Arts & Culture

കലാരൂപങ്ങളും കലാസൃഷ്ടികളും – തെരഞ്ഞെടുത്ത 20 ചോദ്യങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ ശുദ്ധജല ചിറകളിലൊന്നായ ചിറക്കലിൽ സ്ഥിതിചെയ്യുന്ന ഏതു സ്ഥാപനത്തിന്‍റെ പ്രസിദ്ധീകരണമാണ് ‘പൊലി’? Ans: കേരള ഫോക്ലോർ അക്കാദമി

Photo: PIXABAY.COM
 • യുനെസ്കോ അംഗീകാരം നേടിയ കേരളീയ കലകളിൽ ഒന്നായ ഈ ക്ഷേത്രകല മഹോദയപുരം ഭരിച്ചിരുന്ന കുലശേഖരവർമ തമ്പുരാനും ഹാസ്യകവിയും സംസ്കൃത പണ്ഡിതനുമായിരുന്ന അതുലനും ചേർന്നു വികസിപ്പിച്ചു എന്നു കരുതുന്നു. ഏതു കലാരൂപം? Ans: കൂടിയാട്ടം
 • ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ ശുദ്ധജല ചിറകളിലൊന്നായ ചിറക്കലിൽ സ്ഥിതിചെയ്യുന്ന ഏതു സ്ഥാപനത്തിന്‍റെ പ്രസിദ്ധീകരണമാണ് ‘പൊലി’? Ans: കേരള ഫോക്ലോർ അക്കാദമി
 • ഖത്തർ പൗരത്വമുണ്ടായിരുന്ന ഏതു പ്രശസ്ത കലാകാരന്‍റെ പേരിന്‍റെ ആദ്യ ഭാഗങ്ങളാണ് മഖ്ബൂൽ ഫിദ? Ans: എം.എഫ്.ഹുസൈൻ
 • ഏതു രാജാവിന്‍റെ പടയാളികൾ പ്രചരിപ്പിച്ചു എന്നു കരുതപ്പെടുന്ന നൃത്തരൂപമാണ് കാസർകോട് ജില്ലയിൽ പ്രചാരത്തിലുണ്ടായിരുന്ന അലാമി കളി? Ans: ടിപ്പു സുൽത്താൻ
 • തോഭം, പീഠിക തുടങ്ങിയവ കാണാൻ സാധിക്കുന്ന ഈ കലാരൂപത്തിൽ രണ്ടു വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ-മിഴാവും ഇലത്താളവും. ഏതു കലാരൂപം? Ans: ചാക്യാർകൂത്ത്
 • കുചീലപുരി, കുചേലപുരം എന്ന പേരുകളിൽ അറിയപ്പെട്ടിരുന്ന ഗ്രാമത്തിന്‍റെ പേരിലുള്ള പ്രശസ്ത നൃത്തരൂപമേത്? Ans: കുച്ചിപ്പുഡി
 • ഏതു സംഗീതോപകരണത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തികളായിരുന്നു Antonio Stradivari, Amati, Giovanni Battista Gabrielli തുടങ്ങിയവർ? Ans: വയലിൻ
 • ആദ്യകാലത്തു പരിഹാസരൂപേണ ‘ഊമക്കളി’ എന്നു വിളിച്ചിരുന്ന ഏതു കലാരൂപവുമായി ബന്ധപ്പെട്ട പദങ്ങളാണ് വെട്ടത്ത് സമ്പ്രദായം, കപ്ലിങ്ങാടൻ സമ്പ്രദായം എന്നിവ? Ans: കഥകളി
 • പാണ്ഡവർ ഭദ്രകാളിയെ പ്രീതിപ്പെടുത്താനായി കളിച്ച നൃത്തത്തിൽ നിന്നാണ് ഈ കലാരൂപം ഉത്ഭവിച്ചത് എന്നു പറയപ്പെടുന്നു. ഏതു കലാരൂപം? Ans: ഐവർകളി
 • വിൻസെൻസോ പെറുജ്ജിയ എന്ന ഇറ്റാലിയൻ മരപ്പണിക്കാരൻ മോഷ്ടിച്ച ലോകപ്രശസ്തമായ കലാസൃഷ്ടി ഏത്? Ans: മൊണാലിസ
