General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 5

പ്രവർത്തനം തുടരുന്ന രണ്ടാമത്തെ പഴയ ലോകസംഘടനയേത്? Ans: ആഗോള തപാൽ യൂണിയൻ

Photo: Pixabay
  • വൈ.എം.സി.എ.യുടെ ആസ്ഥാനം എവിടെയാണ്? Ans: ജനീവ
  • ഏറ്റവുമൊടുവിലായി സാർക്കിൽ അംഗത്വം നേടിയ രാജ്യമേത് ? Ans: അഫ്ഗാനിസ്താൻ
  • ലോകബാങ്ക് പ്രസിഡന്‍റിനെ നാമനിർദേശം ചെയ്യുന്നതാര് ? Ans: അമേരിക്കൻ പ്രസിഡന്‍റ്
  • സർവരാജ്യസഖ്യത്തിന്‍റെ ആദ്യത്തെ സെക്രട്ടറി ജനറൽ ആരായിരുന്നു? Ans: സർ ജെയിംസ് എറിക് ഡമ്മണ്ട് (ബ്രിട്ടൻ)
  • 1994-ൽ പലാവു സ്വതന്ത്രരാജ്യമായതോടെ പ്രവർത്തനരഹിതമായ ഐക്യരാഷ്ട്രസഭയുടെ ഘടകമേത്? Ans: പരിരക്ഷണസമിതി (ട്രസ്റ്റീഷിപ്പ് കൗൺസിൽ)
  • ലോകബാങ്കിന്‍റെ രൂപവത്കരണത്തിന് കാരണമായ ഉടമ്പടിയേത് ? Ans: ബ്രെട്ടൺവുഡ്സ് കരാർ
  • ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപനത്തിന് മുൻകൈ എടുത്ത നേതാക്കൾ ആരെല്ലാം ? Ans: ജവാഹർലാൽ നെഹ്റു, സുകാർണോ, ഗമാൽ അബ്ദുൾ നാസർ, ജോസിഫ് ടിറ്റോ
  • ലോകത്തിലെ പ്രമുഖ എണ്ണയുത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് നിലവിൽ വന്നതെന്ന്? Ans: 1960 ഒപെക്കിന്‍റെ ആസ്ഥാനം എവിടെ?
  • യു.എൻ.പൊതുസഭ പതാകയെ അംഗീകരിച്ച വർഷമേത് ? Ans: 1947 ഒക്ടോബർ 20
  • ഡബ്ലൂ.ഡബ്ലൂ.എഫിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഭൗമമണിക്കൂർ” പരിപാടി എല്ലാവർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്? Ans: മാർച്ചിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ
  • യൂറോപ്യൻ യൂണിയനിൽ എത്ര അംഗരാജ്യങ്ങൾ ഉണ്ട്? Ans: 28
  • ഇന്ത്യയിലെ ഏത് പ്രമുഖ കായിക സംഘടനയാണ് തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സൊസൈറ്റി? Ans: ബി.സി.സി.ഐ
  • പരിസ്ഥിതി കമാൻഡോകൾ എന്നറിയപ്പെടുന്ന അന്തർ ദേശീയ പരിസ്ഥിതിസംഘടന ഏതാണ്? Ans: ഗ്രീൻപീസ്
  • ലോക യുവജനദിനമായി ആചരിക്കുന്നതേത്? Ans: ഓഗസ്റ്റ് 12
  • ഏതു യുദ്ധത്തിന്‍റെ ഫലമായിരുന്നു സർവരാജ്യസഖ്യം? Ans: ഒന്നാം ലോകമഹായുദ്ധം
  • ഡബ്ലൂ.ഡബ്ലൂ.എഫിന്‍റെ ചിഹ്നം ഏതു ജീവിയാണ്? Ans: ഭീമൻ പാണ്ട
  • ലോകത്തിലെ ഏറ്റവും വലിയ ബാങ്കായി അറിയപ്പെടുന്നതേത് ? Ans: ലോകബാങ്ക്
  • എത്ര ഏജൻസികൾ ചേരുന്നതാണ് ലോകബാങ്ക് ഗ്രൂപ്പ് ? Ans: 5
  • യുണിസെഫിന്‍റെ സ്ഥാപകനായി അറിയപ്പെടുന്ന പോളിഷ് ഭിഷഗ്വരനാര് ? Ans: ലുഡ്വിക്ക് റാഷ്മൻ
  • ലോകബാങ്ക് എന്ന് പൊതുവേ വിവക്ഷിക്കപ്പെടുന്ന ഏജൻസി ഏതാണ് ? Ans: അന്തർദേശീയ പുനർനിർമാണ വികസന ബാങ്ക്
  • ഐ.യു.സി.എൻ സ്ഥാപിതമായ വർഷം ഏതാണ്? Ans: 1948 ഒക്ടോബർ
  • ഡബ്ലൂ.ഡബ്ലൂ.എഫിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)
  • ലോകബാങ്കിന്‍റെ പ്രഖ്യാപിത ലക്ഷ്യം എന്താണ് ? Ans: ദാരിദ്ര്യനിർമാർജനം
  • യു.എന്നിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യമേത്? Ans: ദക്ഷിണ സുഡാൻ (2011 ജൂലായ്)
  • പ്രവർത്തനം തുടരുന്ന രണ്ടാമത്തെ പഴയ ലോകസംഘടനയേത്? Ans: ആഗോള തപാൽ യൂണിയൻ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!