General Knowledge

ഇന്ത്യൻ പാർലമെന്‍റ് – ഭാഗം 4

ഒരേ പേരിലുള്ള രണ്ടു ലോക്സഭാ മണ്ഡലങ്ങൾ ഏതെല്ലാമാണ്? Ans: ഹമീർപുർ എന്ന പേരിൽ ഹിമാചൽ പ്രദേശിലും ഉത്തർ പ്രദേശിലും മണ്ഡലങ്ങൾ ഔറംഗബാദ് എന്ന പേരിൽ ബിഹാറിലും മഹാരാഷ്ട്രയി ലും മണ്ഡലങ്ങൾ

Photo: Pixabay
 • ലോക്സഭയിലേക്കു മത്സരിക്കുന്ന സ്ഥാനാർഥിക്കു കെട്ടിവെച്ച തുക നഷ്ടമാകുന്ന സാഹചര്യം? Ans: സാധുവായ വോട്ടിന്‍റെ ആറിലൊന്നു സമാഹരിക്കാൻ കഴിയാത്ത സ്ഥാനാർഥിക്കു കെട്ടിവെച്ച തുക നഷ്ടമാകും
 • ലോക്സഭാ ചരിത്രത്തിലെ ഏക ത്രയാംഗ മണ്ഡലം? Ans: നോർത്ത് ബംഗാൾ (1952-57)
 • ഒരേ പേരിലുള്ള രണ്ടു ലോക്സഭാ മണ്ഡലങ്ങൾ ഏതെല്ലാമാണ്? Ans: ഹമീർപുർ എന്ന പേരിൽ ഹിമാചൽ പ്രദേശിലും ഉത്തർ പ്രദേശിലും മണ്ഡലങ്ങൾ ഔറംഗബാദ് എന്ന പേരിൽ ബിഹാറിലും മഹാരാഷ്ട്രയി ലും മണ്ഡലങ്ങൾ
 • ഇതുവരെ എത്ര സംയുക്ത പാർലമെന്‍ററി സമിതികൾ രൂപീകരിച്ചിട്ടുണ്ട്? Ans: 7
 • ഏറ്റവും കൂടുതൽ തവണ ഉപപ്രധാനമന്ത്രിയായിരുന്ന നേതാവ്? Ans: സർദാർ വല്ലഭായി പട്ടേൽ (മൂന്നു തവണ)
 • രാജ്യസഭയുടെ കാലാവധി എത്ര വർഷമാണ്? Ans: രാജ്യസഭ സ്ഥിരം സംവിധാനമാണ്
 • പ്രധാനമന്ത്രി നരേന്ദ്രമോദി എതു സംസ്ഥാനത്തുനിന്നാണ് ലോക്സഭയിലെത്തിയത്? Ans: ഉത്തർപ്രദേശ്
 • പാർലമെന്‍റ് സംയുക്ത സമ്മേളനത്തിന്‍റെ അധ്യക്ഷത വഹിക്കുന്നതാരാണ്? Ans: സ്പീക്കർ
 • പാർലമെന്‍റിനെ ഒരിക്കൽ പോലും അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി? Ans: ചരൺസിങ്
 • ആദ്യ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) ഏത് ഇടപാടിനെക്കുറിച്ച് അന്വേഷിക്കാനാണ് 1987 ൽ രൂപീകൃതമായത്? Ans: ബോഫോഴ്സ് തോക്കിടപാട്
 • ഒന്നാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലം? Ans: കോട്ടയം (80.4%)
 • ഒന്നാം ലോക്സഭാ തിരഞ്ഞെടുപ്പിനു തുടക്കം കുറിച്ചത് ഏതു സംസ്ഥാനത്തുനിന്നാണ്? Ans: ഹിമാചൽ പ്രദേശ് (1951 ഒക്ടോബർ 25)
 • രാഷ്ട്രപതി ആരുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്? Ans: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
 • ആരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? Ans: രാജ്യസഭാ, ലോക്സഭാ അംഗങ്ങൾ
 • രാഷ്ട്രപതിക്കു രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം? Ans: 12
 • 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലം? Ans: നിസാമബാദ് (തെലങ്കാന)- 185 സ്ഥാനാർഥികൾ
 • സീറോ അവർ ഇന്ത്യൻ പാർലമെന്‍ററി നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തിയത് ഏതുവർഷമാണ്? Ans: 1963
 • പാർലമെന്‍റ് സമ്മേളിക്കാൻ വേണ്ട അംഗങ്ങളുടെ ക്വാറം എത്ര? Ans: അംഗബലത്തിന്‍റെ പത്തിലൊന്ന്
 • ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിൽ എത്ര ലോക്സഭാ മണ്ഡലങ്ങൾ? Ans: 7
 • അംഗമല്ലാതെ തന്നെ പാർലമെന്‍റിനെ അഭിസംബോധന ചെയ്യാൻ അവസരമുള്ളയാൾ? Ans: അറ്റോർണി ജനറൽ
 • വിശ്വാസപ്രമേയ വോട്ടെടുപ്പിൽ രണ്ടുതവണ പരാജയപ്പെട്ട പ്രധാനമന്ത്രി? Ans: എ.ബി.വാജ്പേയി (1996,1999)
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം? Ans: മൽക്കാജ്ഗിരി (തെലങ്കാന)
