- ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 35 വർഷം.
- ഇന്ത്യയിലെ വോട്ടിങ് പ്രായം 21 വയസ്സിൽനിന്ന് 18 വയസ്സായി കുറച്ചത് 1989-ലെ 61-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.
- രാജീവ്ഗാന്ധി ആയിരുന്നു അപ്പോഴത്തെ പ്രധാനമന്ത്രി.
- ഇന്ത്യയിൽ പുരുഷൻമാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടെത് 18 വയസ്സുമാണ്.
- ബാലാവകാശ നിയമപ്രകാരം 18 വയസ്സു വരെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത്.
- സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ മത്സരിക്കാൻ 25 വയസ്സ് പൂർത്തിയായിരിക്കണം.
- സംസ്ഥാന മുഖ്യമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രി പദവികളിലെത്താൻ വേണ്ട കുറഞ്ഞ പ്രായം 25 വയസ്സാണ്.
- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 21 വയസ്സ് പൂർത്തിയാവണം.
- നിയമസഭാ കൗൺസിൽ, രാജ്യസഭ എന്നിവയിലേ ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 30 വയസ്സ് പൂർത്തി യാകണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ 35 വയസ്സു പൂർത്തിയാവണം.
- സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം 65 വയസ്സും, ഹൈക്കോടതി ജഡ്ജിയുടേത് 62 വയസ്സുമാണ്.

