Geography

ഉപദ്വീപുകളും ദ്വീപസമൂഹങ്ങളും

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപുകളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ദ്വീപസമൂഹങ്ങളാണ്.

Photo: PIXABAY.COM
  • മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ഉപദ്വീപുകൾ.
  • അറേബ്യൻ ഉപദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്.
  • യൂറോപ്പിലെ ഏറ്റവും വലിയ ഉപദ്വീപാണ് സ്കാൻഡിനേവിയൻ.
  • ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, ഐസ്ലൻഡ് എന്നിവയാണ് സ്കാൻഡിനേവിയൻ രാഷ്ട്രങ്ങൾ. ഇവ നോർഡിക് രാജ്യങ്ങളെന്നും അറിയപ്പെടുന്നു.
  • യൂറോപ്പിലെ പ്രശസ്തമായ മറ്റൊരു ഉപദ്വീപാണ് ഇബേറിയൻ ഉപദ്വീപ്. യു.കെയുടെ ഭാഗമായ ജിബ്രാൾട്ടർ, സ്പെയിൻ, പോർച്ചുഗൽ, അൻഡോറ എന്നിവയാണ് ഇബേറിയൻ ഉപദ്വീപിലെ രാജ്യങ്ങൾ.
  • അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭാഗങ്ങൾ ഇന്ത്യൻ ഉപദ്വീപിന്‍റെ ചുറ്റിലുമായി സ്ഥിതിചെയ്യു ന്നു.
  • പാൽമർ ഉപദ്വീപ് സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം അന്‍റാർട്ടിക്കയാണ്.
  • ഒന്നിലധികം ദ്വീപുകളുടെ കൂട്ടത്തെയാണ് ആർക്കിപെലാഗോ അഥവാ ദ്വീപസമൂഹം എന്നുവിളിക്കുന്നത്.
  • ഇന്തൊനീഷ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം.
  • ആയിരം ദ്വീപുകളുടെ നാട് എന്നാണ് ഇന്തൊനീഷ്യ അറിയപ്പെടുന്നത്.
  • 17508 ദ്വീപുകൾ കൂടി ചേർന്ന ദ്വീപസമൂഹമാണ് ഇന്തൊനീഷ്യ എന്ന രാജ്യം.
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദ്വീപ് രാഷ്ടമാണ് ഇന്തൊനീഷ്യ.
  • ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപുകളും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ദ്വീപസമൂഹങ്ങളാണ്.
  • Vorkady App
    Click to comment

    Leave a Reply

    Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!