Histrory

കേരള ചരിത്ര വസ്തുതകൾ – ഭാഗം 01

കേരളത്തിലെ ആദ്യ കേന്ദ്രീകൃത ഭരണമേത്?

Photo: Pixabay
 • വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെയുള്ള 14 നാടുകളിൽ ഏതു നാടുവാഴികളുടെ ഭരണമായിരുന്നു? Ans: പെരുമാൾ ഭരണം
 • വട്ടെഴുത്തിലെഴുതിയ ലിഖിതങ്ങൾക്ക് ഉദാഹരണങ്ങൾ ? Ans: തരിസാപ്പള്ളി ലിഖിതങ്ങൾ, തിരുനെല്ലി ലിഖിതങ്ങൾ
 • പെരുമാൾ കാലത്തിനു ശേഷം വലിയ പ്രചാരം നേടിയ പണയപ്പാട്ടം വ്യവസ്ഥകളേതെല്ലാം? Ans: കാണം, ഒറ്റി
 • അധികാര ശ്രേണിയിലെ ഏറ്റവും താഴെ തട്ടിലുള്ള, മണ്ണിൽ കൃഷി ചെയ്തിരുന്നവർ അറിയപ്പെട്ടതെങ്ങനെ ? Ans: കാരാളർ
 • വേണാട് നാടുവാഴി അയ്യനടികൾ ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോയ്ക്കു നൽകിയ അവകാശം അറിയപ്പെടുന്നതെങ്ങനെ? Ans: തരിസാപ്പള്ളി ശാസനം
 • 17-ാം നൂറ്റാണ്ടിൽ അറബിമലയാളത്തിൽ ഖാസി മുഹമ്മദ് എഴുതിയ പ്രധാന കൃതിയേത് ? Ans: മുഹ്യിദ്ദീൻ മാല
 • കാന്തളൂർ ശാല സ്ഥാപിക്കപ്പെട്ടത് ആരുടെ കാലത്താണ് ? Ans: കരുനന്തടക്കൻ
 • മധ്യകാലഘട്ടത്തിൽ കേരളത്തിലെ വേദ പഠന കേന്ദ്രങ്ങൾ അറിയപ്പെട്ടിരുന്നതെങ്ങനെ? Ans: ശാലകൾ
 • കൊവലാതച്ചെട്ടി അഞ്ചുവണ്ണം കൂട്ടുംമ്മണിക്കിരാമത്താർ മക്കെൾ നമ്മളാൽ നാലു നകരത്തിലും ന്നാലെരക്കൊൾക കുടിക്കുചൊന്നാ ഏതിലെ വരികളാണിത് ? Ans: പയ്യന്നൂർപ്പാട്ട്
 • ദേവസ്വം ഭൂമിയുടെ അവകാശികൾ അറിയപ്പെട്ടതെങ്ങനെ? Ans: ഊരാളർ
 • മലബാറിൽ ബ്രിട്ടിഷുകാർ നടത്തിയ ഭൂസർവേയ്ക്കു സമാനമായി കൊച്ചിയിൽ നടന്ന സർവേ? Ans: കേട്ടെഴുത്ത്
 • പതിന്നാലാം നൂറ്റാണ്ടിൽ മണിപ്രവാള സാഹിത്യകൃതികൾ രചിക്കപ്പെട്ടു. അക്കാലത്തെ പ്രധാന മണിപ്രവാള കൃതികൾ ഏതെല്ലാം ? Ans: ഉണ്ണുനീലി സന്ദേശം, ഉണ്ണിയച്ചീ ചരിതം, ചന്ദ്രോൽസവം, അനന്തപുരവർണനം, വൈശികതന്ത്രം
 • അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര് ? Ans: തുഞ്ചത്ത് എഴുത്തച്ഛൻ
 • ജ്ഞാനപ്പാന രചിച്ചതാര് ? Ans: പൂന്താനം നമ്പൂതിരി
 • മധ്യകാലഘട്ടത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട ശാലകൾ ഏതെല്ലാം ? Ans: കാന്തളൂർ ശാല, പർഥിവപുരം ശാല, തിരുവല്ല ശാല, മൂഴിക്കുളം ശാല
 • കേരളത്തിലെ ആദ്യ കേന്ദ്രീകൃത ഭരണമേത്? Ans: പെരുമാൾ ഭരണം
 • കൃഷ്ണഗാഥ രചിച്ചതാര്? Ans: ചെറുശേരി
 • പതിനെട്ടാം നൂറ്റാണ്ടിൽ മിഷനറിമാർ രചിച്ച കൃതികൾ ഏതെല്ലാം ? Ans: സംക്ഷേപവേദാർഥം, അർണോസ് പാതിരിയുടെ പുത്തൻപാന, പാറേമാക്കൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം
