ്കരണം
 • 1929 ഒക്ടോബർ 31 – വൈസായി ഇർവിൻ പ്രഭു വട്ടമേശസമ്മേളനം വിളിക്കുന്നു.
 • 1929 ഡിസംബർ 27 – ലഹോർ കോൺഗ്രസിൽ പൂർണസ്വരാജ് പ്രഖ്യാപനം
 • 1930 മാർച്ച് 12 – സബർമതി ആശ്രമത്തിൽ നിന്നു ദണ്ഡിയാത്രയ്ക്ക് തുടക്കം.
 • 1930 ഏപ്രിൽ 6 – ഉപ്പ് നിയമം ലംഘിച്ച് ദണ്ഡിയിൽ സമരം.
 • 1930 മേയ് 4 – അറസ്റ്റിൽ, വിചാരണയില്ലാതെ യേർവാദ ജയിലിൽ
 • 1931 മാർച്ച് 4 ഗാന്ധി – ഇർവിൻ ഉടമ്പടി ഒപ്പ് വയ്ക്കുന്നു
 • 1931 ഓഗസ് – രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയായി ലണ്ടനിലേക്ക്
 • 1931 സെപ്റ്റംബർ 12 – ലണ്ടനിൽ നിന്ന് അമേരിക്കൻ ജനതയ്ക്കായി ശബ്ദ സന്ദേശം അയയ്ക്കുന്നു
 • 1931 നവംബർ 13 – ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കമ്യൂണൽ അവാർഡ് നീക്കത്തിനെതിരെ എതിർപ്പ്
 • 1931 ഡിസംബർ 1 – രണ്ടാം വട്ടമേശസമ്മേളനത്തിനു സമാപനം
 • 1931 ഡിസംബർ 12 – ഗാന്ധി വത്തിക്കാനിൽ; റോമിൽ മുസ്സോളിനിയുമായി കൂടിക്കാഴ്ച
 • 1932 ജനുവരി 1 – കോൺഗ്രസ് പ്രവർത്തക സമിതിയിൽ സിവിൽ നിസഹകരണ പ്രമേയം
 • 1932 ജനുവരി 4 – വീണ്ടും അറസ്റ്റിൽ, പട്ടേലിനൊപ്പം യേർവാദ ജയിലിൽ
 • 1932 ഓഗസ്റ്റ് 17 – ബ്രിട്ടിഷ് പ്രീമിയർ മക്ഡൊണാൾഡ് കമ്യൂണൽ അവാർഡ് പ്രഖ്യാപിക്കുന്നു
 • 1932 സെപ്റ്റംബർ 20 – കമ്യൂണൽ അവാർഡിനെതിരെ മരണം വരെ നിരാഹാരത്തിന് തുടക്കം
 • 1932 സെപ്റ്റംബർ 24 – യേർവാദ ഉടമ്പടിക്ക് (പുണ ഉടമ്പടി) ബ്രിട്ടിഷുകാരുടെ അംഗീകാരം
 • 1932 സെപ്റ്റംബർ 26 – ടഗോറിന്‍റെ സാന്നിധ്യത്തിൽ നിരാഹാരം അവസാനിപ്പിക്കുന്നു.
