General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 6

ഏറ്റവും ഒടുവിലായി യു.എന്നിന്‍റെ ഔദ്യോഗിക ഭാഷാപദവി ലഭിച്ചതേത് ഭാഷയ്ക്ക്? Ans: അറബിക്

Photo: Pixabay
  • ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്‍റെ പ്രധാന സമരമുറയായിരുന്നു “വനസത്യാഗ്രഹങ്ങൾ” ? Ans: ചിപ്കോ പ്രസ്ഥാനം
  • യു.എന്നിന്‍റെ ഏറ്റവും പ്രധാന ഘടകമേത്? Ans: രക്ഷാസമിതി
  • 1969 സെപ്റ്റംബർ 24-ന് എൻ.എസ്.എസ് ഉദ്ഘാടനംചെയ്ത കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാര്? Ans: വി.കെ.ആർ.വി. റാവു
  • യു.എൻ. സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്? Ans: അഞ്ചു വർഷം
  • അന്തർദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിയുടെ ഔദ്യോഗിക കാലാവധി എത്ര ? Ans: 9 വർഷം
  • ലോകബാങ്കിന്‍റെ രൂപവത്കരണ സമ്മേളനത്തിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു ? Ans: 44
  • വൃക്ഷലതാദികളുടെ സംരക്ഷണാർഥം ഇന്ത്യയിൽ ഉടലെടുത്ത് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച പരിസ്ഥിതിപ്രസ്ഥാനമേത്? Ans: ലോബയാൻ പ്രസ്ഥാനം
  • എല്ലാം അംഗങ്ങളും ചേരുന്ന യു.എന്നിന്‍റെ ഘടകമേത്? Ans: പൊതുസഭ
  • ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തി ലേക്കു നയിച്ച ബ്രെട്ടൺവുഡ്സ് കോൺഫറൻസ് നടന്ന ബ്രെട്ടൺ വുഡ്സ് എവിടെയാണ്? Ans: അമേരിക്കയിലെ ന്യൂ ഹാംപ്ഷയറിൽ
  • ആഗോളതാപനം ചെറുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യു.എൻ.ഇ.പി 2006-ൽ തുടങ്ങിയി പ്രവർത്തനമേത്? Ans: ബില്യൺ ട്രീ കാംപെയിൻ
  • യു.എൻ. സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗികവസതി സ്ഥിതിചെയ്യുന്നത് എവിടെ? Ans: മൻഹാട്ടനിലെ സട്ടൻപ്ലേസിൽ
  • ലോക പാർലമെന്‍റ് എന്നറിയപ്പെടുന്നത് എന്താണ്? Ans: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ
  • സർവരാജ്യസഖ്യം എന്ന ആശയത്തിനു പിന്നിൽ പ്രവർത്തിച്ചെങ്കിലും സംഘടനയിൽ ഒരിക്കലും അംഗമാകാതിരുന്ന പ്രബല രാഷ്ടമേത്? Ans: അമേരിക്ക
  • പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ അന്താരാഷ്ട്ര സംഘടനയേത്? Ans: അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ
  • ലോക സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? Ans: ജനീവ
  • ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയായിരുന്നു? Ans: 51 രാജ്യങ്ങൾ
  • ബ്രിട്ടന്‍റെ കോളനിയായിരുന്ന രാജ്യങ്ങളുടെ സംഘടനയേത് ? Ans: കോമൺവെൽത്ത്
  • ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നതേത്? Ans: ജനുവരി 12
  • 1946-ൽ നിയമിക്കപ്പെട്ട എച്ച്.എൻ. ഖുസ്റു കമ്മിറ്റിയുടെ ശുപാർശ പ്രകാരം നിലവിൽവന്ന ഇന്ത്യയിലെ യുവജന പ്രസ്ഥാനമേത്? Ans: എൻ.സി.സി
  • ജക്കാർത്ത ആസിയാനിൽ നിലവിൽ എത അംഗരാജ്യങ്ങളുണ്ട്? Ans: 10
  • ഭക്ഷ്യ കാർഷിക സംഘടന നിലവിൽ വന്നതിന്‍റെ സ്മരണാർഥം എല്ലാവർഷവും ഒക്ടോബർ 16 ഏതു ദിനമായി ആചരിക്കുന്നു ? Ans: ലോകഭക്ഷ്യദിനം
  • യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരനാര്? Ans: യു.താണ്ട്
  • യു.എന്നിന്‍റെ ആഫ്രിക്കക്കാരനായ ആദ്യത്തെ സെക്രട്ടറി ജനറൽ ആര്? Ans: ബുട്രോസ് ബുട്രോസ് ഘാലി (ഈജിപ്ത്)
  • യു.എൻ. സെക്രട്ടറി ജനറൽ പദവിയിലിരുന്നശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചതാര്? Ans: കുർട്ട് വാൽധീം (ഓസ്ട്രിയ)
  • ഏറ്റവും ഒടുവിലായി യു.എന്നിന്‍റെ ഔദ്യോഗിക ഭാഷാപദവി ലഭിച്ചതേത് ഭാഷയ്ക്ക്? Ans: അറബിക്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!