 • ആരുടെ മന്ത്രിസഭയിലാണു ചരൺസിങ്ങും ജഗജീവൻ റാമും ഉപപ്രധാനമന്ത്രിമാരായിരുന്നത്? Ans: മൊറാർജി ദേശായി (1977-79)
 • പാർലമെന്‍റ് സമ്മേളനങ്ങൾക്കിടയിലെ പരമാവധി ഇടവേള? Ans: ആറു മാസം
 • മലയാളിയായ ഏക ലോക്സഭാ പ്രതിപക്ഷ നേതാവ്? Ans: സി.എം.സ്റ്റീഫൻ
 • ഏതു കമ്മിറ്റിയുടെ ചെയർമാനെയാണു പ്രതിപക്ഷ അംഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്നത്? Ans: പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)
 • ഏക വനിതാ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ? Ans: വി.എസ്.രമാദേവി
 • പാർലമെന്‍റ് സെക്രട്ടറിയേറ്റ് ആരുടെ കീഴിലാണു പ്രവർത്തിക്കുന്നത്? Ans: പാർലമെന്‍ററികാര്യ മന്ത്രി
 • കേന്ദ്രമന്ത്രി വി.മുരളീധരൻ ഏതു സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗം? Ans: മഹാരാഷ്ട്ര
 • വർഷത്തിൽ എത്ര പാർലമെന്‍റ് സമ്മേളനങ്ങൾ നടക്കും ? Ans: മൂന്ന്
 • ദ്വയാംഗ മണ്ഡലങ്ങൾ നിർത്തലാക്കിയത് ഏതു പൊതുതിരഞ്ഞെടുപ്പ് മുതലാണ്? Ans: 1962
 • 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ? Ans: സുനിൽ അറോറ
 • 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിൽ എത്ര ദേശീയപാർ ട്ടികൾ മത്സരിച്ചു? Ans: 7
 • അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക പ്രധാനമന്ത്രി? Ans: മൊറാർജി ദേശായി (1979 ജൂലൈ 15)
 • അംഗബലം കൂടിയ പാർലമെന്‍റ് കമ്മിറ്റി? Ans: എസ്റ്റിമേറ്റ്സ് കമ്മിറ്റി
 • സോണിയാ ഗാന്ധിയെ കൂടാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് പദവി വഹിച്ച വനിത? Ans: സുഷമ സ്വരാജ്
 • 17-ാം ലോക്സഭാ സ്പീക്കർ ഓം ബിർല ഏതു ലോക്സഭാ മണ്ഡലത്തിന്‍റെ പ്രതിനിധിയാണ്? Ans: കോട്ട (രാജസ്ഥാൻ)
 • ലോകസഭയിലെ ആദ്യ പ്രതിപക്ഷനേതാവ്? Ans: ഡോ.റാം സുഭഗ് സിങ്
 • കേരള ഗവർണർ പദവിയിൽ നിന്നു രാഷ്ട്രപതി പദത്തിലെത്തിയ വ്യക്തി? Ans: വി.വി.ഗിരി
 • പാർലമെന്‍റിൽ ഭീകരാക്രമണം നടന്ന വർഷം? Ans: 2001
 • സർക്കാരിനെതിരായ വിശ്വാസ/അവിശ്വാസ പ്രമേയങ്ങൾ പാർലമെന്‍റിന്‍റെ ഏതു സഭയിലാണ് അവതരിപ്പിക്കുന്നത്? Ans: ലോക്സഭ
 • വോട്ടർമാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും ചെറിയ മണ്ഡലം? Ans: ലക്ഷദ്വീപ്
 • രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പദവിയിലെത്തിയ രണ്ടു മലയാളികൾ? Ans: എം.എം.ജേക്കബ്, പ്രഫ.പി.ജെ.കുര്യൻ
 • മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ പ്രതിനിധാനം ചെയ്ത ലോക്സഭാ മണ്ഡലം? Ans: ഒറ്റപ്പാലം
 • ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഏതു സംസ്ഥാനത്തിനാണ്? Ans: മഹാരാഷ്ട്ര (48)
 • 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിന് ഉടമ? Ans: ഭോലാനാഥ് (ബിജെപി) 181 വോട്ട് മഝ്ലിഷഹർ (യുപി)
 • രാജ്യത്ത് 1975 ൽ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആരായിരുന്നു രാഷ്ട്രപതി? Ans: ഫ്രക്രുദ്ദീൻ അലി അഹമ്മദ്
 • Vorkady App
  Click to comment

  Leave a Reply

  Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!