General Knowledge

ഇന്ത്യൻ പാർലമെന്‍റ് – ഭാഗം 2

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചതാര്? Ans: സി.ആർ. പാട്ടീൽ (ഗുജറാത്തിലെ നവ്സാരി മണ്ഡലം)

Photo: Pixabay
  • ലോക് സഭ നിലവിൽ വന്നത് എന്നാണ്? Ans: 1952 ഏപ്രിൽ 17
  • നിലവിൽ രാജ്യസഭയുടെ സെക്രട്ടറി ജനറൽ ആയി പ്രവർത്തിക്കുന്നതാര്? Ans: ദേശ് ദീപക് വർമ
  • പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ആകെ ലോക്സഭാ സീറ്റുകൾ എത്ര? Ans: 84
  • ലോക്സഭയെ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്? Ans: രാഷ്ട്രപതിക്ക്
  • നിലവിൽ രാജ്യസഭയിലെ സഭാ നേതാവ് ആര്? Ans: തവാർ ചന്ദ് ഗെഹ്ലോട്ട്
  • രാജ്യസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചശേഷം ഇന്ത്യൻ രാഷ്ട്രപതിയായ ഏക വ്യക്തിയാര്? Ans: പ്രതിഭാ പാട്ടീൽ
  • നിലവിൽ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ആര്? Ans: ഗുലാംനബി ആസാദ്
  • ഇന്ത്യൻ പാർലമെൻറിലെ എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്? Ans: 14
  • ഭരണഘടന പ്രകാരം ലോക് സഭയുടെ പരമാവധി അംഗസംഖ്യ എത്ര? Ans: 552
  • ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ്? Ans: ആറു വർഷം
  • രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് നാമനിർദേശം ചെയ്യാനാവുക? Ans: 12 പേരെ
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലാത്ത പാർലമെന്‍റംഗങ്ങൾ ആരാണ്? Ans: നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ
  • 17-ാം ലോക്സഭയുടെ പ്രോട്ടെം സ്പീക്കർ ആരായിരുന്നു? Ans: ഡോ. വീരേന്ദ്രകുമാർ
  • രാജ്യസഭയുടെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു? Ans: ഡോ. എസ്. രാധാകൃഷ്ണൻ
  • 17-ാം ലോക്സഭയിൽ കോൺഗ്രസിന്‍റെ കക്ഷി നേതാവ് ആര്? Ans: അധിർ രഞ്ജൻ ചൗധരി
  • 17-ാം ലോകസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടിക്ക് ലഭിച്ച സീറ്റുകളെത്ര? Ans: 308
  • ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിലെ രണ്ട് അംഗങ്ങളെ രാഷ്ട്രപതി ലോക്സഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? Ans: അനുച്ഛേദം-381
  • പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ലോ ക്സഭാ സീറ്റുകൾ എത്ര? Ans: 41
  • മണിബിൽ അവതരിപ്പിക്കുന്നത് പാർലമെന്‍റിന്‍റെ ഏതു സഭയിലാണ്? Ans: ലോക്സഭ
  • 17-ാം ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയേത്? Ans: ഇന്ത്യൻ നാഷണൽ കോൺഗ്രസ് (52 സീറ്റ്)
  • എത്ര രാജ്യസഭാംഗങ്ങളാണ് കേരളത്തിൽ നിന്നുള്ളത്? Ans: 9
  • രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ എത്ര? Ans: 288
  • 17-ാം ലോക്സഭയുടെ സെക്രട്ടറി ജനറൽ ആര്? Ans: സ്നേഹലതാ ശ്രീവാസ്തവ
  • 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചതാര്? Ans: സി.ആർ. പാട്ടീൽ (ഗുജറാത്തിലെ നവ്സാരി മണ്ഡലം)
  • ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു? Ans: മീരാകുമാർ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!