General Knowledge

ഇന്ത്യൻ പാർലമെന്‍റ് – ഭാഗം 3

ഒന്നാമത്തെ ലോക് സഭയിൽ ആകെ എത്ര മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്? Ans: 489

Photo: Pixabay
  • നിലവിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കായി എത്ര ലോക്സഭാ സീറ്റുകളാണ് സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്? Ans: 131 (24.03 ശതമാനം)
  • 17-ാം ലോക്സഭയിലെ പ്രതിപക്ഷനേതാവ് ആര്? Ans: പ്രതിപക്ഷനേതാവ് ഇല്ല
  • ലോക്സഭയുടെ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ആദ്യത്തെ വനിതയാര്? Ans: സ്നേഹലതാ ശ്രീവാസ്തവ
  • ബജറ്റുകൾ അവതരിപ്പിക്കുന്നത് പാർലമെന്‍റിന്‍റെ ഏതു സഭയിലാണ്? Ans: ലോക്സഭയിൽ
  • രാജ്യസഭയിലെ പരമാവധി അംഗസംഖ്യ എത്രവരെയാകാം? Ans: 250 വരെ
  • പുതിയ ലോകസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തിരഞ്ഞെടുപ്പ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതാര്? Ans: പ്രോട്ടെം സ്പീക്കർ
  • ലോക്സഭയുടെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു? Ans: അനന്തശയനം അയ്യങ്കാർ
  • എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്? Ans: രാഷ്ട്രപതി, ലോക്സഭ, രാജ്യസഭ എന്നിവ
  • കുറഞ്ഞത് എത്രമാസത്തിൽ ഒരിക്കലെങ്കിലും ലോക്സഭ സമ്മേളിച്ചിരിക്കണം? Ans: ആറുമാസം
  • 17-ാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി. എം.പി. ആര്? Ans: ഓം ബിർള
  • പാർലമെന്‍റ് സമ്മേളനത്തിൽ ഒരു സഭയിലെ ക്വാറം തികയുന്നത് ഏറ്റവും കുറഞ്ഞത് എത്ര അംഗങ്ങൾ പങ്കെടുക്കുമ്പോഴാണ്? Ans: ആകെ അംഗങ്ങളുടെ പത്തിലൊന്ന്
  • പാർലമെന്‍റിലെ ചർച്ചകളിൽ പങ്കെടുക്കാൻ അധികാരമുള്ള, എന്നാൽ പാർലമെന്‍റിൽ വോട്ടവകാശമില്ലാത്ത ഉദ്യോഗസ്ഥനാര്? Ans: അറ്റോർണി ജനറൽ
  • ഒരു ബിൽ മണിബിൽ ആണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്? Ans: ലോകസഭാ സ്പീക്കർക്ക്
  • ലോക്സഭയുടെ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്? Ans: ലോക്സഭാ സ്പീക്കർ
  • നിലവിൽ ലോക് സഭയിലെ ആകെ അംഗസംഖ്യ എത്രയാണ്? Ans: 545
  • കേന്ദ്രമന്ത്രിസഭയ്ക്ക് പാർലമെന്‍റിന്‍റെ ഏതു സഭയോടാണ് കൂറുള്ളത്? Ans: ലോക്സഭ
  • ലോക്സഭാംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞപ്രായം എത്ര? Ans: 25 വയസ്സ്
  • ഒന്നാമത്തെ ലോക് സഭയിൽ ആകെ എത്ര മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്? Ans: 489
  • ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ച വർഷമേത്? Ans: 1951 ഒക്ടോബർ
  • നിലവിൽ രാജ്യസഭയിലെ അംഗ സംഖ്യ എത്രയാണ്? Ans: 245
  • പാർലമെന്‍റിലെ പിരിച്ചുവിടാനാവാത്ത സഭ ഏതാണ്? Ans: രാജ്യസഭ
  • ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളുള്ള സംസ്ഥാനമേത്? Ans: മഹാരാഷ്ട
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!