 • 1932 സെപ്റ്റംബർ 30 – ഹരിജൻ സേവക് സംഘം രൂപീകരിക്കുന്നു
 • 1933 ഫെബ്രുവരി 11 – യങ് ഇന്ത്യയുടെ സ്ഥാനത്ത് “ഹരിജൻ” പ്രസിദ്ധീകരണം ആരംഭിക്കുന്നു
 • 1933 ഫെബ്രുവരി 23 – ‘ഹരിജൻ സേവക്’ (ഹിന്ദി) ആരംഭം
 • 1935 ഏപ്രിൽ 29 – അർധരാത്രിയിൽ 21 ദിവസത്തെ നിരാഹാര സമര പ്രഖ്യാപനം
 • 1933 മേയ് 8 – സ്വയം ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള നിരാഹാരത്തിന് തുടക്കം
 • 1933 ജൂലൈ 31 – വ്യക്തി സത്യഗ്രഹത്തിന് ആഹ്വാനം; അഹമ്മദാബാദിൽ അറസ്മിൽ
 • 1933 സെപ്റ്റംബർ 14 – രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന തീരുമാനവുമായി വാർധയിലേക്ക്
 • 1933 നവംബർ 7 – അയിത്തോച്ചാടനം ലക്ഷ്യമിട്ട് രാജ്യവ്യാപക യാത്രയ്ക്ക് തുടക്കം
 • 1934 മേയ് 9 – കാൽനടയായി ഒറീസ പര്യടനത്തിന് തുടക്കം
 • 1934 സെപ്റ്റംബർ 17 – കോൺഗ്രസിൽ നിന്നു വിരമിക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്നു
 • 1934 ഒക്ടോബർ 29 – കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപനം
 • 1934 ഡിസംബർ – അഖിലേന്ത്യ വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ രൂപീകരണം
 • 1936 ഏപ്രിൽ 30 – വാർധയിൽ നിന്ന് സേവാഗാവിലേയ്ക്ക് മാറുന്നു
 • 1939 മാർച്ച് 3 – വിശ്വാസ ലംഘനത്തിനെതിരെ ഗാന്ധി രാജ്കോട്ടിൽ നിരാഹാരം ആരംഭിക്കുന്നു
 • 1939 മാർച്ച് 7 – നിരാഹാരം അവസാനിപ്പിക്കുന്നു, ആർബിട്രേറ്ററായി സർ മൗറിസ് നിയമിതനാകുന്നു
 • 1940 മാർച്ച് 5 – സേവാഗാവ് സേവാഗ്രാം ആയി പുനർനാമകരണം
 • 1940 ഒക്ടോബർ 17 – വ്യക്തി സത്യഗ്രഹത്തിന് തുടക്കം; ആദ്യകണ്ണിയായി വിനോബ ഭാവെ
 • 1941 ഡിസംബർ 13 – ‘കൺസ്ട്രക്ടീവ് പ്രോഗ്രാം’ പ്രസിദ്ധീകരിക്കുന്നു
 • 1941 ഡിസംബർ 30 – വിട്ടുനിൽക്കാനുള്ള ഗാന്ധിയുടെ ആവശ്യം ബർദോളി കോൺഗ്രസ് അംഗീകരിക്കുന്നു
 • 1942 ജനുവരി 15 – സേവാഗ്രാം കോൺഗ്രസ് സമ്മേളനത്തിൽ നെഹ്റു രാഷ്ട്രീയ പിൻഗാമിയാകുമെന്ന പ്രഖ്യാപനം
 • 1942 മാർച്ച് 27 – ക്രിപ്സ് മിഷൻ മടങ്ങണമെന്ന ആവശ്യവുമായി ഗാന്ധി
 • 1942 ഓഗസ്റ്റ് 8 – ക്വിറ്റ് ഇന്ത്യ പ്രമേയത്തിന് അംഗീകാരം; “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” ആഹ്വാനം
 • 1942 ഓഗസ്റ്റ് 9 – ഗാന്ധിയും കോൺഗ്രസ് നേതാക്കളും അറിൽ; ആഗാഖാൻ പാലസിൽ ഗാന്ധി തടവിൽ
 • 1943 ഫെബ്രുവരി 10 – നേതാക്കളുടെ മോചനം വൈകുന്നതിനെതിരെ ഗാന്ധി 21 ദിനം നീണ്ട നിരാഹാരം തുടങ്ങുന്നു
