General Knowledge

അന്തരാഷ്ട്ര സംഘടനകൾ – ഭാഗം 3

അന്തർദേശീയ യുവജന വർഷമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചതേത്? Ans: 1985

Photo: Pixabay
  • രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്? Ans: രണ്ടു വർഷം
  • ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ സ്ഥാപക പിതാക്കന്മാരായി അറിയപ്പെടുന്നതാരെല്ലാം ? Ans: ജോൺ കെയിൻസ്, ഹാരി ഡെക്സ്റ്റർ വൈറ്റ്
  • 2014-ൽ ജി-8 സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യമേത്? Ans: റഷ്യ
  • യു.എൻ. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങൾ എത്ര? Ans: പത്ത്
  • അന്താരാഷ്ട അണുശക്തി സംഘടനയുടെ നയം എന്താണ് ? Ans: ആണവോർജം സമാധാനത്തിന്
  • ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങൾ ചേർന്നു രൂപംനൽകിയിട്ടുള്ള സംഘടനയേത് ? Ans: ജി-8
  • ഏത് കായികസംഘടനയുടെ ആപ്തവാക്യമാണ് “ഗ്രേറ്റ് സ്പോർട്ട് – ഗ്രേറ്റ് സ്പിരിറ്റ്” ? Ans: ഐ.സി.സി
  • ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടനയേത് ? Ans: യുണെസ്കോ
  • വിയന്ന ഒപെക്കിലെ അംഗരാജ്യങ്ങൾ എത്ര? Ans: 13
  • ജി-8 ലെ അംഗങ്ങൾ ഏതെല്ലാം രാജ്യങ്ങളാണ് ? Ans: ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, കാനഡ, അമേരിക്ക, റഷ്യ
  • ആഫിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? Ans: യു.എൻ.ഇ.പി
  • യു.എൻ. സെക്രട്ടേറിയറ്റിന്‍റെ തലവൻ ആരാണ്? Ans: സെക്രട്ടറി ജനറൽ
  • ഗ്രീൻപീസിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? Ans: ആംസ്റ്റർഡാം
  • ഐക്യരാഷ്ട്രസംഘടനയ്ക്ക് എത്ര പ്രധാന ഘടകങ്ങളാണുള്ളത്? Ans: ആറ്
  • ലോകബാങ്കിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമേത് ? Ans: 1946 ജൂൺ 25
  • യു.എൻ. ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്? Ans: ഒക്ടോബർ 24
  • ലോകബാങ്കിനൊപ്പം ഏത് സ്ഥാപനത്തെ ക്കൂടി ചേർത്താണ് “ബ്രെട്ടൺവുഡ്സ് ഇരട്ടകൾ” എന്നു വിളിക്കുന്നത് ? Ans: അന്താരാഷ്ട്ര നാണയനിധി
  • ആരുടെ പേരിലാണ് യു.എൻ ലൈബ്രറി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ? Ans: ഡാഗ് ഹാമ്മർകോൾഡ്
  • ലോകാരോഗ്യസംഘടന നിലവിൽ വന്നതിന്‍റെ ഓർമയ്ക്ക് ഏപ്രിൽ 7 ഏതു ദിനമായി ആചരിക്കുന്നു ? Ans: ലോകാരോഗ്യദിനം
  • ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയേത്? Ans: ഐക്യരാഷ്ട്ര സംഘടന (യു.എൻ)
  • ലോകപൈതൃക കേന്ദ്രങ്ങൾ (വേൾഡ് ഹെറിറ്റേജ് സൈറ്റ്) പ്രഖ്യാപിക്കുന്ന സംഘടനയേത് ? Ans: യുണെസ്കോ
  • സർവരാജ്യസഖ്യം എന്ന സംഘടന എത്ര വർഷം നിലവിലുണ്ടായിരുന്നു? Ans: 26 വർഷം
  • നാഷണൽ കേഡറ്റ് കോർപസ് (എൻ.സി.സി.) ആദ്യമായി നിലവിൽവന്ന രാജ്യമേത്? Ans: ജർമനി
  • ഏത് അന്തർദേശീയ പരിസ്ഥിതി സംഘടനയുടെ മുൻഗാമിയായിരുന്നു 1969-72ലെ “ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി” ? Ans: ഗ്രീൻപീസ്
  • അന്തർദേശീയ യുവജന വർഷമായി ഐക്യരാഷ്ട്രസംഘടന ആചരിച്ചതേത്? Ans: 1985
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!