 • 12-ാം നൂറ്റാണ്ടു കഴിഞ്ഞതോടെ വേണാടിലുണ്ടായ നാടുവാഴി സ്വരൂപം? Ans: തൃപ്പാപ്പൂർ സ്വരൂപം
 • മലബാറിൽ ബ്രിട്ടിഷുകാർ നടത്തിയ ഭൂസർവേയ്ക്ക് സമാനമായി തിരുവിതാംകൂറിൽ നടന്ന സർവേ? Ans: കണ്ടെഴുത്ത്
 • പെരുമാളിനുണ്ടായിരുന്ന സൈനികക്കൂട്ടമേത്? Ans: ആയിരം
 • ഭരണകാര്യങ്ങളിൽ പെരുമാളിനെ സഹായിച്ചിരുന്ന ബ്രാഹ്മണ സമിതി? Ans: നാലുതളി
 • ഏതു കാലഘട്ടമാണ് കേരളത്തിന്‍റെ മധ്യകാലം എന്നറിയപ്പെ ടുന്നത് ? Ans: എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ
 • 12-ാം നൂറ്റാണ്ടു മുതൽ 18-ാം – നൂറ്റാണ്ടു വരെ ഉൽപാദനത്തിന്‍റെ ഒരു നിശ്ചിത പങ്ക് ജന്മിക്കു പാട്ടമായി നൽകണമെന്ന വ്യവസ്ഥയിൽ ജന്മിമാർ കുടിയാന്മാർക്കു ഭൂമി നൽകിയിരുന്നു. ഈ സമ്പ്രദായത്തെ എന്തുവിളിക്കും? Ans: വെറും പാട്ടം
 • കായ്ച്ചു തുടങ്ങാത്ത ഫലവൃക്ഷത്തെകളെ പാട്ടം കണക്കാക്കുന്നതിൽനിന്നു ജന്മിമാർ ഒഴിവാക്കിയിരുന്നു. ഇതിനെ …………. എന്നു പറയും Ans: കുഴിക്കാണം
 • ആയ് രാജാവ് വിക്രമാദിത്യ വരഗുണൻ 9-ാം നൂറ്റാണ്ടിൽ ശ്രീമൂലവാസത്തെ ബുദ്ധമത മന്ദിരത്തിന് കൊടുത്ത അവകാശങ്ങൾ അറിയപ്പെടുന്നതെങ്ങനെ? Ans: പാലിയം ചെപ്പേട്
 • പെരുമാക്കന്മാരുടെ പ്രതിനിധികളെ വിളിച്ചിരുന്ന പേരെന്ത്? Ans: കോയിലധികാരികൾ
 • മലയാളത്തിലെ ആദ്യകാലകൃതിക്ക് ഉദാഹരണം ? Ans: രാമചരിതം
 • മധ്യകാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന കച്ചവട കേന്ദ്രങ്ങൾ ഏതെല്ലാം ? Ans: കൊല്ലം, കൊടുങ്ങല്ലൂർ, കോഴിക്കോട്, പന്തലായനി, മാടായി, വളപട്ടണം
 • കേരളത്തിലേക്കു പട നയിച്ച മൈസൂർ ഭരണാധികാരികൾ ആരെല്ലാം ? Ans: ഹൈദരലിയും ടിപ്പുസുൽത്താനും
 • കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചതാര് ? Ans: രാമപുരത്തു വാര്യർ
 • രാജശേഖരൻ മുതൽ രാമകുലശേഖരൻ വരെ ഭരിച്ചിരുന്ന കാലമേത് ? Ans: പെരുമാൾ കാലഘട്ടം
 • ഇന്ത്യയിൽ രചിക്കപ്പെട്ട ആദ്യത്തെ രാജവംശാവലീ ചരിതം? Ans: അതുലൻ രചിച്ച മൂഷക വംശകാവ്യം
 • വേണാടിനെ ആധുനികതയിലേക്കു നയിച്ച ഭരണാധികാരി? Ans: മാർത്താണ്ഡവർമ
 • ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി ദേവസ്വമെന്നറിയ പ്പെട്ടു. നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി അറിയപ്പെട്ടതെങ്ങനെ? Ans: ചേരിക്കൽ
 • 12-ാം നൂറ്റാണ്ടു കഴിഞ്ഞതോടെ കൊച്ചിയിലുണ്ടായ നാടുവാഴി സ്വരൂപമേത്? Ans: പെരുമ്പടപ്പ് സ്വരൂപം
 • 12-ാം നൂറ്റാണ്ടു കഴിഞ്ഞതോടെ ഏറനാടിലുണ്ടായിരുന്ന നാടുവാഴി സ്വരൂപം? Ans: നെടിയിരുപ്പ് സ്വരൂപം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!