- ലോകത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി അറിയപ്പെടുന്നത് ഏതാണ്? Ans: സ്കൗട്ട് പ്രസ്ഥാനം
- ബോബ്ഹർ, ഡൊറോത്തി സ്റ്റോവ്, ഡേവിഡ് മക്തഗാർട്ട്, ഇർവിങ് സ്റ്റോവ് എന്നിവർ ചേർന്ന് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടനയേത്? Ans: ഗ്രീൻപീസ്
- കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിക്കപ്പെട്ട വർഷമേത്? Ans: 1950
- ലോകബാങ്കിൽ ഏറ്റവുമധികം വോട്ടിങ് അവകാശമുള്ള രാജ്യമേത് ? Ans: അമേരിക്ക
- 1985 ഡിസംബർ 8 നു നിലവിൽ വന്ന സാർക്കിന്റെ ആസ്ഥാനം എവിടെയാണ് ? Ans: കാഠ്മണ്ഡു
- 1978-ൽ സ്ഥാപിക്കപ്പെട്ട ഹ്യൂമൺ റൈറ്റ്സ് വാച്ചിന്റെ ആദ്യത്തെ പേരെന്തായിരുന്നു? Ans: ഹെൽസിങ്കി വാച്ച്
- ലോകബാങ്ക് എല്ലാവർഷവും പുറത്തിറക്കുന്ന പ്രവർത്തന റിപ്പോർട്ട് എങ്ങനെ അറിയപ്പെടുന്നു ? Ans: ലോക വികസന റിപ്പോർട്ട്
- നിലവിൽ സാർക്കിൽ എത്ര അംഗരാജ്യങ്ങളുണ്ട് ? Ans: എട്ട്
- ഐ.യു.സി.എന്നിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനാര്? Ans: ഡോ. എം.എസ്. സ്വാമിനാഥൻ
- ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് നിലവിൽവന്ന ഇന്ത്യയിലെ യുവജന പ്രസ്ഥാനമേത്? Ans: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.)
- ലോക സ്കൗട്ട് കോൺഫറൻസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്? Ans: രണ്ടുവർഷത്തിലൊരിക്കൽ
- ചിപ്കോ പ്രസ്ഥാനത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് 1983-ൽ പശ്ചിമഘട്ടത്തിലെ മരംമുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപംകൊണ്ടതെവിടെ? Ans: കർണാടകം
- ഐ.സി.സി.യുടെ ആസ്ഥാനം എവിടെയാണ്? Ans: ദുബായ്
- ഐക്യരാഷ്ട്രസഭയുടെ 191-ാം അംഗരാജ്യം ഏതായിരുന്നു? Ans: കിഴക്കൻ തിമൂർ (2002 സെപ്റ്റംബർ)
- 1844-ൽ ജോർജ് വില്യംസ് ലണ്ടനിൽ സ്ഥാപിച്ച യുവജനപ്രസ്ഥാനമേത്? Ans: വൈ.എം.സി.എ
- ലോകബാങ്കിന്റെ ഭരണസമിതി എങ്ങനെ അറിയപ്പെടുന്നു ? Ans: ഡയറക്ടർ ബോർഡ്
- ഫിഫയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? Ans: റോബർട്ട് ഗ്വെറിൻ
- കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക മുദ്രയിലുള്ളത് എന്തിന്റെ ചിത്രമാണ്? Ans: ശംഖ്
- യുണെസ്കോ എന്നതിന്റെ മുഴുവൻ രൂപമെന്ത് ? Ans: യുണൈറ്റഡ് നേഷൻസ് എജുക്കേഷണൽ, സയന്റിഫിക്ക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ
- എട്ടാമത് സെക്രട്ടറി ജനറലായിരുന്ന ബാൻ കി മൂൺ ഏതു രാജ്യക്കാരനാണ്? Ans: ദക്ഷിണ കൊറിയ
- 1972 ജൂൺ 5-ന് കാനഡക്കാരനായ മൗറിസ് ട്രോങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതിസംഘടനയേത്? Ans: യു.എൻ.ഇ.പി
- 1944-ലെ ബ്രെട്ടൺവുഡ്സ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാര് ? Ans: ആർ. കെ. ഷൺമുഖം ചെട്ടി
- സർവരാജ്യ സഖ്യത്തെ പിരിച്ചുവിട്ടത് ഏതു വർഷമാണ്? Ans: 1946 ഏപ്രിൽ 20
- യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരന് യു. താണ്ട് ഏതു രാജ്യക്കാരനായിരുന്നു? Ans: മ്യാൻമർ
- ഡബ്ലൂ.ഡബ്ലൂ.എഫ് രണ്ടു വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടേത്? Ans: ലിവിങ് പ്ലാനറ്റ് റിപ്പോർട്ട്

