General Knowledge

കേരളത്തിലെ നദികൾ – തെരഞ്ഞെടുത്ത വസ്തുതകൾ [ Rivers of Kerala – Selected Facts ]

44 നദികളാണ് കേരളത്തിലുള്ളത്. ഇവയിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടുമൊഴുകുന്നു. സർക്കാർ മാനദണ്ഡപ്രകാരം 15 കിലോമീറ്ററിൽ കുറയാതെ നീളമുള്ള പുഴയാണ് നദി

Photo : PIXABAY.COM
  • തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്ന നദിയാണ് ഭാരതപ്പുഴ. പ്രധാ ന പോഷകനദികളാണ് ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവ.
  • 100 കിലോമീറ്ററിലേറെ നീളമുള്ള 11 നദികൾ കേരളത്തിലുണ്ട്. ഏറ്റവുമധികം ജില്ലകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ നദി മൂവാറ്റുപുഴയാറാണ്. നാല് ജില്ലകളിലൂടെ ഈ നദി ഒഴുകുന്നു.
  • കാസർകോട് പട്ടണത്തിലൂടെ ഒഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ. ‘ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ’ എന്നറിയപ്പെട്ട നദിയാണ് മയ്യഴിപ്പുഴ.
  • 44 നദികളാണ് കേരളത്തിലുള്ളത്. ഇവയിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടുമൊഴുകുന്നു. സർക്കാർ മാനദണ്ഡപ്രകാരം 15 കിലോമീറ്ററിൽ കുറയാതെ നീളമുള്ള പുഴയാണ് നദി.
  • കബനി, ഭവാനിപ്പുഴ, പാമ്പാർ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദികൾ. കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളും കാവേരിയുടെ പോഷകനദികളാണ്.
  • ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദിയും പെരിയാറാണ്. ഏറ്റവുമധികം ജലവൈദ്യു തി പദ്ധതികളുള്ള നദിയും ഇതുതന്നെയാണ്.
  • തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയാണ് ‘നിള’ എന്നും ‘കേരളത്തിലെ നൈൽ’ എന്നും അറിയപ്പെടുന്നു.
  • കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ. 16 കിലോമീറ്റർ മാത്രമാണ് മഞ്ചേശ്വരം പുഴയുടെ നീളം. കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തെ നദിയും മഞ്ചേശ്വരം പുഴയാണ്.
  • കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ് ഭാരതപ്പുഴ. 209 കിലോമീറ്റർ ദൂരം ഭാരതപ്പുഴ കേരളത്തിലൂടെ ഒഴുകുന്നു. തമിഴ്നാട്ടിലെ ആനമലയിലാണ് ഭാരതപ്പുഴയുടെ ഉദ്ഭവം.
  • 244 കിലോമീറ്റർ ദൂരം പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു. പ്രാചീന കാലത്ത് ‘ചൂർണി’ എന്നറിയപ്പെട്ടിരുന്ന നദിയാണ് പെരിയാർ.
  • ‘ആലുവാപ്പുഴ’ എന്നും അറിയപ്പെടുന്നത് പെരിയാറാണ്. ആലുവായിൽ വെച്ച് മാർത്താണ്ഡൻ പുഴ, മംഗലപ്പുഴ എന്നിങ്ങനെ പെരിയാർ പിരിയുന്നു.
  • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല കാസർകോടാണ്. ‘കേരളത്തിലെ മഞ്ഞനദി’ എന്നറിയപ്പെടുന്നത് കുറ്റ്യാടിപ്പുഴ.
  • ചാലിയാറിന്‍റെ തീരത്താണ് കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്നത് ചാലിയാറാണ്.
  • സൈലന്‍റെ വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ ഭാരതപ്പുഴയുടെ പോഷകനദിയാണ്. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദിയാണ് കുന്തിപ്പുഴ.
  • 176 കിലോമീറ്ററാണ് പമ്പാനദിയുടെ നീളം. കുട്ടനാടാണ് ‘പമ്പയുടെ ദാനം’ എന്നറിയപ്പെടുന്ന പ്രദേശം. ശബരിമലയിലൂടെ ഒഴുകുന്ന നദി പമ്പയാണ്. ‘ദക്ഷിണ ഭാഗീരഥി’ എന്നും പമ്പയെ വിളിക്കാറുണ്ട്. കക്കി, അഴുത, കല്ലാർ എന്നിവ പമ്പയുടെ പ്രധാന പോഷകനദികളാണ്.
  • ഭാരതപ്പുഴയുടെ പോഷകനദിയായ കണ്ണാടിപ്പുഴ, ചിറ്റൂർപുഴ എന്നും അറിയപ്പെടുന്നു.
  • കബനിനദി വയനാട് ജില്ലയിലൂടെ ഒഴുകുന്നു. ഭവാനിപ്പുഴ പാലക്കാട് ജില്ലയിലൂടെയാണ് ഒഴുകുന്നത്. ഇടുക്കി ജില്ലയിലൂടെയാണ് പാമ്പാർ ഒഴുകുന്നത്.
  • കേരളത്തിലെ ഏറ്റവുമധികം നദികളുടെ പതനസ്ഥാനം അറബിക്കടലാണ്. കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന നദിയാണ് പെരിയാർ.
  • ചാലിയാർ, ചാലക്കുടിപ്പുഴ എന്നിവയാണ് നീളത്തിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള കേരളത്തിലെ നദികൾ. ചാലിയാർ ‘ബേപ്പൂർ പുഴ’ എന്നും അറിയപ്പെടുന്നു.
  • കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി പമ്പയാണ്. പ്രാചീന കാലത്ത് ബാരിസ് എന്ന് വിളിക്കപ്പെട്ടിരുന്ന നദിയാണ് പമ്പ.
  • പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, ആനക്കയം എന്നിവയാണ് ചാലക്കുടിയാറിന്‍റെ പ്രധാന പോഷകനദികൾ. ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഈ നദിയിലാണ്.
  • സഹ്യപർവതത്തിൽപെടുന്ന ശിവഗിരിമലയിലാണ് പെരിയാറിന്‍റെ ഉദ്ഭവം. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് പെരിയാറിലാണ്. പെരിയാറിന്‍റെ പ്രധാന പോഷക നദികളാണ് മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ എന്നിവ.
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!