 • 1944 ഫെബ്രുവരി 22 – ആഗാഖാൻ പാലസിൽ തടവിനിടെ പത്നി കസ്തൂർബാ ഗാന്ധി അന്തരിച്ചു
 • 1945 ജൂൺ 15 – കോൺഗ്രസ് നിരോധനം പിൻവലിക്കുന്നു; കോൺഗ്രസ് നേതാക്കൾക്ക് മോചനം
 • 1945 ജൂൺ 24 – സിംലയിൽ വേവൽ പ്രഭുവുമായി കൂടിക്കാഴ്ച
 • 1945 ജൂലൈ 11 – സിംല കോൺഫറൻസ് പരാജയമെന്ന് വൈസ്രോയിയുടെ പ്രഖ്യാപനം
 • 1946 മാർച്ച് 24 – മൂന്നംഗ ബ്രിട്ടിഷ് പ്രതിനിധി സംഘം ഡൽഹിയിൽ
 • 1946 ജൂൺ 25 – കോൺസിറ്റുവന്‍റ് അസംബ്ലി രൂപീകരണത്തിനുള്ള പ്രമേയം കോൺഗ്രസ് സമ്മേളനത്തിൽ
 • 1946 ജൂലൈ 4 – ഇടക്കാല സർക്കാർ രൂപീകരിച്ച് വൈസറായിയുടെ തീരുമാനം
 • 1946 ഓഗസ്റ്റ് 16 – കൽക്കട്ടയിൽ വർഗീയ കലാപം
 • 1946 സെപ്റ്റംബർ 2 – 12 അംഗ ഇടക്കാല സർക്കാർ; നെഹ്റു അധ്യക്ഷൻ
 • 1946 ഒക്ടോബർ 10 – നോഖാലിയിൽ വർഗീയ കലാപം
 • 1946 ഒക്ടോബർ 27 – ബിഹാറിൽ വർഗീയ കലാപം
 • 1947 ജനുവരി – നോഖാലിയിലേക്ക് ഗാന്ധിയുടെ നഗ്നപാദയാത
 • 1947 മാർച്ച് 31 – വൈസായിയായി ചുമതലയേറ്റെടുത്ത മൗണ്ട്ബാറ്റനെ സന്ദർശിക്കുന്നു.
 • 1947 ജൂൺ – ഗാന്ധിയുടെ എതിർപ്പിനിടെ വിഭജന പദ്ധതിക്ക് കോൺഗ്രസിന്‍റെയും മുസ്ലിംലീഗിന്‍റെയും സിഖ് പ്രതിനിധികളുടെയും അംഗീകാരം
 • 1947 ജൂൺ 13 – ഇന്ത്യാ വിഭജനം അംഗീകരിക്കാനുള്ള പ്രമേയവുമായി കോൺഗ്രസ്
 • 1947 ഓഗസ്റ്റ് 13 – ഷഹീദ് സുഹ്റാവർദിക്കൊപ്പം ഗാന്ധി കൽക്കട്ടയിൽ
 • 1947 ഓഗസ്റ്റ് 15 – ഇന്ത്യ സ്വതന്ത്രമാകുന്നു. ഗാന്ധി പ്രാർഥനയും നിരാഹാരവുമായി കൽക്കട്ടയിൽ
 • 1947 ഓഗസ്റ്റ് 31 – കൽക്കട്ടയിലെ വർഗീയ ലഹളയ്ക്കെതിരെ ഗാന്ധി അനിശ്ചിതകാല നിരാഹാരത്തിൽ
 • 1947 സെപ്റ്റംബർ 2 – നഗരം സാധാരണനിലയിലാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്യാമപ്രസാദ് മുഖർജിയോട് ഗാന്ധി
 • 1947 സെപ്റ്റംബർ 4 – വിവിധ നേതാക്കളുടെ ഉറപ്പിൽ നിരാഹാരം അവസാനിപ്പിക്കുന്നു
 • 1947 സെപ്റ്റംബർ 9 – തലസ്ഥാനമായ ഡൽഹിയിൽ; അഭയാർഥി ക്യാംപുകളിൽ സന്ദർശനം
 • 1948 ജനുവരി 12 – ഡൽഹിയിൽ ഗാന്ധി നിരാഹാരത്തിൽ
 • 1948 ജനുവരി 18 – ഡൽഹി നിരാഹാരത്തിന് പരിസമാപ്തി
 • 1949 ജനുവരി 20 – ഗാന്ധി പങ്കെടുത്ത പ്രാർഥനാ യോഗത്തിനു നേരെ ബോംബേറ്
 • 1948 ജനുവരി 30 – ഗാന്ധിയുടെ നേർക്ക് ഗോഡ്സേ നിറയൊഴിക്കുന്നു. രക്തസാക്ഷിത്വം
 • 1948 ജനുവരി 31 – യമുനാ തീരത്ത് രാജ്ഘട്ടിൽ സംസ്കാരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!