- കൊല്ല വർഷാരംഭത്തിനു ശേഷം കൊല്ലം നഗരം ആസ്ഥാനമായി നിലവിലിരുന്ന രാജ്യം ഏത്? Ans: വേണാട്
- മലയാളത്തിലെ കൊല്ലവർഷം ആരംഭിച്ചത് എഡി ഏതു വർഷം? Ans: എഡി 825
- കൊല്ലവർഷത്തിലെ ആദ്യത്തെ മാസം ഏത്? Ans: ചിങ്ങം
- കൊല്ലവർഷം ആരംഭിച്ച കാലത്ത് കേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ ആയിരുന്നു? Ans: മഹോദയപുരം
- ആദ്യകാലത്തു തെക്കൻ കേരളത്തിൽ ചിങ്ങം ഒന്നിനു കൊല്ല വർഷപ്പിറവിയായി കണക്കാക്കുമ്പോൾ വടക്കൻ കേരളത്തിൽ കൊല്ലവർഷപ്പിറവി കണക്കാക്കിയിരുന്നത് ഏതു ദിവസം? Ans: കന്നി 1
- കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യത്തെ രേഖ എന്നു വിശ്വസിക്കപ്പെടുന്ന ശാസനം? Ans: വേണാട്ടിലെ ശ്രീവല്ലഭൻ കോതയുടെ മാമ്പള്ളി ശാസനം
- കൊല്ലവർഷത്തിന്റെ സംഖ്യയുമായി ഏതു സംഖ്യ കൂട്ടിയാൽ കലിവർഷം കിട്ടും? Ans: 3926
- കൊല്ലവർഷത്തിന്റെ അധികം പ്രചാരത്തിലില്ലാത്ത മറ്റൊരു പേര്? Ans: പരശുരാമാബ്ദം
- വടക്കൻ കേരളത്തിലെ കൊല്ലം ഏതു പേരിൽ അറിയപ്പെടുന്നു? Ans: പന്തലായിനിക്കൊല്ലം
- വേണാടും കോലത്തുനാടും പെരുമാൾ വാഴ്ചയിൽനിന്നു മോചനം നേടിയതിന്റെ ഓർമയ്ക്കായാണു കൊല്ലവർഷം ആരംഭിച്ചത് എന്ന വാദം അവതരിപ്പിച്ചത് ആര്? Ans: വില്യം ലോഗൻ
- കൊല്ലവർഷാരംഭത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് 1868 ൽ പുറത്തിറങ്ങിയ ‘തിരുവിതാംകൂർ ചരിത്രം’ എന്ന ഗ്രന്ഥം രചിച്ചത് ആര്? Ans: വൈക്കത്ത് പാച്ചു മൂത്തത്
- കൊല്ലവർഷത്തിന്റെ സംഖ്യയിൽ എത്ര കൂട്ടിയാൽ ശകവർഷം കിട്ടും? Ans: 747
- കൊല്ലവർഷം ആരംഭിച്ചത് ആരുടെ ഭരണകാലത്ത് എന്നാണു വിശ്വസിക്കപ്പെടുന്നത്? Ans: രാജശേഖര വർമ
- കൊല്ലത്തു പുതിയ ശിവക്ഷേത്രം സ്ഥാപിച്ചതിന്റെ ഓർമയ്ക്കാണു കൊല്ലവർഷം ആരംഭിച്ചത് എന്ന വാദം ഉന്നയിച്ചത് ആര്? Ans: ഹെർമൻ ഗുണ്ടർട്ട്
- ഇന്ത്യൻ ദേശീയ വർഷമായ ശകവർഷത്തിലെ ആദ്യത്തെ മാസം ഏത്? Ans: ചൈത്രം