 • കേരളത്തിന്‍റെ തനതായ ഈ സംഗീത രൂപത്തിന്‍റെ പ്രധാന ഉപാസകനായിരുന്നു ഞെരളത്ത് രാമപ്പൊതുവാൾ. ഏതു സംഗീതരൂപം? Ans: സോപാന സംഗീതം
 • കണ്ണൂർ ജില്ലയിലെ കൊളച്ചേരി കാവുംഭാഗത്തു ജനിച്ച ഏതു പ്രശസ്ത കലാകാരന്‍റെ ജീവിത കഥ പറയുന്ന പുസ്തകമാണ് ‘മലക്കം മറിയുന്ന ജീവിതം’? Ans: ജമിനി ശങ്കരൻ
 • ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പ്രദർശിപ്പിക്കപ്പെട്ടതിനുള്ള റെക്കോഡിന് അർഹാമായ നാടകം ആണ് ‘മൗസ്ട്രാപ്’. ഇതിന്‍റെ രചയിതാവാര്? Ans: അഗത ക്രിസ്തി
 • തുകൽ വാദനത്തിൽ ഗിന്നസ് റെക്കോർഡ് നേടിയിട്ടുള്ള ഈ മലയാളി മൃദു എന്ന പുതിയൊരു സംഗീതോപകരണവും നിർമിച്ചിട്ടുണ്ട്. ആരാണ് ഇദ്ദേഹം? Ans: കുഴൽമന്ദം രാമകൃഷ്ണൻ
 • ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപെന്നറിയപ്പെടുന്ന ബ്രഹ്മപുത്രാ നദിയിൽ സ്ഥിതി ചെയ്യുന്ന മാജുലി ദ്വീപിലാണ് ഈ നൃത്തരൂപം ആവിർഭവിച്ചത് എന്നാണു ചരിത്രം. ഏതു നൃത്തരൂപം? Ans: സാത്രിയ
 • ‘ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റൽ ആർട്സ്’ എന്ന സംഘടനയുടെ രൂപവൽക്കരണത്തിനു നേതൃത്വം കൊടുത്ത ഏതു ചിത്രകാരന്‍റെ പ്രശസ്ത ചിത്രങ്ങളാണ് ഭാരതമാത, ഷാജഹാന്‍റെ മരണം എന്നിവ? Ans: അബനീന്ദ്ര നാഥ് ടാഗോർ
 • മിഥില ചിത്രങ്ങൾ എന്നും പേരുള്ള ഏതു ചിത്രകലയാണ് 1930 കളിലെ ഭൂമികുലുക്കത്തെത്തുടർന്ന് തകർന്ന വീടുകളിൽനിന്നു കണ്ടെടുത്തതിലൂടെ ജനശ്രദ്ധ നേടിയത്? Ans: മധുബനി ചിത്രങ്ങൾ
 • ബംഗാളിലെ ഗ്രാമങ്ങളിൽ കുടിലുകളിൽ വസിക്കുകയും ഗ്രാമാന്തരങ്ങളിൽ അലഞ്ഞുനടന്ന് പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്ന ഈ കലാകാരന്മാർ തങ്ങളുടെ സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങളാണ് ഏക്താര, ദുതാര എന്നിവ. എന്തു പേരിലാണ് ഇവർ അറിയപ്പെടുന്നത്? Ans: ബാവുൽ ഗായകർ
 • Sorrow, Flowering Orchards തുടങ്ങിയ ചിത്രങ്ങൾ വരച്ച പ്രശസ്ത ചിത്രകാരന്‍റെ ജീവിതത്ത ആസ്പദമാക്കി ഇർവിങ് സ്റ്റോൺ രചിച്ച കൃതിയാണ് ‘ലറ്റ് ഫോർ ലൈഫ്’ ആരാണീ ചിത്രകാരൻ? Ans: വിൻസെന്‍റ് വാൻഗോഗ്
 • ഏതു പ്രശസ്ത കലാകാരിയുടെ ആത്മകഥയാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ‘സ്വരഭേദങ്ങൾ’? Ans: ഭാഗ്യലക്ഷ്മി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!